Tag: Kozhikode Medical Collage

Total 16 Posts

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി ആത്മഹത്യ ചെയ്തു; മരിച്ചത് വാര്‍ഡിന്റെ ജനല്‍ തകര്‍ത്ത് താഴേക്ക് ചാടി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ വാര്‍ഡിന്റെ ജനല്‍ തകര്‍ത്ത് താഴേക്ക് ചാടി രോഗി ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അസ്‌കര്‍ ആണ് മരിച്ചത്. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇയാള്‍. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 12ാം തിയ്യതിയാണ് ഇയാളെ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. ഒമ്പതാം വാര്‍ഡിലായിരുന്നു ഇദ്ദേഹം. പുലര്‍ച്ചെ 31ാം വാര്‍ഡിലെത്തി ജനല്‍ ചില്ല് തകര്‍ത്ത് താഴേക്ക്

പ്രസവ സമയത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ അവഗണിച്ചു, കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍; കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി ചെറുവണ്ണൂര്‍ സ്വദേശിനിയും കുടുംബവും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ സമയത്ത് ഡോക്ടറുടെ ഭാഗത്തുനിന്നും വേണ്ടത്ര ശ്രദ്ധ കിട്ടാത്തതുകാരണം നവജാത ശിശുവിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്ന പരാതിയുമായി പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിനി. ചികിത്സയില്‍ പിഴവുകളുണ്ടായെന്നും ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും ഇതാണ് തനിക്കും കുഞ്ഞിനുമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് അനുശ്രീയുടെ ആരോപണം. കഴിഞ്ഞ ജനുവരി 24നാണ് പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിനി

ശസ്ത്രക്രിയയ്ക്ക് കമ്പി മാറി ഉപയോഗിച്ചുവെന്ന ആരോപണം; രോഗിയ്ക്ക് നല്‍കിയത് സ്റ്റാന്റേര്‍ഡ് ചികിത്സ, ശസ്ത്രക്രിയ പിഴവെന്ന ആരോപണം തള്ളി മെഡിക്കല്‍ കോളേജ്

കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് കമ്പി മാറി ഉപയോഗിച്ചുവെന്ന ആരോപണം നിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്. സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികള്‍ക്ക് നല്‍കുന്ന സ്റ്റാന്റേര്‍ഡ് ചികിത്സയും സര്‍ജറിയുമാണ് ഇവിടെയും നടത്തിയിട്ടുള്ളതെന്നും മറിച്ചുള്ള വാര്‍ത്തയില്‍ കഴമ്പില്ലെന്നും ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു പറഞ്ഞു. കയ്യിലെ മുട്ടിന് താഴെ ഒടിവുണ്ടായാണ് രോഗി വന്നത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവസരം; വാർഡ് അസിസ്റ്റന്റ് നിയമനത്തിന്റെ വിശദാംശങ്ങളറിയാം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തൊഴിലവസരം. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനത്തിനായി വാർഡ് അസിസ്റ്റന്റ് (ക്ലീനിങ് സ്റ്റാഫ്) തസ്തികയിലേക്കാണ് നിയമനം.  താൽക്കാലികാലികാടിസ്ഥാനത്തില്‍  670 രൂപ ദിവസക്കൂലി അടിസ്ഥാനത്തിലാണ് നിയമനം. ഇതിനായി കുടുംബശ്രീ സന്നദ്ധ സംഘടന/ മറ്റുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 58 വയസ്സിൽ താഴെ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്. ഫെബ്രുവരി 13 ന്

അനുവദിച്ചത് നാലു സീനിയര്‍ റസിഡന്റുമാരുള്‍പ്പെടെ ഒമ്പത് തസ്തികകള്‍; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അഭാവത്തിന് അല്പം ആശ്വാസം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അഭാവനത്തിന് താല്‍ക്കാലിക ആശ്വാസം. പുതുതായി ഒമ്പത് ഡോക്ടര്‍മാരുടെ തസ്തിക അനുവദിച്ചിരിക്കുകയാണ്. നിലവിലെ വര്‍ധന ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് മതിയായതല്ലെങ്കിലും അല്പം ആശ്വാസമാണ്. നാലു സീനിയര്‍ റസിഡന്റുമാരുടെയും ഒരു അസോസിയേറ്റ് പ്രഫസറുടെയും നാല് അസിസ്റ്റന്റ് പ്രഫസര്‍മാരുടെയും തസ്തികയാണ് അനുവദിച്ചത്. എമര്‍ജന്‍സി മെഡിസിന്‍, സി.വി.ടി.എസ് എന്നിവയില്‍ രണ്ടു വീതം സീനിയര്‍ റസിഡന്റുമാര്‍,

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനം; പ്രതി വടകര സ്വദേശി കുഴിപറമ്പത്ത് ശശീന്ദ്രന് ജാമ്യം നിഷേധിച്ച് കോടതി

വടകര: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയയായ  യുവതിക്ക് നേരെ  ലൈംഗീകാതിക്രമം നടത്തിയ കേസില്‍ വടകര സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വടകര മയ്യന്നൂർ കുഴിപറമ്പത്ത് ശശീന്ദ്രന്റെ ജാമ്യാപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൈറോയിഡ്‌ ശസ്ത്രക്രിയ കഴിഞ്ഞ് അർദ്ധബോധാവസ്ഥയിലായ യുവതിയെ ഐസിയുവില്‍വെച്ച് പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ മെഡിക്കല്‍ കൊളേജ് പൊലീസിന്റെ

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ചതായ പരാതി: അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചതായ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു. മെഡിക്കല്‍ കോളജ്. അഡീഷനല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്സിങ് സൂപ്രണ്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി

പാലാപ്പള്ളി തിരുപ്പള്ളിക്ക് തകർപ്പൻ ചുവടുകളുമായി സീനിയർ വനിതാ ഡോക്ടർമാർ; കോഴിക്കോട് മെഡിക്കൽ കോളേജിലെ പഴയ കുട്ടികൾ ഇപ്പോഴും ഉഷാറാണ്, വൈറലായി ഡാന്‍സ് വീഡിയോ

കോഴിക്കോട്: പാലപ്പള്ളി തിരുപ്പള്ളി എന്ന കടുവ സിനിമയിലെ ഹിറ്റ് ഗാനത്തിന് ചുവട് വെച്ച് വൈറലായിരിക്കുകയാണ് ഒരു കൂട്ടം സീനിയർ വനിതാ ഡോക്ടർമാർ. വിവിധ വർണ്ണത്തിലുള്ള മനോഹരമായ പട്ടുസാരി ചുറ്റി പ്രായത്തിന് തോൽപ്പിക്കാനാകാത്ത ചുറുചുറുക്കോടെയാണ് അവർ നൃത്തം ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്ത ഈ ഡാൻസ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് 1966-ൽ കോഴിക്കോട്

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിശ്വനാഥന്‍ മരിക്കുന്നതിന് മുമ്പ് മൂന്നുതവണ പൊലീസിനെ വിളിച്ചു; ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്

കോഴിക്കോട്: ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ആദിവാസി യുവാവ് വിശ്വനാഥന്‍ പൊലീസ് സഹായം തേടിയതിന്റെ തെളിവുകള്‍ പുറത്ത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിപ്പോവും മുമ്പ് വിശ്വനാഥന്‍ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മൂന്നുതവണ വിളിച്ചിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ചോദ്യം ചെയ്ത ദിവസം അര്‍ദ്ധരാത്രിയാണ് വിശ്വനാഥന്‍ ഓടിപ്പോയത്. അന്ന് രാത്രി 12.05,12.06,12.09

”വയനാട്ടില്‍നിന്നു കുറെപ്പേര്‍ എത്തും, എന്നിട്ടു കാണാനില്ല എന്നൊക്കെ പറഞ്ഞു വരും”; മെഡിക്കല്‍ കോളജില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപത്തെ മരത്തില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കും പൊലീസിനും എതിരെ ആരോപണവുമായി യുവാവിന്റെ കുടുംബം. ശനിയാഴ്ചയാണ് വയനാട് കല്‍പ്പറ്റ പാറവയല്‍ കോളനിയിലെ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രി ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മര്‍ദിച്ചിരുന്നെന്നാണ് യുവാവിന്റെ ഭാര്യയുടെ അമ്മ ലീല പറയുന്നത്. പണവും മൊബൈല്‍ഫോണും മോഷ്ടിച്ചെന്നായിരുന്നു സുരക്ഷാ