Tag: Kurudimukku
പറമ്പത്ത് സ്വദേശി വിനേഷിന് സഹായവുമായി കുരുടിമുക്കിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍; ഇന്നത്തെ ഓട്ടം വിനേഷിന്റെ ചികിത്സയ്ക്കായി തുക സമാഹരിക്കാന്‍
അരിക്കുളം: ഇരുവൃക്കകളും തകരാറിലായി ചികിത്സാ സഹായം തേടുന്ന പറമ്പത്ത് സ്വദേശി വിനേഷിന് സഹായവുമായി കുരുടിമുക്കിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍. ഇന്ന് കുരുടിമുക്കിലെ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തി ലഭിക്കുന്ന വരുമാനം വിനേഷിന്റെ ചികിത്സയ്ക്കായി കൈമാറും. ഓട്ടോറിക്ഷാ കോഡിനേഷന്‍ കുരുടിമുക്കിന്റെ നേതൃത്വത്തിലാണ് ഈ ഉദ്യമം നടക്കുന്നത്. നാല്‍പ്പത്തിയഞ്ചോളം ഓട്ടോറിക്ഷകളാണ് കുരുടിമുക്കില്‍ സര്‍വ്വീസ് നടത്തുന്നത്. എല്ലാവരും ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നുണ്ട്. സര്‍വ്വീസ്
അപ്പുറമെത്താൻ ചെളിക്കുളം കടക്കണം; കുരുടിമുക്കിലെ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാക്കി വാഗാഡിന്റെ ടിപ്പർ ലോറികൾ; വലഞ്ഞ് യാത്രക്കാർ
കൊയിലാണ്ടി: ജനങ്ങളെ ബുദ്ധിമുട്ടിച്ച് വീണ്ടും വാഗാഡ്. കുരുടിമുക്കിലെ റോഡുകൾ ചെളിക്കുളമാക്കി ഇതുവഴിയുള്ള യാത്ര ദുസ്സഹമാക്കിയാണ് ഇത്തവണ വാഗാഡ് വിവാദത്തിൽ നിറഞ്ഞത്. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ കടന്ന് പോകുന്ന റോഡാണ് മണ്ണുമായി ചീറിപ്പായുന്ന വാഗാഡിന്റെ ടിപ്പർ ലോറികൾ കാരണം ചെളിക്കുളമായത്. കുരുടിമുക്ക് ടൗണിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന മണ്ണാണ് ദേശീയപാതാ നിർമ്മാണ പ്രവൃത്തിക്കായി
കുരുടിമുക്കിലെയും അരിക്കുളത്തെയും ആക്രമങ്ങള്‍; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരി വ്യവസായി സമിതിയും മോട്ടോര്‍ തൊഴിലാളി യൂണിയനും
അരിക്കുളം: അരിക്കുളത്തും കുരുടി മുക്കിലും കച്ചവടക്കാര്‍ക്കും മോട്ടോര്‍ തൊഴിലാളികള്‍ക്കുമെതിരെ നടന്ന ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയും മോട്ടോര്‍ തൊഴിലാളി യൂണിയനും രംഗത്ത്. ആക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെയാണ് മേപ്പയൂര്‍ റോഡില്‍ കച്ചവടം ചെയ്യുന്ന മനോജിന്റെ കടയ്ക്ക് നേരെ മദ്യലഹരിയിലായിരുന്ന യുവാവ് ആക്രമം അഴിച്ചു വിട്ടത്. തുടര്‍ന്ന്
കുരുടിമുക്കിലെ യുവാവിന്റെ പരാക്രമം; കടകളടച്ച് പ്രതിഷേധിച്ച് വ്യാപാരികൾ, വീഡിയോ കാണാം
അരിക്കുളം: കുരുടിമുക്കിൽ ഓട്ടോറിക്ഷയ്ക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ആളുകൾക്ക് മർദ്ദനമേൽക്കുകയും ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തെ തുടർന്ന് സംയുക്ത വ്യാപാരി വ്യവസായി സംഘടനകളുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധിച്ചു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷമാണ് കുരുടിമുക്കിൽ യുവാവിന്റെ പരാക്രമമുണ്ടായത്. നഗരത്തിൽ യുാവാവ് പരാക്രമണം ആരംഭിച്ചപ്പോൾ പോലീസിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ സ്റ്റേഷനിലെത്തി പരാതി നൽകിയാലാണ്
ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു, ആളുകളെ മർദ്ദിച്ചു; കുരുടിമുക്കിനെ വിറപ്പിച്ച് യുവാവിന്റെ പരാക്രമം
നടുവണ്ണൂർ: കുരുടിമുക്കിൽ യുവാവിന്റെ പരാക്രമത്തിൽ ആളുകൾക്ക് പരിക്കേൽക്കുകയും സ്ഥാപനങ്ങൾക്ക് കോടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെയും ഓട്ടോറിക്ഷയുടെയും ചില്ല് അടിച്ച് തകർത്തു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷം കുരുടിമുക്ക് ടൗണിലാണ് സംഭവം. പാളപ്പുറത്തുമ്മൽ സഹീർ ആണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ലഹരിക്കടിമയാണ് ഇയാളെന്ന് നാട്ടുകാർ പറയുന്നു.