Tag: Landslide

Total 4 Posts

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളെപ്പറ്റി സമഗ്രപഠനം നടത്തി സര്‍ക്കാര്‍ അടിയന്തര തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ജനാധിപത്യവേദി

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളെ പറ്റി സമഗ്ര പഠനം നടത്തി സര്‍ക്കാറിന്റെ അടിയന്തര തുടര്‍ നടപടികള്‍ ആവശ്യമാണെന്ന് ജനാധിപത്യ വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വയനാട് ദുരന്തം കേരളത്തോട് പറയുന്നത്’ എന്ന വിഷയത്തില്‍ നടന്ന ശില്പശാല ആവശ്യപ്പെട്ടു. അടിയന്തരവും ദീര്‍ഘകാലത്തേക്കുമുള്ള നടപടികള്‍ ഇക്കാര്യത്തില്‍ വേണം. കേരളത്തില്‍ നടന്ന വികസനപദ്ധതികളെസോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നുംഅതിതീവ്ര മഴ

തലശ്ശേരി-മൈസൂര്‍ അന്തര്‍ സംസ്ഥാനപാതയില്‍ മണ്ണിടിച്ചില്‍; വാഹനം കടത്തിവിടുന്നത് ഒരു ഭാഗത്തുകൂടി മാത്രം

തലശ്ശേരി: തലശ്ശേരി-മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ മണ്ണിടിച്ചില്‍. കൂട്ടുപുഴയ്ക്കടുത്ത് വളവുപാറയിലാണ് മണ്ണിടിച്ചിലുണ്ടായത്. മൈസൂരില്‍ നിന്നും കണ്ണൂര്‍ ജില്ലയിലെത്താനുള്ള പ്രധാന പാതയാണിത്. ചരക്കുവാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണിത്. സുരക്ഷ കണക്കിലെടുത്ത് വാഹനങ്ങള്‍ ഭാഗികമായി മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. കൂടുതല്‍ മണ്ണിടിച്ചലിന് സാധ്യതയുണ്ടെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനാല്‍ റോഡിന്റെ ഒരു ഭാഗത്തുകൂടിയാണ് വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിക്കുന്നത്.

മഴ തുടരുന്നു; ജില്ലയിൽ രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞു, വീടുകൾ അപകടാവസ്ഥയിൽ, 15 ക്യാമ്പുകളിലായി 196 കുടുംബങ്ങൾ

കോഴിക്കോട്: കനത്തമഴയില്‍ ജില്ലയിലെ രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞു. അരിക്കുളം, ഒളവെണ്ണ പഞ്ചായത്തുകളിലാണ് മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് സമീപത്തുള്ള വീടുകൾ അപകടാവസ്ഥയിലാണ്. പൊക്കുന്ന് ഗുരുവായൂരപ്പന്‍ കോളേജിന് സമീപം താമസിക്കുന്ന തേവര്‍കണ്ടി മീത്തല്‍ അജിതകുമാരിയുടെ വീടാണ് അപകടാവസ്ഥയിലായത്. വീടിന് പുറകുവശത്തെ മണ്ണ് ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. ഞായറാഴ്ച രാവിലെയാണ് സംഭവം. അടുക്കളയുടെയും ശുചിമുറിയുടെയും അടിഭാഗത്തെ മണ്ണ് ഭാഗികമായി ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. അപകടം

അരിക്കുളത്ത് മണ്ണിടിഞ്ഞു വീണു, വീട് അപകടാവസ്ഥയിൽ; ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു

പേരാമ്പ്ര: പേരാമ്പ്ര: അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഊട്ടേരി ഭാ​ഗത്ത് മണ്ണിടിഞ്ഞു വീണു. ഊട്ടേരി കുന്നോട് ചേർന്ന് കിടക്കുന്ന കിണറുള്ളതിൽ മീത്തൽ ദാമോദരൻ്റെ വീടിന് സമീപത്തായുള്ള കരിങ്കൽ സ്റ്റപ്പിന് മുകളിലെക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. 12 ഓളം കുടുംബങ്ങൾ യാത്ര ചെയ്യുന്ന പാതയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അപകടസമയത്ത് ആരും കടന്നു പോവാതിരുന്നതിനാൽ ദുരന്തം