Tag: Koyilandy
കൊയിലാണ്ടിയില്‍ തെരുവുനായ ആക്രമണം; വിദ്യാര്‍ഥിനിയ്ക്കും ആശാവര്‍ക്കർക്കും കടിയേറ്റു
കൊയിലാണ്ടി: തെരുവുനായയുടെ ആക്രമണത്തില്‍ ആശാവര്‍ക്കര്‍ക്കും വിദ്യാര്‍ഥിനിയ്ക്കും പരിക്ക്. പെരുവട്ടൂരിലെ ആശാ വര്‍ക്കറായ നമ്പ്രത്ത് കുറ്റി പുഷ്പയെയും താഴെക്കണ്ടി നേഹയെയുമാണ് നായ ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഫീല്‍ഡ് വര്‍ക്ക് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പതിനെട്ടാം വാര്‍ഡില്‍വെച്ചാണ് അപ്രതീക്ഷിതമായി നായയുടെ ആക്രമണമുണ്ടായതെന്ന് പുഷ്പ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പിറകില്‍ നിന്ന് ഓടിയെത്തിയാണ് ആക്രമിച്ചത്. കാലിന്റെ
‘കുട്ടികള്‍ മയക്കുമരുന്നിന്റെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ സദാ ജാഗ്രത പാലിക്കണം’; ചനിയേരി മാപ്പിള എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ നൗഷാദ് ഇബ്രാഹിം
കൊയിലാണ്ടി: കുട്ടികള്‍ മയക്കുമരുന്നിന്റെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ സദാ ജാഗ്രത പാലിക്കണമെന്ന് സിനിമാതാരം നൗഷാദ് ഇബ്രാഹിം പറഞ്ഞു. പ്രതിസന്ധികളില്‍ അകപ്പെടുന്ന കുട്ടികളെ ഒറ്റപ്പെടുത്താതെ അവര്‍ക്ക് പിന്തുണ നല്‍കി സ്വയം പര്യാപ്തമാക്ക വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ചനിയേരി മാപ്പിള എല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസങ്ങളിലായി നടന്ന ചനിയേരി മാപ്പിള എല്‍.പി
വര്‍ത്തമാനകാലത്ത് മാധ്യമങ്ങള്‍ ജനാധിപത്യത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെങ്ങനെ? ; ജോണ്‍ ബ്രിട്ടാസ് പങ്കെടുക്കുന്ന മാധ്യമസെമിനാറിനുള്ള ഒരുക്കങ്ങളില്‍ കൊയിലാണ്ടി
കൊയിലാണ്ടി: കെ.എസ്.ടി.എയുടെ 34ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജനുവരി 20ന് കൊയിലാണ്ടിയില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 20ന് വൈകുന്നേരം നാലുമണിക്ക് സൂരജ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് സെമിനാര്‍ നടക്കുന്നത്. സെമിനാര്‍ പാര്‍ലമെന്റ് അംഗവും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി.വി.ജിജോ, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ബീന ടീച്ചര്‍
കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ ഉദ്യോഗസ്ഥന്‍ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസർ കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബിജുമോനാണ് മരിച്ചത്. അന്‍പത്തിമൂന്ന് വയസായിരുന്നു. രണ്ടുദിവസമായി ഇദ്ദേഹം കൊയിലാണ്ടിയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ദിവസവും രാവിലെ ഭാര്യയെ വിളിക്കാറുണ്ട്. ഇന്ന് രാവിലെ വിളിക്കാത്തതിനാല്‍ ഭാര്യ അന്വേഷിച്ച്
തലതിരിഞ്ഞ അടിപ്പാത, വീതികുറഞ്ഞ സര്‍വ്വീസ് റോഡും മെല്ലെപ്പോകുന്ന ഡ്രൈയ്‌നേജ് വര്‍ക്കും; കൊല്ലം-നെല്ല്യാടി റോഡിലൂടെയുള്ള യാത്ര വാഹനങ്ങള്‍ക്ക് അപകടഭീഷണിയാവുന്നു, റോഡ് വീതികൂട്ടാനുള്ള നടപടി എങ്ങുമായില്ല
കൊയിലാണ്ടി: കൊല്ലം- നെല്ല്യാടി- മേപ്പയ്യൂര്‍ റോഡിലെ അണ്ടര്‍പാസിലൂടെയുള്ള യാത്ര വാഹനങ്ങള്‍ക്ക് അപകട ഭീഷണിയാവുന്നു. റോഡിന് കുറുകെയായി അണ്ടര്‍പ്പാസ് നിര്‍മ്മിച്ചതും അതുകാരണം റോഡില്‍ നിന്ന് യൂടേണ്‍ എടുത്ത് വാഹനങ്ങള്‍ അടിപ്പാതയിലൂടെ കടന്നുപോകുന്നതുമാണ് അപകട ഭീഷണി സൃഷ്ടിക്കുന്നത്. ഇപ്പോള്‍ ബൈപ്പാസിന്റെ സര്‍വ്വീസ് റോഡില്‍ ഡ്രൈനേജ് പ്രവൃത്തി കൂടി പുരോഗമിക്കുന്നതിനാല്‍ അടിപ്പാതയിലേക്ക് വളയുന്ന ഭാഗത്ത് നേരത്തെയുണ്ടായിരുന്ന വീതിപോലുമില്ലാത്തത് അപകട സാധ്യത
അടിച്ചും തിരിച്ചടിച്ചും ആവേശകരമായി മുന്നേറിയ മത്സരം; എകെജി ഫുട്ബോൾ മേളയിൽ ഉജ്ജ്വല വിജയവുമായി ജനറൽ എർത്ത് മൂവേഴ്‌സ് കൊയിലാണ്ടി
കൊയിലാണ്ടി: 43ാം എ.കെ.ജി ഫുട്‌ബോള്‍ മേളയുടെ ആവേശകരമായ മൂന്നാം മത്സരം മൂന്ന് ഗോളുകള്‍ക്ക് വിജയിച്ച് ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി. ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് അഞ്ച് ഗോളുകള്‍ നേടിയപ്പോള്‍ എഫ്.സി പാറക്കല്‍ താഴെയ്ക്ക് രണ്ട് ഗോളുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. എട്ടാം മിനുട്ടില്‍ ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് 10 ആം നമ്പര്‍ സുഡാനി താരം അബ്ബാസ് ആന്റണി
നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് മൂന്ന് കോടി 33ലക്ഷം രൂപ ചെലവില്‍; കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയം ജനുവരി 16ന് തുറക്കും
കൊയിലാണ്ടി: ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ വിഭാഗത്തിന്റെ പുതുതായി നിര്‍മ്മിച്ച കെട്ടിടസമുച്ചയം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. ജനുവരി 16ന് രാവിലെ നടക്കുന്ന ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതരും ജനപ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2016-17 കാലഘട്ടത്തില്‍ കെ.ദാസന്‍ എം.എല്‍.എ ആയിരുന്ന സമയത്താണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം
കലാപരിപാടികളുമായി കുട്ടികളെത്തി; ഉത്സവാന്തരീക്ഷത്തില്‍ അരങ്ങാടത്ത് അംഗന്‍വാടി പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനംമാറി
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ 24 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന അരങ്ങാടത്ത് അംഗന്‍വാടിക്ക് കെട്ടിടം സ്വന്തമായി. പ്രദേശത്തുകാരുടെയും സംഘടനകളുടെയും സാമ്പത്തിക സഹായത്തിലും ഗ്രാമ പഞ്ചായത്തിന്റെ തനതു ഫണ്ടും ഉപയോഗിച്ചു വാങ്ങിയ സ്ഥലത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്താണ് കെട്ടിടം നിര്‍മ്മിച്ചു നല്‍കിയത്. ഉത്സവാന്തരീക്ഷത്തില്‍ നടന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം ശിലാഫലകം അനാച്ഛാദനം ചെയ്തു കൊണ്ട് ബ്ലോക്ക്
ഇനി കൊയിലാണ്ടി ബസ് സ്റ്റാന്റിലും ചെലവഴിക്കാം നിങ്ങളുടെ മനോഹരമായ സായാഹ്നങ്ങള്‍; യു.എ.ഖാദര്‍ സാംസ്‌കാരിക പാര്‍ക്ക് ഇന്ന് തുറക്കും
കൊയിലാണ്ടി: കൊയിലാണ്ടിയുടെ സായന്തനങ്ങള്‍ മനോഹരമാക്കാന്‍ ഒരു വിശ്രമ കേന്ദ്രംകൂടി ഇന്ന് മുതല്‍ തുറക്കപ്പെടുകയാണ്. പന്തലായനിയുടെ കഥാകാരന്‍ യു.എ.ഖാദറിന്റെ പേരില്‍ ഒരു സാംസ്‌ക്കാരിക പാര്‍ക്ക് നഗരസഭയുടെ സ്‌നേഹാരാമം പദ്ധതിയിലാണ് ഒരുക്കിയിരിക്കുന്നത്. കൊയിലാണ്ടി ബസ്റ്റാന്റിനോടനുബന്ധിച്ചാണ് പാര്‍ക്ക് തയ്യാറാക്കിയിരിക്കുന്നത്. വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. കഥാകാരന്‍ കുട്ടിക്കാലം ചെലവഴിച്ച നഗരത്തിന്റെ വിവിധ പ്രദേശങ്ങളും ബപ്പന്‍കാട്
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപം അടിക്കാടിന് തീപ്പിടിച്ചു
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപം അടിക്കാടിന് തീപ്പിടിച്ചു. ഇന്ന് രാത്രി എട്ടരയോടുകൂടിയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്തു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ അനൂപ്.ബി.കെയുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ഇര്‍ഷാദ്.ടി.കെ, നിധിപ്രസാദ്.ഇ.എം, അമല്‍രാജ്, ഷാജു.കെ, ഹോം ഗാര്‍ഡ് ഓംപ്രകാശ് എന്നിവര്‍ തീ അണക്കുന്നതിലേര്‍പ്പെട്ടു.