Tag: Koyilandy
ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന്റെ തിളക്കത്തില്‍ തിരുവങ്ങൂര്‍ സ്‌കൂളിലെ സെന യാസറും അരിക്കുളം സ്വദേശിനി ഷദ ഷാനവാസും
കൊയിലാണ്ടി: വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന ഉജ്വല ബാല്യം പുരസ്‌കാരത്തിന് ജില്ലയിലെ നാല് മിടുക്കര്‍ അര്‍ഹരായി. പൊതു വിഭാഗത്തില്‍ പയ്യോളി സ്വദേശിയും തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ സെന യാസര്‍, ഓമശേരി സ്വദേശിയും വേനപ്പാറ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ആഗ്ന ദേശിയും തിയാമി,
ഫയര്‍ഫോഴ്‌സിന് കേരള ഫീഡ്‌സ് നല്‍കിയ ഡയറിയില്‍ നിന്ന് രണ്ട് ജീവനക്കാര്‍ മുഖ്യമന്ത്രിയുടെയും മന്ത്രി ചിഞ്ചുറാണിയുടെയും ചിത്രങ്ങള്‍ കീറി കത്തിച്ചതായി പരാതി
കൊയിലാണ്ടി: കൊയിലാണ്ടി ഫയര്‍ഫോഴ്‌സിന് നല്‍കിയ കേരള ഫീഡ്‌സിന്റെ ഡയറിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി ചിഞ്ചുറാണിയുടെയും ഫോട്ടോകള്‍ കീറിയെടുത്ത് കത്തിച്ചതായി പരാതി. രണ്ട് ഹോം ഗാര്‍ഡുകളാണ് തങ്ങള്‍ക്ക് ലഭിച്ച ഡയറിയുടെ പേജുകള്‍ കീറി കത്തിച്ചത്. ഇത് സംബന്ധിച്ച് പരാതി ഉയരുകയും കാനത്തില്‍ ജമീല എം.എല്‍.എ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തതോടെ മുഴുവന്‍ ഡയറികളും തിരിച്ചെടുക്കാന്‍ ഫയര്‍ഫോഴ്‌സ്
മുത്താമ്പി പുഴയില്‍ ചാടി മരിച്ചത് പന്തലായനി സ്വദേശിനി
കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പന്തലായനി ചാത്തോത്ത് ദേവി നിവാസില്‍ അതുല്യ ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. മണമല്‍ പാച്ചിപ്പാലം മേനോക്കി വീട്ടില്‍ മണിയുടെയും സതിയുടെയും മകളാണ്. യുവതി പുഴയില്‍ ചാടുന്നത് കണ്ട നാട്ടുകാരും കൊയിലാണ്ടി ഫയര്‍ഫോഴ്‌സും തിരിച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കിട്ടിയത്. അതുല്യ സ്‌കൂട്ടറില്‍ പാലത്തിന് സമീപത്തെത്തി സ്‌കൂട്ടര്‍ നിര്‍ത്തിയശേഷം പുഴയില്‍
സമൂഹസദ്യയും ഇളനീര്‍ കുലവരവും ഇന്ന്; കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവി ക്ഷേത്രോത്സവം തുടങ്ങി
കൊയിലാണ്ടി: കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ – ദേവി ക്ഷേത്രോത്സവം തുടങ്ങി. ബുധനാഴ്ച കൊടിയേറ്റം, കലവറ നിറക്കല്‍, മെഗാ തിരുവാതിര, തായമ്പക കലാസന്ധ്യ എന്നിവ ഉണ്ടായിരുന്നു. ജനുവരി രണ്ടിന് ഉച്ചയ്ക്ക് സമൂഹസദ്യ, ഇളനീര്‍ കുലവരവ്, പൂത്താലപ്പൊലി വരവ്, പഞ്ചാരിമേളം, നട്ടത്തിറ, സംഗീതവിരുന്നു, തിറകള്‍. മൂന്നിന് ഉച്ചക്ക് പ്രസാദ ഊട്ട്, വെള്ളാട്ടുകള്‍, ഇളനീര്‍ വരവ്, താലപ്പൊലി, പാണ്ടിമേളം, നട്ടത്തിറ,
കൊയിലാണ്ടി വിരുന്നുകണ്ടി വേലിവളപ്പില്‍ വിശ്വദേവി അന്തരിച്ചു
കൊയിലാണ്ടി: വിരുന്നുകണ്ടി വേലിവളപ്പില്‍ വിശ്വദേവി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: പരേതയായ പ്രസന്ന. ഊര്‍മിള, മനോജ്, പ്രഹ്‌ളാദന്‍, ബാബു, അഭിലാഷ്, ബിജു. മരുമക്കള്‍: പരേതനായ രവി, സുരേഷ്, റൂബി, ബീന, അമ്പിളി, വിന്‍സി, വിദ്യ. സഞ്ചയനം: ഞായറാഴ്ച.
മുളകുപൊടിവിതറി ബന്ദിയാക്കി പണംകവര്‍ന്നെന്ന നാടകവും, അന്വേഷണത്തില്‍ തകര്‍ന്നടിഞ്ഞ തിരക്കഥയും; 2024ല്‍ കൊയിലാണ്ടിയെ ഞെട്ടിച്ച കവര്‍ച്ച കേസ്
കൊയിലാണ്ടി: എലത്തൂര്‍ കാട്ടിലപ്പീടികയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ഞരക്കം കേള്‍ക്കുന്നു, നാട്ടുകാര്‍ നോക്കിയപ്പോള്‍ ഒരാളെ കാറിനുള്ളില്‍ ബന്ദിയാക്കിയ നിലയില്‍ കാണുന്നു, പോയവര്‍ഷം സംസ്ഥാന തലത്തില്‍ തന്നെ കൊയിലാണ്ടിയെ ശ്രദ്ധാകേന്ദ്രമാക്കിയ കുപ്രസിദ്ധമായ കവര്‍ച്ചാ കേസിന്റെ തുടക്കം ഇങ്ങനെയായിരുന്നു. കെട്ടിയിട്ട് ശരീരത്തില്‍ മുളകുപൊടി വിതറിയശേഷം എ.ടി.എം റീഫില്‍ ചെയ്യാനായി കൊണ്ടുപോയ 75ലക്ഷം കവര്‍ന്നെന്നായിരുന്നു കേസ്. തുടക്കം മുതലേ അതീവ
മൂരാട് പാലം തുറന്നു, അടിപ്പാതകള്‍ മിക്കതും അന്തിമ ഘട്ടത്തില്‍; സര്‍വ്വീസ് റോഡുകളുടെ വീതിക്കുറവും വെള്ളക്കെട്ടുമെല്ലാം തീരാതലവേദനയായി ദേശീയപാതയുടെ പ്രവൃത്തി പുരോഗമിച്ച വര്‍ഷം
കൊയിലാണ്ടി: ദേശീയപാതയുമായി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏറെ മാറ്റങ്ങള്‍ വന്ന വര്‍ഷമായിരുന്നു 2024. കൊയിലാണ്ടി മണ്ഡലത്തിലെ പ്രവൃത്തി നോക്കുമ്പോള്‍ പണി പൂര്‍ത്തിയാക്കി മൂരാട് പാലം തുറന്നുവെന്നത് പ്രധാന നേട്ടമായി എടുത്തുപറയാവുന്നതാണ്. ജനകീയ ആവശ്യപ്രകാരം അനുവദിക്കപ്പെട്ട അടിപ്പാതകളില്‍ ചിലത് പൂര്‍ത്തിയാവുകയും മറ്റുള്ളവ അവസാന ഘട്ടത്തിലുമാണ്. ഇതെല്ലാം ആശ്വാസകരമായ കാര്യമാണെങ്കിലും നിര്‍മ്മാണത്തിലെ അപാകതമൂലമുണ്ടായ പ്രശ്‌നങ്ങളും മഴക്കാലത്തുണ്ടാക്കുന്ന യാത്രാബുദ്ധിമുട്ടുകള്‍ക്കുമൊന്നും പോയവര്‍ഷത്തിലും ഒട്ടും
പുളിയഞ്ചേരി സ്വദേശിയുടെ ബൈക്കിന്റെ ആര്‍.സി ബുക്ക് കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി
കൊയിലാണ്ടി: പുളിയഞ്ചേരി സ്വദേശിയുടെ ബൈക്കിന്റെ ആര്‍.സി ബുക്ക് നഷ്ടമായി. ശനിയാഴ്ച കൊല്ലത്തുനിന്നും കൊയിലാണ്ടിയിലേക്ക് ബൈക്കില്‍ യാത്ര ചെയ്തിരുന്നു. ഇതിനിടെ കൊല്ലത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കുകയും ചെയ്തിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 85907 20920 ഈ നമ്പറില്‍ അറിയിക്കുക.
”അടിയന്തിരമായി ജാതി സെന്‍സസ് നടത്തി സംവരണത്തിലെ ന്യൂനതകള്‍ പരിഹരിക്കണം”; ആര്‍.ജെ.ഡി കൊയിലാണ്ടി കണ്‍വന്‍ഷനില്‍ സലീം മടവൂര്‍
കൊയിലാണ്ടി: അടിയന്തിരമായി ജാതി സെന്‍സസ് നടത്തി സംവരണത്തിലെ ന്യൂനതകള്‍ പരിഹരിക്കണമെന്നും ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഇപ്പോഴും സംവരണത്തിന് മാനദണ്ഡമാക്കുന്നത് 1931 ല്‍ നടത്തിയ ജാതി സെന്‍സസാണെന്നും ഇത് അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു. മുന്നോക്ക സമുദായത്തിലെ പ്രതിദിനം 2200 രൂപ വരുമാനമുള്ളവര്‍ക്ക് സാമ്പത്തിക സംവരണം നല്‍കുന്നത് സമ്പന്നരെ സഹായിക്കാനാണെന്നും മുന്നോക്ക
ജനുവരി 31ന് വലിയ വിളക്കും, ഫെബ്രുവരി ഒന്നിന് താലപ്പൊലിയും; കൊയിലാണ്ടി കൊരയങ്ങാട് തെരുഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ തിയ്യതി കുറിച്ചു
കൊയിലാണ്ടി: വിഖ്യാതമായ കൊയിലാണ്ടി കൊരയങ്ങാട് തെരുഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് തിയ്യതി കുറിച്ചു. വന്‍ഭക്തജന സാന്നിധ്യത്തിലാണ് തിയ്യതി കുറിക്കല്‍ ചടങ്ങ് നടന്നത്. ഉത്സവത്തിന് ജനുവരി 26ന് കൊടിയേറും. 31ന് വലിയ വിളക്കും, ഫിബ്രവരി ഒന്നിന് താലപ്പൊലിയും നടക്കും. ഫിബ്രവരി രണ്ടിന് ഉത്സവാഘോഷങ്ങള്‍ സമാപിക്കും. ആചാരവിധിപ്രകാരം ഗണപതി ക്ഷേത്രത്തിന് സമീപത്തെ വലിയ കാരണവര്‍ സ്ഥാനത്ത് പനായി ഷാജി