Tag: Kollam kunniyoramala

Total 5 Posts

കൊല്ലം കുന്ന്യോറമലയില്‍ അപകടാവസ്ഥയിലായ വീടുകളുള്‍പ്പെട്ട ഭൂമി ഏറ്റെടുക്കാന്‍ തീരുമാനം; നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും*

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി അപകടാവസ്ഥയിലായ കൊല്ലം കുന്ന്യോറമലയിലെ വീടുകള്‍ വരുന്ന സ്ഥലം ഏറ്റെടുക്കാന്‍ ധാരണയായി. കുന്ന്യോറ മലയില്‍ അപകടാവസ്ഥയില്‍ കഴിയുന്ന 23 ഓളം വീടുകളുള്‍പ്പെട്ട സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. അതുവരെ പ്രസ്തുത വീടുകളിലെ താമസക്കാരെ വാടക വീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കാനും ഓരോ വീടിനും മാസം 8000

‘അപകട ഭീഷണിയുള്ള വീട്ടുകാരുടെ ആശങ്കകള്‍ പരിഹരിക്കണം’; കൊല്ലം കുന്ന്യോറമലയില്‍ ഐ.ഐ.ടി സംഘം പരിശോധന നടത്തി

കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി വലിയ തോതില്‍ മണ്ണിടിഞ്ഞ കൊല്ലം കുന്ന്യോറ മലയില്‍ ഐ.ഐ.ടി സംഘം പരിശോധന നടത്തി. ഐ.ഐ.ടി ദല്‍ഹിയിലെ പ്രൊഫസര്‍ കെ.എസ്.റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് സ്ഥലത്തെത്തിയത്. ഇവിടെ കുന്നിടിച്ചില്‍ തടയാനും സുരക്ഷ വര്‍ധിപ്പിക്കാനും ഇവര്‍ എന്‍.എച്ച്.എ.ഐ അധികൃതര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. പ്രദേശത്തെ അപകട ഭീഷണിയുള്ള വീട്ടുകാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന്

‘കൊല്ലം കുന്ന്യോറമല നിവാസികളുടെ സുരക്ഷിതത്വവും യാത്രാസൗകര്യവും ഉറപ്പാക്കും, ജൂലൈ 24 ന് വിദഗ്ധ സംഘം സന്ദര്‍ശിക്കും’; മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍ എം.പി

കൊല്ലം: കുന്ന്യോറമലയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ വടകര എം.പി ഷാഫി പറമ്പില്‍ സന്ദര്‍ശിച്ചു. പ്രദേശത്ത് കഴിഞ്ഞദിവസം മണ്ണിടിയുകയും സോയില്‍ നെയ്‌ലിങ് നടത്തിയ ഭാഗത്ത് വീടുകളിലും പറമ്പിലും വിള്ളലുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് എം.പിയുടെ സന്ദര്‍ശനം. പ്രോജക്ട് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ആളുകളുമായി എം.പി സംസാരിച്ചു. പ്രദേശവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയങ്ങളടക്കം ഇവിടുത്തെ പ്രശ്‌നങ്ങളെല്ലാം പ്രോജക്ട് ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്ന് എം.പി വ്യക്തമാക്കി. സോയില്‍

കൊല്ലം കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ തടയാന്‍ ബലപ്പെടുത്തല്‍ നടത്തിയ പ്രദേശത്തെ മൂന്ന് വീടുകളിലും വീട്ടുപറമ്പുകളിലും വിള്ളല്‍; പ്രദേശവാസികളില്‍ ആശങ്ക

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ തടയാന്‍ സോയില്‍ നൈലിങ് നടത്തിയതിന് സമീപത്തുള്ള വീടുകളിലും വീട്ടുപറമ്പിലും വിള്ളല്‍. മൂന്ന് വീടുകള്‍ക്കാണ് വിള്ളല്‍ കണ്ടത്. കുന്ന്യോറമല പ്രമീള, ഗോപാലന്‍, ഗോപീഷ് എന്നിവരുടെ വീടുകള്‍ക്കും ഭൂമിക്കുമാണ് വിള്ളല്‍ കണ്ടത്. ദേശീയപാത പ്രവൃത്തി തുടങ്ങിയതിന് പിന്നാലെ കുന്ന്യോറമലയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഇവിടെ താമസിക്കുന്നത് അപകടകരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് തഹസില്‍ദാറടക്കമുള്ളവരുടെ നിര്‍ദേശ പ്രകാരം

കുന്ന്യോറമലയില്‍ ഇടിഞ്ഞുവീണത് മുകളിലെ മരങ്ങളും വലിയ കല്ലുകളും ഉള്‍പ്പെടെ വലിയ തോതില്‍ മണ്ണ്; വീഡിയോ കാണാം

കൊയിലാണ്ടി: പ്രദേശവാസികളില്‍ ഭീതി വര്‍ധിപ്പിച്ചുകൊണ്ട് ദേശീയപാത പ്രവൃത്തിനടക്കുന്ന കൊല്ലം കുന്ന്യോറമലയുടെ ഭാഗങ്ങളില്‍ ശക്തമായ മണ്ണിടിച്ചില്‍. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. മണ്ണിടിച്ചില്‍ തടയാനെന്ന പേരില്‍ ബലപ്പെടുത്തല്‍ പ്രവൃത്തി നടക്കുന്നതിന്റെ എതിര്‍ഭാഗത്തായാണ് വലിയ തോതില്‍ മണ്ണിടിഞ്ഞിരിക്കുന്നത്. മുകള്‍ഭാഗത്തെ മരങ്ങളും കല്ലും ഉള്‍പ്പെടെ ബൈപ്പാസിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവിടെ ചെറിയ തോതില്‍ മണ്ണിടിച്ചലുണ്ടായിരുന്നു. വീണ്ടും മണ്ണിടിഞ്ഞ