Tag: koyilandy taluk
രോഗിയുമായി ആശുപത്രിയിലെത്തിയാല്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലംതിരഞ്ഞ് പോകേണ്ട സ്ഥിതി, ദേശീയപാതയോരത്തുള്ള പാര്‍ക്കിങ് അപകടം ക്ഷണിച്ചുവരുത്തുന്നത്; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പാര്‍ക്കിങ് പ്രശ്നത്തിന് ഇനിയും പരിഹാരമായില്ല
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമില്ലാത്തത് ആശുപത്രിയില്‍ എത്തുന്നവര്‍ക്കും ദേശീയപാതവഴിയുള്ള ഗതാഗതത്തിനും തടസമാകുന്നു. ദേശീയപാതയുടെ ഒരുഭാഗത്ത് ആശുപത്രിയിലേക്ക് വരുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും, മറുഭാഗത്ത് ടാക്സി സ്റ്റാന്റുമാണ്. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയില്‍ എത്തുന്നവര്‍ക്കുപോലും രോഗിയെ ആശുപത്രിയിലിറക്കിയശേഷം ആശുപത്രിക്ക് പുറത്ത് കടന്ന് പാര്‍ക്കിങ്ങിന് സ്ഥലം തിരയേണ്ട അവസ്ഥയാണ്. ആശുപത്രിയ്ക്ക് സമീപത്തെ ദേശീയപാതയോരത്ത് ഇരുചക്രവാഹനങ്ങള്‍
പ്രസിഡന്റായി പ്രവീൺകുമാർ, സെക്രട്ടറിയായി അനുപമ; കൊയിലാണ്ടി താലൂക്ക് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷനെ നയിക്കാൻ പുതിയ ഭാരവാഹികൾ
കൊയിലാണ്ടി: അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് കൊയിലാണ്ടി താലൂക്ക് സമ്മേളനം കൊയിലാണ്ടി സിറ്റി ടവറിൽ വെച്ചു നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് വിൻസന്റ് മുക്കം സമ്മേളനം ഉദ്ഘാടനം ചെയ്തു. സതീശൻ വി.കെ അധ്യക്ഷനായി. അസോസിയേഷൻ നോർത്ത് സോൺ പ്രസിഡൻ്റ് അബ്ദുൾ മജീദ് മുഖ്യാതിഥിയായി. അനുപമ ഷാജി സ്വാഗതവും അരവിന്ദൻ കെ നന്ദിയും പറഞ്ഞു. ജയപ്രകാശ് ചുള്ളിയിൽ, പ്രവീൺ കുമാർ
കൊയിലാണ്ടിയിൽ ഭക്ഷ്യസുരക്ഷാ ഓഫീസറെ നിയമിക്കണമെന്ന് താലൂക്ക് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ സമ്മേളനം
കൊയിലാണ്ടി: താലൂക്ക് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ സമ്മേളനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ടി.പി.നാരായണൻ അധ്യക്ഷനായി. അസംഘടിതമേഖലാ സാമൂഹിക സുരക്ഷാ ക്ഷേമനിധി അപകതകൾ പരിഹരിക്കുക, പാചക തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നടപ്പിലാക്കുക, കൊയിലാണ്ടിയിൽ ഭക്ഷ്യസുരക്ഷാ ഓഫീസറെ നിയമിക്കുക, ഭക്ഷ്യ സുരക്ഷാ നിയമം കർശനമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി.കെ.ചന്ദ്രൻ,
കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെയും പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്തമാഭിമുഖ്യത്തിൽ നിയമബോധവൽക്കരണ പരിപാടി
കൊയിലാണ്ടി: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ വനിതാ കമ്മീഷന്റെ സഹകരണത്തോടെ നിയമബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി സബ്ബ് ജഡ്ജ് എം.പി.ഷൈജൽ മുഖ്യാതിഥിയായി.
വിയ്യൂരില്‍ വെള്ളക്കെട്ട്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊയിലാണ്ടി താലൂക്കില്‍ ജാഗ്രതാ നിര്‍ദ്ദേശം, കണ്ട്രോള് റൂം തുറന്നു
കൊയിലാണ്ടി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊയിലാണ്ടി താലൂക്കില്‍ ജാഗ്രതാ നിര്‍ദ്ദേശം. താലൂക്കിലെ 31 വില്ലേജുകള്‍ക്കും കടല്‍ത്തീരമുള്ള ആറ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുമാണ് മുന്നറിയിപ്പുള്ളത്. താലൂക്കില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചതായി താലൂക്ക് ഭരണകൂടം അറിയിച്ചു. 0496 2620235 ആണ് കണ്ട്രോള് റൂമിന്റെ ഫോണ്‍ നമ്പര്‍. മഴക്കെടുതികളോ അടിയന്തിര സാഹചര്യമോ ഉണ്ടായാല്‍ താലൂക്കിലെ ജനങ്ങള്‍ക്ക്
പാസ്സ് ഇല്ലാതെയും നിബന്ധനകൾ ലംഘിച്ചും മണലും കരിങ്കല്ലും കടത്തി; പുലർച്ചെ നാലുമണി മുതൽ പരിശോധന, അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തു
കൊയിലാണ്ടി: പാസ്സ് ഇല്ലാതെയും നിബന്ധനകൾ ലംഘിച്ചും കരിങ്കല്ല്, ചെമ്മണ്ണ് മുതലായ കടത്തിയ വാഹനങ്ങൾ പിടിച്ചെടുത്തു. പുലർച്ചെ നാലുമണി മുതൽ നടത്തിയ പരിശോധനയിലാണ് അനധീകൃതമായുള്ള കടത്തം പിടിക്കപ്പെട്ടത്. അഞ്ചിൽ അധികം വാഹനങ്ങൾ പിടിച്ചെടുത്തു. ധാതുക്കൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ജിയോളജി വകുപ്പ് അനുവദിക്കുന്ന മിനറൽ ട്രാൻസിറ്റ് പാസിലെ നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി