Tag: Koyilandy

Total 1156 Posts

” വലിയ പന്നിയാ, ഒരു പശുവിന്റെത്രയുണ്ട്, ഓടിവരുന്നത് കണ്ട് ഞാന്‍ വണ്ടിനിര്‍ത്തിയതുകൊണ്ടാ, അല്ലെങ്കില്‍ വീണ് പരിക്കുപറ്റിയേനെ” വെറ്റിലപ്പാറയില്‍ കാട്ടുപന്നി ഇടിച്ചിട്ട സ്‌കൂട്ടര്‍ യാത്രികന്‍ പറയുന്നു

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ വെറ്റിലപ്പാറ, കൊളക്കാട് മേഖലയില്‍ കാട്ടുപന്നി ആക്രമണം. ഇന്ന് രാവിലെ കാട്ടുപന്നി കൊളക്കാട് സ്വദേശിയായ വയോധികനെ ആക്രമിക്കുകയും പ്രദേശത്തുള്ള യുവാവിന്റെ വാഹനം തള്ളിയിട്ട് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. രാവിലെ പത്തുമണിയോടെയാണ് സംഭവം. പെരുവയല്‍ കുനി ആദര്‍ശിന്റെ സ്‌കൂട്ടറിനാണ് കേടുപാട് സംഭവിച്ചത്. വെറ്റിലപ്പാറ തേനോളം വളവില്‍വെച്ചായിരുന്നു സംഭവമെന്ന് ആദര്‍ശ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രികരുടെ സുരക്ഷിത യാത്രയ്ക്ക് വഴിയൊരുങ്ങും; പന്തലായനിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് വരുന്നു

കൊയിലാണ്ടി: ഏറെക്കാലമായി കൊയിലാണ്ടി നിവാസികള്‍ ഉന്നയിക്കുന്ന പന്തലായനിയില്‍ ഫൂട്ട്ഓവര്‍ ബ്രിഡ്ജ് എന്ന ആവശ്യത്തിന് പച്ചക്കൊടികാട്ടി റെയില്‍വേ. പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പോകുന്ന ഭാഗത്തായി മൂന്ന് മീറ്റര്‍ വീതിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ് നിര്‍മ്മിക്കാനാണ് റെയില്‍വേ നിശ്ചയിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് റെയില്‍വേ തന്നെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം യു.പി സ്‌കൂളിലെ കുട്ടികള്‍ കടന്നുപോകുന്ന

പുതിയ തലമുറ വായനയുടെ ലോകത്തേക്ക് തിരിച്ചുവരണം; കോതമംഗലം ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന അനുമോദന പരിപാടിയില്‍ യു.കെ.കുമാരന്‍

കൊയിലാണ്ടി: നവസാങ്കേതികതയുടെ ഇക്കാലത്ത് പുതിയ തലമുറ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ക്ക് കാരണക്കാരാകുന്നുവെന്നും വായന മാത്രമാണ് ഇതിനു പരിഹാരമെന്നും പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ പറഞ്ഞു. കൊയിലാണ്ടി, കോതമംഗലം ഗവ: എല്‍.പി സ്‌കൂളില്‍ എല്‍.എസ്സ്.എസ്സ് നേടിയ ബാലപ്രതിഭകളേയും കലാകായിക വൈജ്ഞാനികമേളകളിലെ ജേതാക്കളേയും അനുമോദിക്കുന്നതിനായി ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വെച്ച് സ്‌കോളര്‍ഷിപ്പ് നേടിയ 36 വിദ്യാര്‍ഥികള്‍ക്കും

പൊതുസമൂഹം സ്ത്രീകളോടുള്ള ബാധ്യതകള്‍ വിസ്മരിക്കുന്നു: കൊയിലാണ്ടിയില്‍ നടന്ന വിസ്ഡം വനിതാ സമ്മേളനം

കൊയിലാണ്ടി: സ്ത്രീകളോട് വ്യക്തിപരമായും, സാമൂഹ്യമായും നിര്‍വ്വഹിക്കേണ്ട ബാധ്യതകള്‍ പൊതുസമൂഹം വിസ്മരിക്കുകയാണെന്ന് വിസ്ഡം വിമന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ മണ്ഡലം വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു. 2025 നവംബര്‍ 19ന് പൂനത്ത് നടക്കുന്ന ജില്ലാ മുജാഹിദ് വനിതാ സമ്മേളനത്തിന്റെ ഭാഗമായാണ് വനിതാ സമ്മേളനം സംഘടിപ്പിച്ചത്. സ്ത്രീകളെ കേവലം സൗന്ദര്യ ആസ്വാദനത്തിനും, മാര്‍ക്കറ്റിംങ്ങിനും വേണ്ടി ഉപയോഗിക്കുന്ന സമൂഹത്തിന്റെ’പുരോഗമന ‘കാഴ്ചപ്പാടിന്റെ ദുരന്തഫലമാണ് പുതിയ

സംരംഭകരാരാവാന്‍ താല്‍പര്യമുള്ളവരാണോ?; നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെ സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ സംരംഭകത്വ ശില്പശാല ഡിസംബര്‍ 10 ന്

കൊയിലാണ്ടി: നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. 2024 ഡിസംബര്‍ 10 ന് ഇ.എം.എസ് ടൗണ്‍ഹാളില്‍ വെച്ച് രാവിലെ 10 മണിക്കാണ് ശില്പശാല. സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്ക് പൊതു ബോധവല്‍ക്കരണവും വിവിധ പദ്ധതികളെക്കുറിച്ചും ബാങ്ക് വായ്പ നടപടികള്‍, എന്നിവയെക്കുറിച്ച് ശില്പശാലയില്‍ വിവരിക്കും. താല്പര്യമുള്ള വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ശില്‍പ്പശാലയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും സംരംഭങ്ങള്‍

ഖാദി ഉല്പന്നങ്ങളാണോ അന്വേഷിക്കുന്നത്? ഖാദി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍

കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്രിസ്തുമസ് മേളയുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ ഖാദി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടന്നു. കൊയിലാണ്ടി ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമാണ് പ്രദര്‍ശനവും വില്‍പനയും സംഘടിപ്പിച്ചത്. 30 ശതമാനം കിഴിവിലാണ് ഖാദി ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. മേളയിലെ ആദ്യ വില്‍പന ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ എന്‍.വി.പ്രദീപ് കുമാര്‍

വിവിധ മേളകളില്‍ സ്‌കൂളിന്റെ അഭിമാനമായി മാറിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം; കാവുവട്ടം യു.പി സ്‌കൂളില്‍ മികവുത്സവം 2024

കൊയിലാണ്ടി:കാവുംവട്ടം യു.പി സ്‌കൂളില്‍ ‘മികവുത്സവം’ സംഘടിപ്പിച്ചു. ഉപജില്ല, ജില്ലാ മേളകളില്‍ സ്‌കൂളിന്റെ അഭിമാനമായിമാറി വിജയ തിലകമണിഞ്ഞ പ്രതിഭകള്‍ക്കുള്ള അനുമോദനവും നാടന്‍ പാട്ട് രംഗത്തെ അതുല്യ പ്രതിഭയും നാടിന്റെ അഭിമാനവുമായ ഓടപ്പുഴ പുരസ്‌കാര ജേതാവ് സജീവന്‍ കുതിരക്കുടയ്ക്കുള്ള ആദരവും മികവുത്സവത്തിന്റെ ഭാഗമായി നടന്നു. നിറഞ്ഞ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. സജീവന്‍

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പെയ്ന്‍; സിഗ്നേച്ചര്‍ ക്യാമ്പെയ്ന്‍ സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്

കൊയിലാണ്ടി: ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ 2024ന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റയും ആഭിമുഖ്യത്തില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ വെച്ചു സംഘടിപ്പിച്ചു. ‘ORANGE THE WORLD CAMPAIGN’ ന്റെ ഭാഗമായാണ് സിഗ്നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായാണ് നവംബര്‍ 25മുതല്‍ ഡിസംബര്‍ 10 വരെ

പാട്ടും നൃത്തവുമായി വേദിയെ കയ്യിലെടുത്ത് കലാകാരന്മാര്‍: ഭിന്നശേഷി സര്‍ഗോത്സവം ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍

കൊയിലാണ്ടി: നഗരസഭ 2024-25 വാര്‍ഷിക പദ്ധതി നിറവ് ഭിന്നശേഷി സര്‍ഗോത്സവം ജി.വി.എച്ച്.എസ് കൊയിലാണ്ടിയില്‍ നടത്തി. പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ.ഇന്ദിര ടീച്ചര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി.പ്രജില, വാര്‍ഡ് കൗണ്‍സിലര്‍

വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ജനാധിപത്യ മതേതര മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പടിക്കുക; കൊയിലാണ്ടിയില്‍ നടന്ന വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ സുരേന്ദ്രന്‍ കരിപ്പുഴ

കൊയിലാണ്ടി: രാഷ്ട്രീയ ലാഭങ്ങള്‍ക്കതീതമായി ജനാധിപത്യ മതേതര മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാവണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ പറഞ്ഞു. [miid1] വെല്‍ഫയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി പി.സി.ഭാസകരന്‍ നഗറില്‍ (ടൗണ്‍ ഹാള്‍) ജില്ലാ പ്രസിഡന്റ് ടി.കെ മാധവന്‍ പതാക ഉയര്‍ത്തിയതോടെ