Tag: Kollam Pisharikav temple festival
മന്ദമംഗലം എന്ന നാടിന്റെ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും മുത്തുകള്‍ കോര്‍ത്ത മാല; പിഷാരികാവിലെ വസൂരിമാല വരവ് അഭിറാം മനോജ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം
കൊല്ലം: പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകളിലൊന്നാണ് മന്ദമംഗംലം സ്വാമിയാര്‍കാവ് ക്ഷേത്രത്തില്‍ നിന്നുള്ള വസൂരിമാല വരവ്. ഗജവീരന്റെ മുകളിലേന്തിയ വസൂരിമാലയും കോമരങ്ങളുമെല്ലാം അണിചേര്‍ന്ന വസൂരിമാല വരവില്‍ നിന്നും അഭിറാം മനോജ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം
ക്ഷേത്രത്തിലെത്തുന്ന ആയിരങ്ങളുടെ വയറും മനസും നിറച്ച് ഭക്ഷണക്കമ്മിറ്റി; ഉത്സവദിവസങ്ങളില്‍ അന്നദാനത്തിനെത്തിയത് ശരാശരി നാലായിരത്തിലധികം ഭക്തന്മാര്‍
കൊല്ലം: പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ആഘോഷപരിപാടികള്‍ക്കൊപ്പം തന്നെ ഭക്തരുടെ വയറും മനസും നിറച്ച് ക്ഷേത്രത്തിലൊരുക്കിയ ഭക്ഷണവും. ദിവസവും ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണമൊരുക്കുകയും പരാതികള്‍ക്കോ പരിഭവങ്ങള്‍ക്കോ ഇടനല്‍കാതെ, പരമാവധി ആളുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ കുറച്ച് അന്നദാനം നിര്‍വഹിക്കുകയും ചെയ്യുന്ന ഭക്ഷണക്കമ്മിറ്റി കയ്യടിനേടുകയാണ്. ക്ഷേത്രത്തിലെ ഓഫീസിന് പിറകിലായി വാങ്ങിയ സ്ഥലത്ത് പണിത അഞ്ച് നില കെട്ടിടത്തിലെ ആദ്യ രണ്ട്
എട്ട് ഗജവീരന്മാരും ഒരു സ്ത്രീയടക്കം പന്ത്രണ്ട് കോമരങ്ങളും; ഇത്തവണ കൂട്ടിച്ചേര്‍ത്തത് 190 മണികള്‍, പിഷാരികാവിലമ്മയ്ക്ക് അണിയാനുള്ള വസൂരിമാലയുമായി സ്വാമിയാര്‍കാവില്‍ നിന്നും ആഘോഷപൂര്‍വ്വം വസൂരിമാല വരവ്
കൊയിലാണ്ടി: ഭക്തിസാന്ദ്രമായി മന്ദമംഗലം സ്വാമിയാര്‍കാവില്‍ നിന്നുള്ള വസൂരിമാല വരവ് ദേവീ സന്നിധിയിലെത്തി. രാവിലെ പതിനൊന്നരയോടെയാണ് ദേവിയ്ക്ക് അണിയാനുള്ള വസൂരിമാലയുമായി സ്വാമിയാര്‍ കാവില്‍ നിന്നും ആഘോഷാരവങ്ങളോടെ വസൂരിമാലാ വരവ് ക്ഷേത്ര സന്നിധിയിലെത്തിയത്. ദേവിയെ വസൂരിമാല അണിയിച്ചതിന് പിന്നാലെ ഉച്ചപൂജയും നടന്നു. വലിയവിളക്ക് ദിവസം പിഷാരിക്കാവിലെത്തുന്ന ഏറ്റവും ശ്രദ്ധേയാകര്‍ഷിക്കുന്ന വരവാണ് വസൂരിമാല വരവ്. എട്ട് ഗജവീരന്മാരും ഒരു സ്ത്രീയടക്കം
കൊല്ലം അരയന്‍കാവ് ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി; പിഷാരിക്കാവിലേക്കുള്ള ഭഗവതിയുടെ പുറപ്പാട് 31 ന്
കൊയിലാണ്ടി: കൊല്ലം അരയന്‍കാവ് ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. മഹോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അധ്യാത്മിക പ്രഭാഷണങ്ങളും അരങ്ങേറും. നാളെ മുതലാണ് കലാപരിപാടികള്‍ ആരംഭിക്കുന്നത്. 25 ന് രാത്രി ഏഴ് മണിക്ക് ആധ്യാത്മിക പ്രഭാഷണം നടക്കും. 26 ന് വൈകുന്നേരം നാല് മണിക്ക് ഓട്ടന്‍തുള്ളലും 27 ന് രാത്രി ഒമ്പത് മണിക്ക് നാട്ടരങ്ങും നടക്കും. 28
ഒരുങ്ങാം ഉത്സവനാളുകള്‍ക്കായി; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇന്ന് കാളിയാട്ടം കുറിക്കും
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ടം കുറിക്കല്‍ ചടങ്ങ് ഇന്ന് നടക്കും. പ്രഭാത പൂജയ്ക്ക് ശേഷം പൊറ്റമല്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടക്കുക. കാലത്ത് ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രശ്‌നംവെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിയ്ക്കുന്നത്. എന്നാല്‍ ഉടന്‍തന്നെ കാളിയാട്ട മുഹൂര്‍ത്തം പ്രഖ്യാപിക്കുകയില്ല. ഇന്ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം