Tag: Kozhikode
കോഴിക്കോട്, വടകര റീജ്യണൽ ആർ ടി എ യോഗം; ബസ് റൂട്ടിലെ മാറ്റം ഉൾപ്പടെ സ്വീകരിച്ചത് 304 അപേക്ഷകൾ
കോഴിക്കോട്: കോഴിക്കോട്, വടകര റീജ്യണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) യുടെ യോഗം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലയിൽ പുതിയ ബസ്, ഓട്ടോ സർവീസുകൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ, സ്റ്റേജ് കാരിയേജ് വാഹനങ്ങളുടെ നിലവിലെ പെർമിറ്റ് കൈമാറ്റം, പുതുക്കൽ, ബസ് റൂട്ടിലെ മാറ്റം ഉൾപ്പടെ വിവിധ തരത്തിലുള്ള 304 അപേക്ഷകൾ
നാഷണല്‍ ആയുഷ് മിഷന്‍ കോഴിക്കോട് ജില്ലയിലെ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളില്‍ ഹെല്‍ത്ത് വര്‍ക്കറെ നിയമിക്കുന്നു; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഫെബ്രുവരി 15ന് രാവിലെ 10 മണിക്കാണ് അഭിമുഖം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാഷണല്‍ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 0495-2923213
കുറ്റകൃത്യങ്ങള്‍ കുറവ്; ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ കോഴിക്കോടും
കോഴിക്കോട്: നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളുടെ പട്ടികയില്‍ കോഴിക്കോടും. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ പത്താം സ്ഥാനമാണ് കോഴിക്കോടിന്. കുറ്റകൃത്യങ്ങളുടെ നിരക്കില്‍ താരതമ്യേന കുറവുളള നഗരങ്ങളെയാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇത് നഗരങ്ങളിലെ താമസക്കാര്‍ക്ക് സുരക്ഷിതത്വ ബോധമുളവാക്കുന്നതിന് സഹായിക്കുന്നു. കേരളത്തില്‍ നിന്ന് കോഴിക്കോട് മാത്രമാണ്
പാന്റ്‌സിന്റെ പോക്കറ്റിലും പെര്‍ഫ്യൂം കുപ്പിയിലുമായി കടത്തിയത് 20ലക്ഷം രൂപയുടെ സ്വര്‍ണം; കോഴിക്കോട് സ്വദേശി പിടിയില്‍
കോഴിക്കോട്: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി പിടിയില്‍. മസ്‌കറ്റില്‍ നിന്നും കൊച്ചിയിലെത്തിയ അബ്ദുള്‍ മുനീറിനെയാണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പാന്റ്‌സിന്റെ പോക്കറ്റിലും പെര്‍ഫ്യൂം കുപ്പിയുടെ അടപ്പിനുള്ളിലുമായിട്ടാണു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രണ്ടു യാത്രക്കാരില്‍നിന്നായി 774 ഗ്രാം സ്വര്‍ണമാണു പിടികൂടിയത്. അബ്ദുള്‍ മുനീറില്‍നിന്ന് 20
കോഴിക്കോടിന് യുനെസ്കോ ‘സാഹിത്യനഗരം’ പദവി; അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരം
കോഴിക്കോട്: കോഴിക്കോടിന് യുനെസ്‌കോ സാഹിത്യ നഗരം പദവി. ലോക നഗര ദിനത്തില്‍ യുനെസ്‌കോ പുറത്തിറക്കിയ 55 ക്രിയേറ്റീവ് നഗരങ്ങളുടെ ഏറ്റവും പുതിയ പട്ടികയിലാണ് കോഴിക്കോട് ഇടം പിടിച്ചത്. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം കൂടിയാണ് കോഴിക്കോട്. പ്രാഗ് ആണ് സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യം നഗരം. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം
കോഴിക്കോട് സ്വകാര്യ ബസിന് മുമ്പില്‍ സിഗ് സാഗ് രീതിയില്‍ വണ്ടിയോടിച്ച് യുവാവ്; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിറക്കി ആര്‍.ടി ഒ
കോഴിക്കോട്: ടൗണില്‍ സ്വകാര്യ ബസിന് തടസം സൃഷ്ടിച്ച് സ്‌ക്കൂട്ടര്‍ ഓടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കല്ലായി സ്വദേശി ഫര്‍ഹാനെതിരെയാണ് പന്നിയങ്കര പോലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് മീഞ്ചന്ത ബൈപാസിലാണ് സംഭവം. സ്വകാര്യ ബസിന് തടസം സൃഷ്ടിച്ച് മീറ്ററുകളോളമാണ് യുവാവ് സിഗ് സാഗ് രീതിയില്‍ സ്‌ക്കൂട്ടര്‍ ഓടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. അപകടകരമായ ഡ്രൈവിങ്ങിനും
വിദേശത്ത് നഴ്‌സിംങ്ങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോഴിക്കോട് സ്വദേശിയായ യുവതിയുടെ രണ്ടുലക്ഷം രൂപയുമായി മുങ്ങിയ പ്രതി പിടിയില്‍
കോഴിക്കോട്: അമേരിക്കയില്‍ നേഴ്സിങ്ങ് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ ആള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി ജോസഫ് ഡാനിയലിനെ (52) ആണ് അറസ്റ്റിലായിരിക്കുന്നത്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട്ടെ വ്യാജ വിലാസം നല്‍കിയാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. കോഴിക്കോട് തുരുത്തിയാട് സ്വദേശിയായ യുവതിയില്‍ നിന്ന് അമേരിക്കയില്‍
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് മൂന്ന് ദിവസം യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരും. നാളെ കോഴിക്കോട് അടക്കം ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കോഴിക്കോട് റിലയന്‍സ് ട്രെന്റ്‌സിന്റെ ഷോറൂമിന് തീപ്പിടിച്ചു
കോഴിക്കോട്: കോഴിക്കോട് നടുവട്ടത്തുള്ള റിലയന്‍സ് ട്രെന്റ്‌സിന്റെ ഷോറൂമിന് തീപിടിച്ചു. കോഴിക്കോട് മീഞ്ചന്തയില്‍ നിന്നും ബീച്ചില്‍ നിന്നുമായി 4 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
വിവാഹ ഷൂട്ടിംങ്ങെന്ന വ്യാജേന കാറില്‍ എം.ഡി.എം.എ കടത്ത്; കോഴിക്കോട് മൂന്നു പേര്‍ പിടിയില്‍
കോഴിക്കോട്: വിവാഹ ഷൂട്ടിംങ്ങെന്ന വ്യാജേന കാറില്‍ എം.ഡി.എം.എ കടത്തിയ യുവാക്കള്‍ പിടിയില്‍. ഫറോക്ക് സ്വദേശികളായ നല്ലൂര്‍ കളത്തില്‍ തൊടി പ്രജോഷ് പി (44) ഫാറൂഖ് കോളേജ് ഓലശ്ശേരി ഹൗസില്‍ അഭിലാഷ് കെ (26) കൊളത്തറ സ്വദേശി കണ്ണാടികുളം തിരുമുഖത്ത് പറമ്പ് ബിനീഷ് പി (29) എന്നിവരെയാണ് പിടികൂടിയത്. പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ഇവരെ അരീക്കോട്