Tag: Keezhpayur
‘വ്രതാനുഷ്ഠാനത്തിന്റെ പവിത്രതയില്‍ പരസ്പര സൗഹൃദത്തിന്റെ ധന്യമുഹൂര്‍ത്തം’ കീഴ്പ്പയ്യൂര്‍ ജുമാഅത്ത് പള്ളി അങ്കണത്തില്‍ ഇഫ്താര്‍ വിരുന്നൊരുക്കി കീഴ്പ്പയ്യൂര്‍ അയ്യപ്പക്ഷേത്രം
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ ജുമാഅത്ത് പള്ളി അങ്കണത്തില്‍ കഴിഞ്ഞദിവസമൊരുക്കിയ ഇഫ്താര്‍ വിരുന്നിന് സാഹോദര്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും രുചികൂടിയുണ്ടായിരുന്നു. കീഴ്പ്പയ്യൂര്‍ ശ്രീ അയ്യപ്പക്ഷേത്രകമ്മിറ്റിയാണ് പ്രദേശത്തെ ഇസ്ലാം മത വിശ്വാസികള്‍ക്കുവേണ്ടി പള്ളി അങ്കണത്തില്‍ വിരുന്നൊരുക്കിയത്. ‘വ്രതാനുഷ്ഠാനത്തിന്റെ പവിത്രതയില്‍ പരസ്പര സൗഹൃദത്തിന്റെ ധന്യമുഹൂര്‍ത്തം’ എന്ന സന്ദേശം മുന്‍നിര്‍ത്തി, മത സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ചരിത്ര താളുകളില്‍ എന്നും ഇടം പിടിച്ചു നില്ക്കുന്ന കീഴ്പയ്യൂര്‍ ഗ്രാമത്തിന്റെ
അതിമധുരം ഈ സൗഹൃദം; കീഴ്പയ്യൂര്‍ അയ്യപ്പ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഘോഷയാത്രയില്‍ ദാഹമകറ്റിയും ലഡു വിതരണം ചെയ്തും ജുമാഅത്ത് പള്ളി കമ്മിറ്റി
മേപ്പയ്യൂർ: മത സൗഹാര്‍ദ്ദത്തിന്റെ മാതൃകാ സന്ദേശം പൊതു സമൂഹത്തിന് മുമ്പാകെ സമര്‍പ്പിച്ചുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഘോഷയാത്രയില്‍ മധുരം നല്കി പള്ളിക്കമ്മറ്റി. കീഴ്പയ്യൂര്‍ അയ്യപ്പ ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിലാണ് കീഴ്പയ്യൂര്‍ ജുമാഅത്ത് പള്ളിയ്ക്ക് സമീപം വച്ച് ലഡുവും പാനീയവും നല്‍കികൊണ്ട് മതസൗഹാര്‍ദ്ദം പങ്കുവെച്ചത്. മഹല്ല് കമ്മിറ്റി ഭാരവാഹികളായ എം പക്രന് ഹാജി,