Tag: Koyilandy Railway Overbridge
ശക്തമായ കാറ്റില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ നടപ്പാതയുടെ മേല്‍ക്കൂര പാറിപ്പോയി
കൊയിലാണ്ടി: ശക്തമായ കാറ്റില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് പാറിപ്പോയി. ഇന്ന് പതിനൊന്ന് മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ് സംഭവം. സ്റ്റേഷനിലെ ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാതയുടെ മേല്‍ക്കൂരയാണ് പാറിപ്പോയത്. മേല്‍ക്കൂരയുടെ ഒരു ഭാഗത്തെ കുറേയേറെ ഷീറ്റുകള്‍ പാറിപ്പോയിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും ശക്തമായ കാറ്റാണ് ഇന്ന് വീശിക്കൊണ്ടിരിക്കുന്നത്.
സുരക്ഷിതമായി റെയില്‍പ്പാത മുറിച്ചുകടക്കാന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് എന്ന ആവശ്യത്തോട് ഇപ്പോഴും മുഖംതിരിഞ്ഞുതന്നെ; പന്തലായനി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലേക്ക് പോകുന്നവരടക്കം ആയിരക്കണക്കിനാളുകള്‍ക്ക് വഴിയടച്ച് റെയില്‍വേ, നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും
കൊയിലാണ്ടി: റെയില്‍പ്പാളം മുറിച്ചുകടക്കുന്നവര്‍ക്കും പാളത്തിനരികിലൂടെ യാത്ര ചെയ്യുന്നവര്‍ക്കുമെതിരെ കൊയിലാണ്ടിയിലും വ്യാപകമായി നടപടി വരികയാണ്. പന്തലായനി ഭാഗത്തെ നാട്ടുകാരടക്കം ഒട്ടേറെപ്പേര്‍ ഇത്തരത്തില്‍ റെയില്‍വേ പൊലീസിന്റെ പിടിയിലാവുകയും മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തവരായുണ്ട്. പന്തലായനി ഭാഗത്തുള്ളവര്‍ കൊയിലാണ്ടി ടൗണിലെത്താന്‍ പാളം മുറിച്ചു കടന്നാണ് യാത്ര ചെയ്യുന്നത്. ഈ ഭാഗങ്ങളില്‍ നിന്നും പന്തലായനി ഗവ. ഗേള്‍സ് ഹയര്‍
ചെറുതും വലുതുമായ 50 ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാം; മാലിന്യ നിക്ഷേപ കേന്ദ്രത്തെ പാർക്കിംഗ് ഏരിയയാക്കി മാറ്റി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: നഗരത്തിയാലുള്ള പാർക്കിംഗ് സൗകര്യത്തെകുറിച്ച് ഓർത്ത് ഇനി ടെൻഷൻ വേണ്ട, ബസ് സ്റ്റാന്റിന് സമീപത്തായുള്ള റെയിൽവേ മേൽപ്പാലത്തിനടിയിൽ ഇനി വാഹനങ്ങൾ പാർക്ക് ചെയ്യാം. കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിലാണ് മേൽപ്പാലത്തിനടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് പാർക്കിംഗിന് സൗകര്യമൊരുക്കിയത്. ചെറുതും വലുതുമായ 50 ഓളം വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. തികച്ചും സൗജന്യമാണ് പാർക്കിംഗ്.
കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീ പിടിത്തം; പിന്നില്‍ സാമൂഹ്യവിരുദ്ധരെന്ന് സംശയം; നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്
കൊയിലാണ്ടി: നഗരത്തിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീ പിടിത്തം. കെട്ടിടത്തിന് അകത്ത് സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന മരപ്പലകകള്ക്കാണ് തീ പിടിച്ചത്. വിവരമറിഞ്ഞ് കൊയിലാണ്ടി ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിനുള്ളില്‍ രാവിലെ മുതല്‍ തീ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഉച്ചതിരിഞ്ഞ് ഇത് ശ്രദ്ധയില്‍ പെട്ടവരാണ് ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചത്.