Tag: kpsta
പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം: കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ സമ്മേളനം
കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക അനുവദിക്കുക, അധ്യാപകരുടെ തടഞ്ഞുവച്ച ശമ്പളം അനുവദിക്കുക, മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകുക, സർവീസിൽ ഉള്ളവർക്കുള്ള കെ.ടെറ്റ് പ്രശ്നം പരിഹരിക്കുക, വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് യഥാസമയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ജനുവരി 22 ന് അധ്യാപകരും ജീവനക്കാരും
നന്മയുള്ള ഓർമ്മകളുമായി കൊയിലാണ്ടിയിലെ അധ്യാപകർ പടിയിറങ്ങി; യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവുമർപ്പിച്ച് കെ.പി.എസ്.ടി.എ
കൊയിലാണ്ടി: നന്മയുള്ള ഓർമ്മകൾ സമ്മാനിച്ച് കൊയിലാണ്ടിയിലെ അധ്യാപകർ പടിയിറങ്ങി. യാത്രയയപ്പു നൽകി കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല. ചടങ്ങിൽ യുവ പ്രതിഭകളെ അനുമോദിക്കുകയുമുണ്ടായി. കറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിൽ നടന്ന ചടങ്ങ് കെ.മുരളിധരൻ എം.പി. ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. അരവിന്ദൻ മാസ്റ്ററെയും പുതുതായി പ്രധാനാധ്യാപകരായി നിയമിക്കപ്പെട്ടവരെയും വിവിധ സ്കോളർഷിപ്പുകൾ നേടിയ