Tag: Kerala Vyapari Vyavasayi Ekopana Samithi
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് യൂത്ത് വിങ്ങിനെ ഇനി ഇവർ നയിക്കും
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് യൂത്ത് വിങ്ങിന് പുതിയ ഭാരവാഹികളായി. പ്രസിഡന്റായി ഉസൈർ പരപ്പിൽ, ജനറൽ സെക്രട്ടറിയായി നബീൽ മുഹമ്മദ്, ട്രഷററായി സുഹൈൽ എന്നിവരെയാണ് തെരഞ്ഞെടുത്തത്.
‘ഇതുവഴി മൂക്ക് പൊത്താതെ നടക്കാന്‍ പറ്റില്ല സാര്‍…’; കൊയിലാണ്ടി ഈസ്റ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഓടകള്‍ ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി വ്യാപാരി വ്യവസായി ഏകോപന സമിതി
കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഓടകള്‍ ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നിവേദനം നല്‍കി. കൊയിലാണ്ടി നഗരസഭാ സെക്രട്ടറിക്കാണ് നിവേദനം നല്‍കിയത്. ഈസ്റ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഓവുചാലില്‍ നിന്നുള്ള മലിനജലം റോഡില്‍ പരന്നൊഴുകിയ നിലയിലാണ്. ഇത് കാരണം ഇവിടെ കടുത്ത ദുര്‍ഗന്ധമാണുള്ളത്. കാല്‍നടയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും മൂക്ക് പൊത്താതെ നടക്കാന്‍
നിപ സ്ഥിരീകരിച്ചത് പേരാമ്പ്രയിലല്ല” ജില്ലയില്‍ നിപ്പാ സ്ഥിരീകരിച്ചതിന് പിന്നാലെ ഒരു മുഖ്യധാരാ ചാനല്‍ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധവുമായി പേരാമ്പ്രയിലെ വ്യാപാരികള്‍
പേരാമ്പ്ര: ജില്ലയില്‍ നിപ്പ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ചില മുഖ്യധാരാ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ പ്രതിഷേധമറിയിച്ച് പേരാമ്പ്രയിലെ വ്യാപാരികള്‍. നിപ സ്ഥിരീകരിച്ച പഞ്ചായത്തുകളില്‍ ഒന്ന് നാദാപുരം മണ്ഡലത്തിലെ മരുതോങ്കര ആണെന്നിരിക്കെ അത് പേരാമ്പ്രയില്‍ ആണ് എന്ന തരത്തില്‍ ഒരു ചാനല്‍ വാര്‍ത്ത നല്‍കിയതിനെതിരെയാണ് വ്യാപാരികള്‍ രംഗത്തുവന്നിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ പേരാമ്പ്രയിലെ വ്യാപാരികളെയും പൊതുജനങ്ങളെയും ആകുലപ്പെടുത്തുന്നതാണെന്നാണ്
‘കൊയിലാണ്ടിയിൽ അടിക്കടിയുണ്ടാകുന്ന മോഷണങ്ങൾക്ക് അറുതി വേണം’; രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ
കൊയിലാണ്ടി: നഗരത്തിലെ കടകളിൽ അടിക്കടിയുണ്ടാകുന്ന മോഷണങ്ങളിൽ ആശങ്കയുമായി വ്യാപാരികൾ. മോഷണങ്ങൾക്ക് തടയിടാനായി പൊലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. വ്യാപാരഭവനിൽ ചേർന്ന യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗൺഹാളിലെ റെഡിമെയ്ഡിൽ ഷോപ്പിൽ മോഷണം നടത്തിയ മോഷ്ടാവിനെ ഉടൻ പിടികൂടമെന്നും യോഗത്തിൽ വ്യാപാരികൾ ആവശ്യപ്പെട്ടു. ഇടയ്ക്കിടെ ഉണ്ടാകുന്ന രാത്രികാല മോഷണവും പട്ടാപ്പകൽ കടകളിൽ കയറുന്ന
‘ലൈസൻസ് ഫീ, തൊഴിൽ നികുതി വർധനവ് പിൻവലിക്കുക, പ്ലാസ്റ്റിക്കിന്റെ പേരിൽ പിഴ ഈടാക്കുന്ന നടപടി പിൻവലിക്കുക’; വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നിവേദനം നൽകി
കൊയിലാണ്ടി: വ്യാപാര ദ്രോഹ നടപടികൾക്കെതിരായ വിവധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നിവേദനം നൽകി. കൊയിലാണ്ടി നഗരസഭയ്ക്കാണ് നിവേദനം നൽകിയക്. വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികൾ നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. പി.സത്യനും നഗരസഭാ സെക്രട്ടറിയ്ക്കുമാണ് നിവേദനം നൽകിയത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ പേരിൽ