Tag: koylandy

Total 6 Posts

”പെന്‍ഷന്‍കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ പത്താം ശമ്പള പരിഷ്‌കരണ കാലഘട്ടത്തില്‍”; കെ.എസ്.എസ്.പി.എ കൊയിലാണ്ടി മണ്ഡലം കണ്‍വന്‍ഷനില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊയിലാണ്ടി: സംസ്ഥാനത്തെ പെന്‍ഷന്‍ കാര്‍ക്കും ജീവനക്കാര്‍ക്കും ഏറ്റവും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലത്തെ പത്താം ശമ്പളക്കമ്മീഷന്‍ ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയപ്പോഴാണെന്ന് മുന്‍ കെ.പി.സി.സി.അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കെ.എസ്.എസ്.പി.എ കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍ ദിനമായ ഡിസംബര്‍ 17ന്

ജീവനക്കാര്‍ രണ്ടും കല്‍പ്പിച്ചിറങ്ങി, പാഴ് വസ്തുക്കളും, പുല്ലുമെല്ലാം നിമിഷനേരംകൊണ്ട് എത്തേണ്ടിടത്തെത്തി; രണ്ടു മണിക്കൂറിനുള്ളില്‍ കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന്‍ ക്ലീന്‍

കൊയിലാണ്ടി: മേപ്പറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും പുല്ലുകളും നിറഞ്ഞിരുന്ന കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന്‍ വെറും രണ്ട് മണിക്കൂര്‍ കൊണ്ട് ക്ലീന്‍ ആയി. മുന്നിട്ടിറങ്ങിയതാകട്ടെ ഇവിടുത്തെ ജീവനക്കാരും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തിയത്. വൈകുന്നേരം മൂന്നു മണി മുതല്‍ തുടങ്ങിയ ശുചീകരണത്തില്‍ ‘ മുഴുവന്‍ ജീവനക്കാരും

വിദ്യാര്‍ഥിനിയുടെ ബ്രേസ്‌ലെറ്റ് കൊയിലാണ്ടിയില്‍ നഷ്ടപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടു. ഇന്ന് രാവിലെ കൊയിലാണ്ടി ബീച്ച് റോഡില്‍ നിന്ന് സ്റ്റാന്റിലേക്ക് യാത്ര ചെയ്തിരുന്നു. സ്റ്റാന്റിലെത്തിയപ്പോഴാണ് ബ്രേസ് ലെറ്റ് കാണാതായതായി മനസിലാവുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8891261841 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പൊടിശല്യത്തില്‍ നിന്ന് ആശ്വാസം; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കൊയിലാണ്ടി ഹാര്‍ബര്‍ റോഡിന്റെ പണിപൂര്‍ത്തീകരിച്ചു

കൊയിലാണ്ടി: ഏറെക്കാലമായി കുണ്ടും കുഴിയും പൊടിയുമായി നഗരവാസികള്‍ക്ക് ശല്യമായി മാറിയ കൊയിലാണ്ടി ഹാര്‍ബര്‍ റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പ് മുഖേന 34.5 ലക്ഷം രൂപ ചെലവഴിച്ച് 640 മീറ്റര്‍ നീളത്തിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്. കൊയിലാണ്ടി താലൂക്ക് ആശുപത്രി, ട്രാഫിക് പൊലീസ് സ്‌റഅറേഷന്‍, വില്ലേജ് ഓഫീസ്, തണല്‍ ഡയാലിസിസ് സെന്റര്‍, നിരവധി ലാബുകള്‍, ഫാര്‍മസികള്‍

ഉച്ച കഴിഞ്ഞാൽ ഇനി ഷോര്‍ണ്ണൂര്‍ ഭാഗത്തേക്കുളള വണ്ടിക്കായി അഞ്ചു മണിക്കൂർ കാത്തിരിക്കണം, കൊയിലാണ്ടിയിൽ ഒരു ട്രെയിൻ നിർത്താൻ; ട്രെയിൻ സമയം മാറ്റിയതോടെ പണി കിട്ടിയത് കൊയിലാണ്ടിയില്‍ നിന്നുളള യാത്രക്കാര്‍ക്ക്

കൊയിലാണ്ടി: ഇനി ട്രാക്കിലെ കല്ല് എണ്ണി ഇരിക്കേണ്ടി വരും, ഉച്ചകഴിഞ്ഞു കൊയിലാണ്ടിയിൽ നിന്ന് ട്രെയിൻ കേറാൻ വരുന്നവർ. ട്രെയിനുകളുടെ സമയ മാറ്റം വന്നതോടെ പണി കിട്ടി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ. നവംബര്‍ 11 മുതല്‍ മംഗലാപുരംസെന്‍ട്രല്‍ -ചെന്നൈ സെന്‍ട്രല്‍ മെയിലിന്റെ (നമ്പര്‍ 12602) സമയമാറ്റം ആണ് യാത്രക്കാരെ ദുരിതത്തിലാക്കുക. ഇനി കാത്തിരിക്കേണ്ടി വരുക ആറുമണിക്കൂറോളം. മംഗലാപുരത്ത്

അമിതവേഗതയിലോടുന്ന ബസുകളെ പൂട്ടാന്‍ കോഴിക്കോടും കൊയിലാണ്ടിയും വടകരയും പരിശോധന; 65ബസുകള്‍ക്കെതിരെ നടപടി, പിഴയിനത്തില്‍ ഈടാക്കിയത് 32,500രൂപ

കൊയിലാണ്ടി: കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന ബസുകളുടെ അമിതവേഗതയ്‌ക്കെതിരെ വ്യാപകമായി പരാതി ഉയരുന്ന സഹാചര്യത്തില്‍ പരിശോധന നടത്തി ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 65 ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ നിര്‍ദേശ പ്രകാരമാണ് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മൂന്നുസ്‌ക്വാഡുകളിലായി കോഴിക്കോട് ബസ്റ്റാന്റ്, കൊയിലാണ്ടി,