Tag: Koyilandy
കൊല്ലം സ്വദേശിയായ കുഞ്ഞിന്റെ സ്വര്‍ണ്ണ ബ്രേസ് ലെറ്റ് കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നഷ്ടപ്പെട്ടു
കൊയിലാണ്ടി: കൊല്ലം സ്വദേശിനിയുടെ കുഞ്ഞിന്റെ സ്വര്‍ണ്ണ ബ്രേസ് ലെറ്റ് കൊയിലാണ്ടിയില്‍ നഷ്ടപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലുമണിയോടെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് ആഭരണം നഷ്ടമായത്. ബ്രേസ് ലെറ്റിന്റെ ചെറിയൊരു ഭാഗം ബസ് സ്റ്റാന്റ് പരിസരത്തെ കടയില്‍ നിന്നും ലഭിച്ചിരുന്നു. കണ്ടുകിട്ടുന്നവര്‍ 9747810659 എന്ന നമ്പറില്‍ ബന്ധപ്പെടുക. Summary: A native of Kollam lost
”കടല്‍കടന്ന ലക്ഷക്കണക്കായ മലയാളികളെ ഒരു സംഘടിത പ്രസ്ഥാനത്തിന് കീഴില്‍ അണിനിരത്താന്‍ ജീവിതം മാറ്റിവെച്ച മനുഷ്യസ്‌നേഹി” പയ്യോളി നാരായണന്‍ അനുസ്മരണവുമായി കൊയിലാണ്ടിയിലെ പ്രവാസി സംഘം
പയ്യോളി: മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടി കടല്‍ കടന്ന ലക്ഷക്കണക്കായ മലയാളികളെ ഒരു സംഘടിത പ്രസ്ഥാനത്തിന് കീഴില്‍ അണി നിരത്താന്‍ ജീവിതം മാറ്റിവെച്ച മനുഷ്യസ്‌നേഹിയായിരുന്നു പയ്യോളി നാരായണനെന്ന് കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അനുസ്മരിച്ചു.. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന അനുസ്മരണ യോഗം നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി ഗുരുകുലം ബീച്ച് പുത്തന്‍ കടപ്പുറത്ത് രേവതി അന്തരിച്ചു
കൊയിലാണ്ടി: ഗുരുകുലം ബീച്ച് പുത്തന്‍ കടപ്പുറത്ത് രേവതി അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കീരപ്പന്‍. മക്കള്‍: വിമല, വേണു, ശശി, സരള, രതീശന്‍, ശര്‍മ്മിള, റീജ. മരുമക്കള്‍: ലക്ഷ്മണന്‍, ദാക്ഷായണി, ബേബി, ഷീന, രഞ്ജന്‍, ജ്യോതി, പരേതനായ ഇന്ദ്രന്‍. സഞ്ചയനം: വെള്ളിയാഴ്ച.
പഴയകാല മാലിന്യ സംസ്‌കരണം, ഭക്ഷണ രീതി, ജീവിത രീതി എന്നിവ വിഷയമായി; ലോക വയോജന ദിനത്തില്‍ മുതിര്‍ന്ന പൗരന്മാരുമായി കുട്ടികളുടെ ശുചിത്വ സംവാദം
കൊയിലാണ്ടി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ലോക വയോജന ദിനത്തില്‍ മുതിര്‍ന്ന പൗരന്മാരുമായി കുട്ടികളുടെ ശുചിത്വ സംവാദം നടത്തി. ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കൊയിലാണ്ടിയിലെ എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളാണ് മുതിര്‍ന്ന പൗരന്മാരുമായി സംവാദം നടത്തിയത്. പഴയകാലത്തെ മാലിന്യ സംസ്‌കരണം, ഭക്ഷണ രീതി, ജീവിത രീതി, കാലാവസ്ഥ തുടങ്ങി നിരവധി വിഷയങ്ങളില്‍ സംവാദം നടന്നു. നഗരസഭ
ലൈംഗികാതിക്രമം; ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ യുവതിയുടെ പരാതിയില്‍ കേസ്
കൊയിലാണ്ടി: ലൈംഗികാതിക്രമ പരാതിയില്‍ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എ.വി.നിഥിനെതിരെ കേസ്. എറണാകുളത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് കേസെടുത്തത്. ഭര്‍ത്താവുള്‍പ്പെട്ട കേസ് നടത്തിയിരുന്ന അഭിഭാഷകനായ നിഥിന്‍ കേസിന്റെ കാര്യത്തിനായി ബന്ധപ്പെട്ട തന്നോട് നേരിട്ടും ഫോണിലും ലൈംഗികച്ചുവയോടെ സംസാരിക്കുകയും സമീപിക്കുകയും ചെയ്‌തെന്നാണ് പരാതി. ഐ.പി.സി 354എ, 354 ഡി,
ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യം തള്ളി മുങ്ങുന്നവര്‍ക്ക് പിടിവീഴും; കൊയിലാണ്ടി ഇനി ക്യാമറ നിരീക്ഷണത്തില്‍; ശുചിത്വ നിരീക്ഷണ ക്യാമറകള്‍ ഒക്ടോബര്‍ രണ്ടിന് മിഴിതുറക്കും
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിന്റെ ശുചിത്വം ഉറപ്പാക്കാന്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ മിഴിതുറക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 26 ശുചിത്വ നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ ഒമ്പതുമണിക്ക് കൊയിലാണ്ടി എല്‍.ഐ.സി റോഡില്‍ കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിക്കും. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ശുചിത്വ
”അന്‍വറിന്റെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കുക”; കൊയിലാണ്ടിയില്‍ യു.ഡി.എഫിന്റെ പ്രതിഷേധ പ്രകടനം
കൊയിലാണ്ടി: ഭരണപക്ഷ എം.എല്‍.എ പി.വി.അന്‍വറിന്റെ വെളിപെടുത്തലിന്റെ സഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് കൊയിലാണ്ടിയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന വ്യാപകമായി യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായാണ് കൊയിലാണ്ടിയിലും പ്രകടനം നടന്നത്. മഠത്തില്‍ അബ്ദുറഹിമാന്‍, വി.ടി. സുരേന്ദ്രന്‍, രാജേഷ് കിഴരിയൂര്‍, മുരളി തോറോത്ത്, വി.പി.ഇബ്രാഹിം കുട്ടി, റഷീദ് വെങ്ങളം, കെ.പി.വിനോദ്
വലതുപക്ഷ ശക്തികളേയും മാധ്യമങ്ങളേയും കൂട്ട് പിടിച്ച് അന്‍വര്‍ നടത്തുന്നത് നുണപ്രചരണം; കൊയിലാണ്ടി ടൗണില്‍ സി.പി.എമ്മിന്റെ പ്രകടനവും വിശദീകരണയോഗവും
കൊയിലാണ്ടി: മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും നേരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയ നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിനെതിരെ കൊയിലാണ്ടിയിലും പ്രതിഷേധം. സി.പി.എമ്മിനും എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെയും സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പറും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരേയും വര്‍ഗ്ഗീയ, വലതുപക്ഷ ശക്തികളേയും മാധ്യമങ്ങളേയും കൂട്ട് പിടിച്ച് നുണ പ്രചരണം നടത്തുകയാണ് അന്‍വറെന്ന് സി.പി.എം സെന്റര്‍ ലോക്കല്‍ ലോക്കല്‍ കമ്മിറ്റി
”ഇന്നലെ നീയൊരു സുന്ദരരാഗമായി…” പി.ഭാസ്‌കരന്റെ ഗാനങ്ങളും കവിതകളും ഒഴുകി, പി.ഭാസ്‌കരന്റെ ജന്മശതാബ്ദിയും പാട്ടെഴുത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികവുമായി കൊയിലാണ്ടിയിലെ പുരോഗമന കലാസാഹിത്യ സംഘം
കൊയിലാണ്ടി: ഓര്‍ക്കസ്ട്രയുടെ അകമ്പടിയില്‍ സി.അശ്വനി ദേവിന്റെ നേതൃത്വത്തിലുള്ള സംഘം പി.ഭാസ്‌ക്കരന്റെ ഗാനങ്ങളും കവിതകളുമാലപിച്ചപ്പോള്‍ സദസ്സ് എല്ലാം മറന്ന് അതില്‍ ലയിച്ചിരുന്നു. കൊയിലാണ്ടിയിലെ ഹാപ്പിനസ് പാര്‍ക്കില്‍ ‘ഇന്നലെ നീയൊരു സുന്ദരരാഗമായി’ ശ്രോതാക്കള്‍ക്ക് വേറിട്ട അനുഭവമായി. പി.ഭാസ്‌കരന്റെ ജന്മശതാബ്ദിയുടെയും പാട്ടെഴുത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെയും ഭാഗമായാണ് പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്. പരിപാടി കന്മന ശ്രീധരന്‍
” എനിക്ക് അര്‍ഹതപ്പെടാത്തതാണ് ആ പൈസ, ഓര്‍മ്മവന്നത് ഏയ് ഓട്ടോ സിനിമയിലെ ആ രംഗങ്ങള്‍”; കൊയിലാണ്ടി നഗരത്തില്‍ നിന്നും കളഞ്ഞുകിട്ടിയത് 50000 രൂപ, പൊലീസില്‍ ഏല്‍പ്പിച്ച് ഉടമയെ കണ്ടെത്തി ചേലിയ സ്വദേശി
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ കളഞ്ഞുപോയ 50000 രൂപയുടെ നോട്ട് കെട്ട് ഉടമസ്ഥന് തിരികെ കിട്ടാന്‍ സഹായകരമായത് ചേലിയ സ്വദേശി ജിനീഷിന്റെ ഇടപെടല്‍. ഇന്ന് ഉച്ചയോടെയാണ് ജിനീഷിന് കൊയിലാണ്ടി ബസ് സ്റ്റാന്റിന് മുന്‍വശത്ത് ദേശീയപാതയില്‍ നിന്നും അഞ്ഞൂറിന്റെ നൂറ് നോട്ടുകളുടെ കെട്ട് ലഭിച്ചത്. ജിനീഷ് അത് സമീപത്തെ ട്രാഫിക് പൊലീസിനെ ഏല്‍പ്പിക്കുകയും പൊലീസ് ഉടമസ്ഥനെ കണ്ടെത്തി പണം