Tag: KS Bimal

Total 1 Posts

‘ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനം’; കെ.എസ്.ബിമൽ അനുസ്മരണം നാളെ കോഴിക്കോട്; പ്രൊഫ. കല്യാണി എത്തും

കോഴിക്കോട്: ജനാധിപത്യ വേദിയുടെ സ്ഥാപകനും ആക്ടിവിസ്റ്റും നാടകപ്രവർത്തകനുമായിരുന്ന കെ.എസ്.ബിമലിൻ്റെ അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് ടൗൺ ഹാളിൽ ജനാധിപത്യ സംഗമം സംഘടിപ്പിക്കുന്നു. ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനം’ എന്ന് പേരിട്ട പരിപാടി, ജുലൈ 11 തിങ്കളാഴ്ച കോഴിക്കോട് ടൗൺഹാളിൽ വിവിധങ്ങളായ പരിപാടികളോടെ നടക്കും. വൈകീട്ട് നടക്കുന്ന ജനാധിപത്യ സംഗമം തമിഴ്നാട്ടിൽ നിന്നുള്ള പ്രമുഖ ആക്ടിവിസ്റ്റ് പ്രൊഫ. കല്യാണി ഉദ്ഘാടനം ചെയ്യും.