Tag: KSU

Total 13 Posts

കോൺഗ്രസ് നേതാവായിരുന്ന കുറുവങ്ങാട് കാഞ്ഞാരി മോഹൻദാസ് അന്തരിച്ചു

കൊയിലാണ്ടി: കോൺഗ്രസ് നേതാവ് കുറുവങ്ങാട് കാഞ്ഞാരി മോഹൻദാസ് അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസായിരുന്നു. കെ.എസ്.യു കൊയിലാണ്ടി താലൂക്ക് സെക്രട്ടറി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ നാരായണൻ നായരുടെയും ലീലയുടെയും മകനാണ്. സഹോദരങ്ങൾ: മനോജ് (കർണാടക പൊലീസ്), മിനി. സംസ്കാരം കുറുവങ്ങാട്ടെ വീട്ട് പറമ്പിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

കയ്യെഴുത്തുകളും ചുവരെഴുത്തുകളും കെ.എസ്.യു നശിപ്പിച്ചെന്ന് ആരോപണം; മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എസ്.എഫ്.ഐയുടെ പ്രതിഷേധം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐയുടെ കയ്യെഴുത്തുകളും ചുവരെഴുതുകളും വ്യാപകമായി നശിപ്പിച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ കെ.എസ്.യു ആണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഇത് ചെയ്തവരെ ഒറ്റപ്പെടുത്തണമെന്നു വിദ്യാര്‍ത്ഥികളോട് എസ്.എഫ്.ഐ ആവിശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ പ്രധിഷേധ പ്രകടനം നടത്തുകയും തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ എസ്.എഫ്.ഐ മേപ്പയ്യൂര്‍ ലോക്കല്‍

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ കൊയിലാണ്ടിയിലും ശക്തമായ പ്രതിഷേധം; ദേശീയപാത ഉപരോധിച്ച് കെ.എസ്.യു

കൊയിലാണ്ടി: രാഹുല്‍ ഗാന്ധിയുടെ വയനാട് എം പി ഓഫീസ് അടിച്ച് തകര്‍ത്ത് എസ് എഫ് ഐ നടത്തിയ ആക്രമണത്തിനെതിരെ കൊയിലാണ്ടിയില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി കെ.എസ്.യു പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ ദേശീയപാത ഉപരോധിച്ചു. ഇത് ദേശീയ പാതയില്‍ വലിയ ഗാതാഗത കുരുക്കിന് ഇടയാക്കി. തുടര്‍ന്ന് കൊയിലാണ്ടി സി.ഐ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ്