Tag: Koyilandy

Total 1154 Posts

”വേതന പാക്കേജ് കാലോചിതമായി പരിഷ്‌ക്കരിക്കുക”; നാളെ മുതല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തില്‍, കൊയിലാണ്ടി താലൂക്കിലും സമരം വിജയിപ്പിക്കാന്‍ വ്യാപാരികളുടെ തീരുമാനം

കൊയിലാണ്ടി: റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല കടയടച്ച് സമരത്തിന് പിന്തുണയറിയിച്ച് കൊയിലാണ്ടിയിലെ വ്യാപാരികളും. ജനുവരി 27 മുതല്‍ കേരളത്തിലെ റേഷന്‍ വ്യാപാരികള്‍ നടത്തതുന്ന സമരം കൊയിലാണ്ടി താലൂക്കില്‍ വന്‍ വിജയമാക്കി തീര്‍ക്കാന്‍ കൊയിലാണ്ടിയില്‍ ചേര്‍ന്ന റേഷന്‍ വ്യാപാരികളുടെ യോഗം തീരുമാനിച്ചു. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്‌ക്കരിക്കുക, ഡയരക്ട് പെയ്‌മെന്റ് സിസ്റ്റം നടപ്പാക്കാനുള്ള കേന്ദ്ര

വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് അപകട ഭീഷണിയുയര്‍ത്തിയ സ്റ്റേഡിയത്തിലെ ഗേറ്റുകള്‍ സുരക്ഷിതമാക്കുന്നു, മറ്റ് അറ്റകുറ്റപ്പണികളും ഉടന്‍ തന്നെ നടത്തുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിന് അപകട ഭീഷണിയുയര്‍ത്തിയ ഗേറ്റുകള്‍ക്ക് പരിഹാരമാകുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇടപെട്ട് ഗേറ്റുകളുടെ അറ്റകുറ്റപ്പണി നടത്തി സുരക്ഷിതത്വം ഉറപ്പാക്കുകയാണ്. സ്റ്റേഡിയത്തിലെ ചുറ്റുമതിലും ഗേറ്റും അപകട ഭീഷണി സൃഷ്ടിക്കുന്നത് സംബന്ധിച്ച് ജനുവരി രണ്ടിന് കൊയിലാണ്ടി ന്യൂസ് ഡോട് കോം വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെയാണ് ഗേറ്റിന്റെ അറ്റകുറ്റപ്പണി തുടങ്ങിയിരിക്കുന്നത്. സ്റ്റേഡിയത്തിന് ചുറ്റുമായുള്ള നാല് ഗേറ്റുകളാണ്

കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കൊയിലാണ്ടി: വിതരണം ചെയ്യാനായി കൊണ്ടുവന്ന എം.ഡി.എം.എയുമായി കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ യുവാവ് പിടിയില്‍. ബാലുശ്ശേരി കോക്കല്ലൂര്‍ വടക്കേവീട്ടില്‍ മുഹമ്മദ് ഫിറോസ് ആണ് പിടിയിലായത്. ഇന്ന് രാത്രി 9.30നാണ് സംഭവം. നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി പ്രകാശന്‍ പടന്നയിലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. മൂന്ന് ഗ്രാമിന് മുകളില്‍ എം.ഡി.എം.എ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കൊയിലാണ്ടിയിലെ എല്‍.പി വിഭാഗം ജെ.ആര്‍.സി കാഡറ്റുകള്‍ക്കുവേണ്ടി ഏകദിന പഠന ക്യാമ്പ് കുറുവങ്ങാട് യു.പി സ്‌കൂളില്‍

കൊയിലാണ്ടി: കൊയിലാണ്ടി മുന്‍സിപ്പാലിറ്റി പരിധിയില്‍ വരുന്ന എല്‍.പി വിഭാഗം ജെ.ആര്‍.സി കാഡറ്റുകള്‍ക്ക് വേണ്ടി ഏകദിന പഠന ക്യാമ്പ് നടത്തി. കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പ് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അരുണ്‍ മണമല്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍

വിയ്യൂര്‍ കാട്ടിലെ വയല്‍ ദേവി അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ കാട്ടിലെ വയല്‍ ദേവി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: ഗീത (കൊയിലാണ്ടി ആശുപത്രി കേന്റീന്‍), ദീപ, ജിജി, ഷീന. മരുമക്കള്‍: സുനില്‍, ഷിബു, ഷൈജു, സിലോഷ്. സഞ്ചയനം: ശനിയാഴ്ച.

കൊയിലാണ്ടി ട്രാഫിക് പൊലീസ് എ.എസ്.ഐയെ മര്‍ദ്ദിച്ച സംഭവം; എടക്കുളം സ്വദേശിയായ പ്രതി റിമാന്‍ഡില്‍

കൊയിലാണ്ടി: കൊയിലാണ്ടി ട്രാഫിക് പോലീസ് എ.എസ്.ഐയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. എടക്കുളം സ്വദേശി നിഹാബ് അബൂബക്കര്‍ ആണ് റിമാന്‍ഡിലായത്. ഇന്ന് രാവിലെ 10.20 തോടെയാണ് സംഭവം. ട്രാഫിക് സ്റ്റേഷനില്‍ ഫൈന്‍ ചെല്ലാന്‍ സംബന്ധിച്ച വിഷയവുമായി എത്തിയതായിരുന്നു അബൂബക്കര്‍. ആദ്യം സ്റ്റേഷനില്‍ എത്തിയ ഇയാള്‍ ഫൈന്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുകയും പിന്നീട് തിരിച്ചുപോയി വീണ്ടും

എം.ടിയുടെ സാഹിത്യ സൃഷ്ടികളെ പരിചയപ്പെടുത്തുന്ന ‘കാലത്തിന്റെ കയ്യൊപ്പ്’; ‘എന്നിടം ക്യാമ്പയിന്‍’ കൊയിലാണ്ടിയില്‍

കൊയിലാണ്ടി: നഗരസഭാ കുടുംബശ്രീയും കൊയിലാണ്ടി ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് എന്നിടം ക്യാമ്പയിന്‍ സംഘടിപ്പിച്ചു. വായനാദിനത്തില്‍ പ്രാരംഭം കുറിച്ച വായനം 24 പരിപാടിയുടെ തുടര്‍ച്ചയാണ് എന്നിടം ക്യാമ്പയിന്‍. കാലത്തിന്റെ കയ്യൊപ്പ് എന്ന എം.ടിയുടെ സാഹിത്യസൃഷ്ടികളെ പരിചയപ്പെടുത്തുന്ന പരിപാടിയുടെ നഗരസഭാ തല ഉദ്ഘാടനം ക്ഷേമ കാര്യ സ്റ്റാന്‍ഡില്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു നിര്‍വഹിച്ചു. കോതമംഗലം സ്‌കൂളിലാണ് ചടങ്ങ്

ചെസ് ചാമ്പ്യന്‍ഷിപ്പും കലാപരിപാടികളും അധ്യാപക സംഗമവും; അറുപത്തിനാലാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളവും ആഘോഷമാക്കാനുള്ള ഒരുക്കത്തില്‍ ജി.എച്ച്.എസ്.എസ് പന്തലായനി

കൊയിലാണ്ടി: ജി.എച്ച്.എസ്.എസ് പന്തലായനിയുടെ അറുപത്തിനാലാം വാര്‍ഷികാലോഷവും യാത്രയയപ്പ് സമ്മേളനവും വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസ്സുകള്‍ ഉള്ള എലിമെന്ററി സ്‌കൂളായാണ് ഈ വിദ്യാലയം ജന്മമെടുത്തത്. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് സ്‌കൂളെന്നും പന്തലായനി എല്‍.പി സ്‌കൂളെന്നും വിളിക്കപ്പെട്ട വിദ്യാലയം 1961 ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. വാര്‍ഷികാഘോഷത്തിന്റെ അനുബന്ധ

ജയചന്ദ്രന്‍ ആലപിച്ച ഗാനങ്ങള്‍ വിവിധ ഗായകര്‍ പാടുന്നു; എംടി, പി.ജയചന്ദ്രന്‍, മണക്കാട്ട് രാജന്‍ അനുസ്മരണം ജനുവരി 25ന് കൊയിലാണ്ടിയില്‍

കൊയിലാണ്ടി: നഗരസഭയുടെ സഹകരണത്തോടെ ഹാര്‍മണി കൊയിലാണ്ടി ജനുവരി 25ന് എം.ടി – പി.ജയചന്ദ്രന്‍ – മണക്കാട്ട് രാജന്‍ അനുസ്മരണം നടത്തുന്നു. വൈകുന്നേരം നാലു മണിക്ക് യു.എ.ഖാദര്‍ സ്മാരക പാര്‍ക്കിലാണ് പരിപാടി. പ്രശസ്ത ഗാ0യകന്‍ കൊയിലാണ്ടി യേശുദാസ് മുഖ്യ പ്രഭാഷണം നടത്തും. പരിപാടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്യും. ഇ.കെ.അജിത്ത്, എ.അസീസ്, മുഹമ്മദ്

എ.കെ.ജി ഫുട്‌ബോള്‍ മേള: ബ്ലാക്ക്‌സണ്‍ തിരുവോടിനെ തകര്‍ത്ത് ജ്ഞാനോദയം ചെറിയമങ്ങാട് ഫൈനലില്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നടക്കുന്ന എ.കെ.ജി ഫുട്‌ബോള്‍ മേളയിലെ ആദ്യ ഫൈനലിസ്റ്റായി ജ്ഞാനോദയം ചെറിയമങ്ങാട്. ഇന്നലെ നടന്ന സെമി ഫൈനലില്‍ ബ്ലാക്‌സണ്‍ തിരുവോടിനെ 2-0ത്തിന് പരാജയപ്പെടുത്തിയാണ് ജ്ഞാനോദയം ചെറിയമങ്ങാട് ഫൈനല്‍ ഉറപ്പിച്ചത്. നാളെ രാത്രിയോടെ ഫൈനലില്‍ ജ്ഞാനോദയം ചെറിയമങ്ങാട് ആരുമായി ഏറ്റുമുട്ടുമെന്ന് വ്യക്തമാകും. രണ്ടാം സെമി ഫൈനലില്‍ നാളെ ഏഴ് മണിക്ക് ചെല്‍സി വെള്ളിപറമ്പും ജനറല്‍ എര്‍ത്ത്