Tag: Koyilandy

Total 1158 Posts

കണയങ്കോട് പാലത്തിന് സമീപം മതില്‍ ഇടിഞ്ഞു; വീടിന് സംരക്ഷണം ആവശ്യപ്പെട്ട് കുടുംബം തഹസില്‍ദാര്‍ക്ക് പരാതി നല്‍കി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും ഉള്ള്യേരിയിലേക്ക് പോകുംവഴി സംസ്ഥാനപാതയില്‍ കണയങ്കോട് പാലത്തിന് സമീപം മതില്‍ ഇടിഞ്ഞു. പി.ഡബ്ല്യു.ഡിയുടെ അധീനതയിലുള്ള 12 മീറ്ററോളം ഉള്ള മതിലാണ് ഇടിഞ്ഞത്. മതിലിടിഞ്ഞതിനെ തുടര്‍ന്ന് വീട് അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസിയായ കടവത്ത് മീത്തല്‍ വി.കെ.ഗോപാലന്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കി. മതിലിന് പിന്‍ഭാഗത്തുള്ള ഗോപാലന്റെ സ്ഥലവും വീടുമാണ്. മതില്‍ വലിയ തോതില്‍ ഇടിയുന്നത് വീടിനും

12 വീടുകള്‍ ഭാഗികമായി തകര്‍ന്നു, വീടുകളില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് ഒമ്പതോളം കുടുംബങ്ങളെ മാറ്റിത്താമസിച്ചു; മഴയില്‍ കൊയിലാണ്ടി താലൂക്കില്‍ വ്യാപക നാശനഷ്ടം

കൊയിലാണ്ടി: ശക്തമായ മഴയിലും കാറ്റിലും കൊയിലാണ്ടി താലൂക്കില്‍ വ്യാപക നാശനഷ്ടം. താലൂക്കിലെ പതിനാല് വില്ലേജുകളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വിയ്യൂര്‍ വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ച് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. അരിക്കുളം വില്ലേജില്‍ നാലു കുടുംബങ്ങളും ബന്ധുവീടുകളിലും മറ്റുമായി മാറിത്തമസിച്ചിട്ടുണ്ട്. അരിക്കുളം വില്ലേജ് കിണറുള്ള കണ്ടി രവീന്ദ്രന്‍ കാരയാടിന്റെ

‘അടിത്തറ ഭാഗംവരെ ഇടിഞ്ഞ് ഏതുനിമിഷവും നിലംപൊത്താമെന്ന സ്ഥിതിയില്‍വീട്’; ബൈപ്പാസ് നിര്‍മ്മാണത്തിനായി കുന്നിടിച്ചുമാറ്റിയ കോമത്തുകരയില്‍ വീടുകള്‍ അപകടാവസ്ഥയില്‍

കൊയിലാണ്ടി: നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനായി കുന്നിടിച്ചുമാറ്റിയ കോമത്തുകരയില്‍ വീടുകള്‍ അപകടാവസ്ഥയില്‍. കോമത്തുകര ആവണി ഹൗസില്‍ കെ.വി.പത്മിനിയുടെ വീട് ഏതുനേരവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വീടിന്റെ അടിത്തറ ഭാഗം വരെ ഇടിഞ്ഞ് ഏതുനിമിഷവും വീട് നിലംപൊത്താവുന്ന അവസ്ഥയിലാണ്. വീട് അപകടാവസ്ഥയിലായതോടെ ഇവര്‍ മറ്റൊരിടത്തേക്ക് വാടകയ്ക്ക് താമസം മാറ്റിയിരിക്കുകയാണ്. പ്രദേശത്തെ മറ്റുചില വീടുകള്‍ക്കും അപകട ഭീഷണിയുണ്ട്.

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

[top2] കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ഖാദിമുക്ക്, വിദ്യാതരംഗിണി, നെല്ലൂളികുന്ന്, എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ തിങ്കളാഴ്ച രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം മൂന്നുമണിവരെ വൈദ്യുതി വിതരണം മുടങ്ങും. എച്ച്.എസ്.സി എച്ച്.ടി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഭാഗമായാണ് വൈദ്യുതി വിതരണം തടസപ്പെടുക.

കാര്യക്ഷമമായ ഡ്രെയ്‌നേജ് സംവിധാനമില്ല, കൊയിലാണ്ടി കൊരയങ്ങാട് വയല്‍പ്പുര ഭാഗത്തില്‍ വെള്ളക്കെട്ട് രൂക്ഷം; പത്തോളം വീടുകള്‍ വെള്ളക്കെട്ടില്‍

കൊയിലാണ്ടി: രണ്ടുദിവസമായുള്ള ശക്തമായ മഴയില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 33ാം ഡിവിഷിലെ വയല്‍പുര ഭാഗവും അമ്പാടി റോഡും വെള്ളത്തിലായി. വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. സമീപത്തെ കൊരയങ്ങാട് ക്ഷേത്ര മൈതാനവും വെള്ളക്കെട്ടിലാണ്.  ഇവിടങ്ങളിലെ പത്തോളം വീടുകള്‍ക്ക് ചുറ്റും വെള്ളക്കെട്ടാണ്. മഴക്കാലത്ത് കുറച്ചുകാലമായി ഇവിടെ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നഗരസഭയ്ക്കും, താലൂക്കിലും, മുഖ്യമന്ത്രിക്കും,

ഉള്ള്യേരി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ കവര്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടു

കൊയിലാണ്ടി: ഉള്ള്യേരി കക്കഞ്ചേരി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ കവര്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. ബുധനാഴ്ച ഉച്ചകഴിഞ്ഞ രണ്ട് മണിക്കും നാലുമണിയ്ക്കും ഇടയില്‍ കാര്‍ യാത്രയ്ക്കിടെയാണ് കവര്‍ നഷട്‌പ്പെട്ടത്. ആധാരവുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകള്‍ ഈ കവറിലുണ്ടായിരുന്നു. കുഞ്ഞിപ്പള്ളിയ്ക്ക് സമീപത്തുള്ള ചെക്ക് പോസ്റ്റിനരികില്‍ വാഹനപരിശോധനയ്ക്ക് വിധേയരായിരുന്നു. പിന്നീട് കൊയിലാണ്ടിയില്‍ വണ്ടി സര്‍വ്വീസിനായി

2928 കോടി രൂപ കവര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ പ്രതിഷേധം; കൊയിലാണ്ടിയില്‍ ഒപ്പുമതില്‍ തീര്‍ത്ത് മുനിസിപ്പല്‍ ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ്

കൊയിലാണ്ടി: 2928 കോടി രൂപ കവര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ കൊയിലാണ്ടി മുനിസിപ്പല്‍ ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് കമ്മിറ്റി ഒപ്പു മതില്‍ തീര്‍ത്തു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.ഹനീഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.രത്‌നവല്ലി ടീച്ചര്‍ മുഖ്യാതിഥിയായി. ബഷീര്‍ ബാത്ത, ഫാസില്‍ നടേരി, ആസിഫ് കലാം, എന്‍.കെ.അബ്ദുല്‍ അസീസ്,

കൊയിലാണ്ടി നഗരത്തിലെ വിവിധയിടങ്ങളില്‍ നാളെ (11-07-2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, ബോയ്‌സസ് ഹൈസ്‌കൂള്‍, നടേലക്കണ്ടി, മാരാമറ്റം തെരു, എസ്.ബി.ഐ, ഗുരുകുലം, ഗുരുകുലം ബീച്ച്, സിവില്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വൈദ്യുതി വിതരണം തടസപ്പെടുക. രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വൈദ്യുതി മുടങ്ങുക. എച്ച്.ടി ലൈനില്‍ മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി

കൊയിലാണ്ടി കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പിടിയില്‍; ബൈക്കിന്റെ പല ഭാഗങ്ങളും തകര്‍ന്ന നിലയില്‍

കൊയിലാണ്ടി: കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പിടിയില്‍. ഇന്നലെ രാത്രി ബാലുശ്ശേരി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നിര്‍മ്മല്ലൂരില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. കല്ലായി അമ്പലത്താഴം ഷിഹാന്‍ (21), ചേളന്നൂര്‍ പുതുക്കുടി മീത്തല്‍ സായൂജ് (20), മാങ്കാവ് പട്ടയില്‍ത്താഴെ പ്രവീണ്‍ (25) എന്നിവരാണ് പിടിയിലായത്. പ്രതികളെ കൊയിലാണ്ടി പൊലീസിന് കൈമാറി. കൊല്ലത്തുനിന്ന് കാണാതായ രണ്ടു ബൈക്കുകളും

‘കുട്ടികളുടെ മാനസികാരോഗ്യവും വെല്ലുവിളികളും’ വിഷയത്തില്‍ ക്ലാസ്; ഏകദിന ശില്പശാല സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വനിത ശിശു വികസന വകുപ്പ്

[top]1 കൊയിലാണ്ടി: പന്തലായി ബ്ലോക്ക് പഞ്ചായത്ത് വനിത ശിശു വികസന വകുപ്പും, ശിശു സംരക്ഷണ സമിതിയും സംയുക്തമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. വിപണന കേന്ദ്രം ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചൈത്ര വിജയന്‍ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ മാനസികാരോഗ്യവും വെല്ലുവിളികളും വിഷയത്തില്‍ ഡോ: വര്‍ഷ