Tag: Kuttyadi Canal

Total 3 Posts

‘രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന കൊയിലാണ്ടിയിലെ ജനങ്ങൾക്ക് കനാൽ വെള്ളമെത്തിക്കുക’; ഇറിഗേഷൻ എഞ്ചിനിയറോട് നേരിട്ട് ആവശ്യപ്പെട്ട് കർഷകസംഘം

കൊയിലാണ്ടി: കുറ്റ്യാട് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ കനാൽ തുറന്ന് വിട്ട് രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന കൊയിലാണ്ടിയിലെ ജനങ്ങൾക്ക് ആശ്വാസമേകണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം. കൊയിലാണ്ടി നഗരസഭ, ചേമഞ്ചേരി, ചെങ്ങോട്ട് കാവ് അരിക്കുളം, കീഴരിയൂർ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ജനങ്ങൾക്ക് അടിയന്തിരമായി കനാൽ ജലം എത്തിക്കണമെന്നാണ് കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഇറിഗേഷൻ അധികൃതരോട് ആവശ്യപ്പെട്ടത്. പേരാമ്പ്രയിലെ ഇറിഗേഷൻ

കര്‍ഷകര്‍ക്ക് ആശ്വാസം; നടേരി ഭാഗത്ത് ഇന്ന് വെള്ളമെത്തും, തിരുവങ്ങൂരും ചെങ്ങോട്ടുകാവും വരുംദിവസങ്ങളിലുമെത്തുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: നടേരി ഭാഗത്ത് ഇന്ന് വൈകുന്നേരം മുതല്‍ കനാല്‍ ജലമെത്തും. നിലവില്‍ ഒരേസമയം രണ്ട് ഭാഗങ്ങളിലേക്ക് മാത്രമേ ജലവിതരണം സാധ്യമാകൂവെന്നും അതിനാലാണ് നടേരി, കാവുംവട്ടം ഭാഗങ്ങളില്‍ വിതരണം നിര്‍ത്തിവെച്ചതെന്ന് ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അശ്വിന്‍ദാസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കൊയിലാണ്ടി നഗരസഭയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലും കനാല്‍ ജലമെത്താത്തത് കര്‍ഷകര്‍ക്ക്

കുറ്റ്യാടി കനാല്‍ 20ന് തുറക്കും: ആദ്യം വെള്ളം എത്തുക കൊയിലാണ്ടി ഭാ​ഗത്തേക്കുള്ള ഇടതുകര കനാലിൽ

കൊയിലാണ്ടി: കുറ്റ്യാടി ജലസേചന പദ്ധതിക്കു കീഴിലെ കനാല്‍ ഷട്ടര്‍ 20ന് തുറക്കും. കൊയിലാണ്ടി ഇടതുകര ഭാഗത്തെ കനാലാണ് ആദ്യം തുറക്കുക. ഫെബ്രുവരി 24 നുള്ളിൽ കൊയിലാണ്ടി മേഖലകളിൽ കനാൽ വെള്ളം എത്തി തുടങ്ങും. പെരുവട്ടൂർ, കാപ്പാട് ഭാ​ഗത്തേക്കുള്ള മെയിൻ കനാലാണ് ആദ്യം തുറക്കുന്നത്. മുചുകുന്ന്, തിക്കോടി, അയനിക്കാട് ഭാ​ഗങ്ങളിലേക്കും ഇടതുകര കനാലിൽ നിന്നാണ് വെള്ളം എത്തുക.