Tag: Koyilandy

Total 1156 Posts

ഇനി കൊയിലാണ്ടി ബസ് സ്റ്റാന്റിലും ചെലവഴിക്കാം നിങ്ങളുടെ മനോഹരമായ സായാഹ്നങ്ങള്‍; യു.എ.ഖാദര്‍ സാംസ്‌കാരിക പാര്‍ക്ക് ഇന്ന് തുറക്കും

കൊയിലാണ്ടി: കൊയിലാണ്ടിയുടെ സായന്തനങ്ങള്‍ മനോഹരമാക്കാന്‍ ഒരു വിശ്രമ കേന്ദ്രംകൂടി ഇന്ന് മുതല്‍ തുറക്കപ്പെടുകയാണ്. പന്തലായനിയുടെ കഥാകാരന്‍ യു.എ.ഖാദറിന്റെ പേരില്‍ ഒരു സാംസ്‌ക്കാരിക പാര്‍ക്ക് നഗരസഭയുടെ സ്‌നേഹാരാമം പദ്ധതിയിലാണ് ഒരുക്കിയിരിക്കുന്നത്. കൊയിലാണ്ടി ബസ്റ്റാന്റിനോടനുബന്ധിച്ചാണ് പാര്‍ക്ക് തയ്യാറാക്കിയിരിക്കുന്നത്. വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. കഥാകാരന്‍ കുട്ടിക്കാലം ചെലവഴിച്ച നഗരത്തിന്റെ വിവിധ പ്രദേശങ്ങളും ബപ്പന്‍കാട്

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപം അടിക്കാടിന് തീപ്പിടിച്ചു

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപം അടിക്കാടിന് തീപ്പിടിച്ചു. ഇന്ന് രാത്രി എട്ടരയോടുകൂടിയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്തു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ അനൂപ്.ബി.കെയുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ഇര്‍ഷാദ്.ടി.കെ, നിധിപ്രസാദ്.ഇ.എം, അമല്‍രാജ്, ഷാജു.കെ, ഹോം ഗാര്‍ഡ് ഓംപ്രകാശ് എന്നിവര്‍ തീ അണക്കുന്നതിലേര്‍പ്പെട്ടു.

കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം 28ാം ജില്ലാ വാര്‍ഷിക സമ്മേളനം ജനുവരി 14ന് കൊയിലാണ്ടിയില്‍; വയോജനങ്ങളോടുള്ള സര്‍ക്കാറിന്റെ അവഗണന ഇനിയും അനുവദിക്കാനാവില്ലെന്ന് ഭാരവാഹികള്‍

കൊയിലാണ്ടി: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം എന്ന വയോജന സംഘടനയുടെ 28ാം ജില്ലാ വാര്‍ഷിക സമ്മേളനം ജനുവരി 14 ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടക്കും. ആര്‍.പി.രവീന്ദ്രന്‍ നഗറില്‍ നടക്കുന്ന പരിപാടി വടകര എം.പി. ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല മുഖ്യ പ്രഭാഷണം നടത്തും. നഗരസഭാ അധ്യക്ഷ സുധ

വിദ്യാര്‍ത്ഥികളെ യു.എസ്.എസ് പരീക്ഷയ്ക്ക് ഒരുക്കാന്‍ നഗരസഭയും; കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ പരിശീലന പരിപാടി തുടങ്ങി

കൊയിലാണ്ടി: നഗരസഭ 2024-25 പദ്ധതി പ്രകാരം നഗരസഭയിലെ വിദ്യാലയങ്ങളിലെ യു.എസ്.എസ് പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന പരിപാടി കൊയിലാണ്ടി ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധകിഴക്കെപ്പാട്ട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷയായി. കൗണ്‍സിലര്‍ വത്സരാജ് കേളോത്ത്, ബിജു.ഡി.കെ, സി.അരവിന്ദന്‍ എന്നിവര്‍

വീട്ടില്‍ നിന്നും പാകം ചെയ്ത വ്യത്യസ്ത വിഭവങ്ങളുമായി വിദ്യാര്‍ഥികളെത്തി; പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സമാഹരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി വാസുദേവാശ്രമം ഗവ. എച്ച്.എസ്.എസ്.എസിലെ ഗൈഡ്‌സ് യൂണിറ്റ്

നടുവത്തൂര്‍: നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമ ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റ് നടത്തി. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടന്ന ഫുഡ് ഫെസ്റ്റ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജ്യോതി എം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡണ്ട് സുരേഷ്.ഒ.കെ, ഗൈഡ്‌സ് ക്യാപ്റ്റന്‍ ശില്‍പ.സി, മറ്റ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍

കെ.റെയില്‍ പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കാനുള്ള നീക്കം അനുവദിക്കില്ല; കൊയിലാണ്ടിയില്‍ പ്രതിഷേധവുമായി ജനകീയ വിരുദ്ധ സമിതി

കൊയിലാണ്ടി: കേരളത്തിന്റെ വിനാശകരമായ കെ റെയില്‍ പദ്ധതി വീണ്ടും പൊടിതട്ടി കൊണ്ടുവരുന്നതിനെതിരെ കൊയിലാണ്ടി കെ റെയില്‍ വിരുദ്ധ ജനകീയ വിരുദ്ധ സമിതി പ്രതിഷേധ സംഗമം നടത്തി. ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം കേരളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എന്‍.പി.ചേക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജിശേഷ് പയ്യോളി സ്വാഗതവും രാഘവന്‍

കൊയിലാണ്ടി മുത്താമ്പി വാവള്ളത്ത് മീത്തല്‍ ലക്ഷ്മി അന്തരിച്ചു

കൊയിലാണ്ടി: മുത്താമ്പി വാവള്ളത്ത് മീത്തല്‍ ലക്ഷ്മി അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളുക്കുട്ടിനായര്‍. മക്കള്‍: കാഞ്ചന (ചേവരമ്പലം), രാധാകൃഷ്ണന്‍ (വിമുക്തഭടന്‍), സുരേഷ് കുമാര്‍ (എല്‍.ഐ.സി ഏജന്റ്). മരുമക്കള്‍: ഉണ്ണിനായര്‍ കോട്ടൂളി, സൗദാമിനി ഊരള്ളൂര്‍, ഉഷ. സംസ്‌കാരം: ശനിയാഴ്ച രാവിലെ എട്ടുമണിക്ക് വാകമോളിയുള്ള വീട്ടില്‍ നടക്കും.

കൊയിലാണ്ടിയിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് കടന്നുകളയും; മോഷണക്കേസില്‍ ചെങ്ങോട്ടുകാവ് സ്വദേശിയായ യുവാവ് പിടിയില്‍

കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന യുവാവ് പൊലീസ് പിടിയില്‍. ചെങ്ങോട്ടുകാവ് എടക്കുളം മാവുളച്ചികണ്ടി സൂര്യന്‍ (24) ആണ് പിടിയിലായത്. കഴിഞ്ഞ രണ്ട് മാസക്കാലമായി കൊയിലാണ്ടി സ്റ്റേഷന്‍ പരിധിയിലെ നിരവധി വാഹനങ്ങളുടെ ബാറ്ററി മോഷണം പോയിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്ന പതിവായതോടെയാണ് കൊയിലാണ്ടി സി.ഐ.ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ എസ്.ഐ.പ്രദീപന്‍, സീനിയര്‍

തുവ്വപ്പാറ സ്വദേശിയുടെ സ്വര്‍ണാഭരണം കൊയിലാണ്ടിയില്‍ നിന്നും പൂക്കാടേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി

കൊയിലാണ്ടി: തുവ്വപ്പാറ സ്വദേശിയുടെ സ്വര്‍ണാഭരണവും അത് സൂക്ഷിച്ച കവറോടൊപ്പം കൊയിലാണ്ടിയില്‍ നിന്നും പൂക്കാടേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി. കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ നിന്നും കമ്മല്‍ വാങ്ങിയശേഷം ബൈക്കില്‍ സഞ്ചരിക്കവെ ജ്വല്ലറി കവറോടെ ആഭരണം കളഞ്ഞുപോകുകയായിരുന്നു. ജ്വല്ലറി കവറിനുള്ളിലെ പേഴ്‌സിലായിരുന്നു ആഭരണം സൂക്ഷിച്ചത്. അരങ്ങാടത്തോ സമീപപ്രദേശത്തോ ആണ് ആഭരണം നഷ്ടപ്പെട്ടത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8547930504 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ യുവാക്കളില്‍ വ്യക്തിത്വ വികാസവും നേതൃപാഠവവും വളര്‍ത്താനുള്ള വേദി; മാനേജിങ് ട്രെയിനിങ് സംഘടിപ്പിച്ച് ജെ.സി.ഐ

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടി ഭാരവാഹികള്‍ക്കുള്ള മാനേജ്‌മെന്റ് ട്രെയിനിങ് സംഘടിപ്പിച്ചു. പരിപാടി അഡ്വക്കേറ്റ് ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ യുവാക്കളില്‍ വ്യക്തിത്വ വികാസവും നേതൃപാഠവവും വളര്‍ത്താനുള്ള മികച്ച വേദിയാണെന്ന് ഉദ്ഘാടകന്‍ അഭിപ്രായപെട്ടു. ജെ.സി.ഐ കൊയിലാണ്ടി പ്രസിഡന്റ് ഡോ.അഖില്‍.എസ്.കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ നിയതി സ്വാഗതം പറഞ്ഞു. ജെ.സി.ഐ നാഷണല്‍ ട്രൈനര്‍ മണികണ്ഠന്‍ ട്രെയ്‌നിങ്ങിന് നേതൃത്വം നല്‍കി.