Tag: Keezhariyur
കീഴരിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനിയറെ നിയമിക്കുന്നു; യോഗ്യതയും വിശദാംശങ്ങളും അറിയാം
കീഴരിയൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യത- സിവില്‍ അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. മേല്‍പ്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ചുവടെ പറഞ്ഞ ഏതെങ്കിലും യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ്. മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്ഷം തൊഴിലുറപ്പ് പദ്ധതി / തദ്ദേശ സ്വയംഭരണ /സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍
വിട്ടുപിരിഞ്ഞത് പൊതുകാര്യ പ്രസക്തനും ജനപ്രിയനുമായ നേതാവ്; കീഴരിയൂരിലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വെളുത്താടന്‍ വീട്ടില്‍ ചന്തപ്പന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വ്വകക്ഷിയോഗം
കീഴരിയൂര്‍: കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ടും പൊതു കാര്യ പ്രസക്തനും ജനപ്രിയനുമായിരുന്ന വെളുത്താടന്‍ വീട്ടില്‍ ചന്തപ്പന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഐ.സജീവന്‍ അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍, ഇ.അശോകന്‍, കെ.ടി.രാഘവന്‍, ടി.യു.സൈനുദീന്‍, ഇ.ടി ബാലന്‍,
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കീഴരിയൂര്‍ സ്വദേശിനി ഇനി റെയില്‍വേ മാനേജ്‌മെന്റ് സര്‍വ്വീസിലേക്ക്; ഐ.എ.എസ് എന്ന സ്വപ്‌നത്തിലെത്താന്‍ ശ്രമം തുടരുമെന്നും ശാരിക
കീഴരിയൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കീഴരിയൂരിലെ ശാരികയെ തേടി നിയമന ഉത്തരവെത്തി. ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വ്വീസിലാണ് ശാരികയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. ഇതിന്റെ നിയമന ഉത്തരവ് കേന്ദ്രസര്‍ക്കാറിന്റെ പേഴ്‌സണല്‍ മന്ത്രാലയത്തില്‍ നിന്നും ശാരികയ്ക്ക് ലഭിച്ചു. സെറിബ്രല്‍ പാള്‍സിയെന്ന രോഗം സൃഷ്ടിച്ച ശാരീരിക പരിമിതികളെ അതിജീവിച്ചാണ് ശാരിക സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത
പൂപ്പല്‍ പിടിച്ചത് ഹീലേഴ്‌സ് കമ്പനിയുടെ പാരസെറ്റമോള്‍, വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം; കീഴരിയൂര്‍ പി.എച്ച്.സിയില്‍ ഡ്രഗ് ഇന്‍സ്‌പെക്ടറുടെ പരിശോധന
കീഴരിയൂര്‍: കീഴരിയൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഡ്രഗ് കണ്‍ട്രോള്‍ ഓഫിസിലെ ചീഫ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ വി.എം.ഹഫ്‌സത്ത് പരിശോധന നടത്തി. ചികിത്സ തേടിയെത്തിയ യുവതിക്ക് പൂപ്പല്‍ പിടിച്ച ഗുളിക നല്‍കിയതായ പരാതിയെ തുടര്‍ന്നാണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ പരിശോധന അഞ്ചു മണിക്കാണ് അവസാനിച്ചത്. ഹീലേഴ്‌സ് ഫാര്‍മസൂട്ടിക്കല്‍ കമ്പനിയുടെ പാരസെറ്റമോള്‍ രണ്ട് ബാച്ചില്‍ പൂപ്പല്‍ കണ്ടെത്തി.
നമ്പ്രത്തുകര യു.പി.സ്‌കൂളിലും ശ്രീ വാസുദേവാശ്രമം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമായി ഉപജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 18 മുതല്‍; ഒരുക്കങ്ങള്‍ തുടങ്ങി കീഴരിയൂര്‍
കീഴരിയൂര്‍: ഉപജില്ലാ സ്‌ക്കൂള്‍ ശാസ്‌ത്രോത്സവം സ്വാഗത സംഘം ശ്രീവാസുദേവാശ്രമം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിര്‍മ്മല ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ടി.ഇ .ബാബു അധ്യക്ഷതവഹിച്ചു. ശാസ്‌ത്രോത്സവത്തെക്കുറിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ഹസീസ് വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം സുനില്‍കുമാര്‍, സ്ഥിരം സമിതി ചെയര്‍മാന്‍ ഐ.സജീവന്‍, ഫോറം സെക്രട്ടറി
ദേശീയപാത പ്രവൃത്തിയുടെ മറവില്‍ വാഗാഡ് കമ്പനി നിയമവിരുദ്ധമായി ക്വാറി ഉല്പന്നങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കടത്തുന്നു; പയ്യോളിയില്‍ വാഹനം തടഞ്ഞ് നാട്ടുകാര്‍, സ്ഥലത്ത് പ്രതിഷേധം
കീഴരിയൂര്‍: തങ്കമല ക്വാറിയില്‍ നിന്നും വാഗാഡ് കൊണ്ടുപോകുന്ന ക്വാറി ഉല്പന്നങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുവില്‍ക്കുന്നത് തടഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും. ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയ്ക്കായി ക്വാറി ഉല്പന്നങ്ങള്‍ കൊണ്ടുപോകുന്നുവെന്നതിന്റെ മറവില്‍ ഉല്പന്നങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് എത്തിച്ചുനല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ.അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍, വിവിധ ജനപ്രതിനിധികള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്
പോഷകസമൃദ്ധമാകാന്‍ കീഴരിയൂരും; സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാഴക്കന്നുകളും വിത്തുകളും വിതരണം ചെയ്തു
കൊയിലാണ്ടി: പോഷകസമൃദ്ധി പദ്ധതിയുടെ ഭാഗമായി കീഴരിയൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ടിഷ്യു കള്‍ച്ചര്‍ വാഴക്കന്നുകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും അംഗനവാടികളിലും തിരഞ്ഞെടുത്ത കോളനികളിലുമാണ് ഇവ വിതരണം ചെയ്തത്. കേരള ജനതയുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോഷക സമൃദ്ധി മിഷന്‍ രൂപീകരിച്ചിരിക്കുന്നത്. പോഷക മൂല്യമുള്ള വിളകളുടെ
ആറുവര്‍ഷം നീണ്ട കാത്തിരിപ്പിന് അവസാനം; കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം സെപ്റ്റംബര്‍ ഏഴിന് നാടിന് സമര്‍പ്പിക്കും
കീഴരിയൂര്‍: കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം സെപ്റ്റംബര്‍ ഏഴിന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും. രാവിലെ പത്തുമണിക്ക് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. 2014 ല്‍ വടകര എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാളിന് മുകളിലാണ് വിശാലമായ മ്യൂസിയം. കമ്മ്യൂണിറ്റി ഹാളിന് മുകളില്‍ വിശാലമായ ഹാള്‍ നിര്‍മ്മിച്ച് നേരത്തെ ഉണ്ടായിരുന്ന
ഉറങ്ങുന്ന സര്‍ക്കാറിനെതിരെ സ്ത്രീപക്ഷ മുന്നേറ്റം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി കീഴരിയൂരില്‍ മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധ സംഗമം
കീഴരിയൂര്‍: ഉറങ്ങുന്ന സര്‍ക്കാറിനെതിരെ സ്ത്രീപക്ഷ മുന്നേറ്റം എന്ന മുദ്രാവാക്യമുയര്‍ത്തി കീഴരിയൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തുക, മന്ത്രി സജി ചെറിയാനും എം.മുകേഷ് എംഎല്‍എയും രാജിവയ്ക്കുക, മന്ത്രി ഗണേഷ്‌കുമാറിന്റെ പങ്ക് അന്വേഷി ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ സംഗമം. പരിപാടി മഹിളാ കോണ്‍ഗ്രസ് ജില്ലാ
വ്യവസ്ഥകള്‍ പാലിച്ചേ തങ്കമല ക്വാറിയില്‍ ഖനനം നടത്താവൂവെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്; സി.പി.എം നടത്തിവന്ന അനശ്ചിതകാല റിലേ നിരാഹാര സമരം അവസാനിപ്പിച്ചു
കൊയിലാണ്ടി: വ്യവസ്ഥകള്‍ പാലിച്ചേ തങ്കമല ക്വാറിയില്‍ ഖനനം നടത്താവൂ എന്ന ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സി.പി.എം നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചതായി സമരസമിതി അറിയിച്ചു. ജില്ലാ കലക്ട്രേറ്റില്‍ വെച്ച് നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. തങ്കമല കരിങ്കല്‍ ക്വാറി വിഷയത്തില്‍ എണ്‍വയോണ്‍മെന്റ് ക്ലിയറന്‍സ് വ്യവസ്ഥ ചെയ്യുന്ന മുഴുവന്‍ നിബന്ധനകളും പാലിക്കാന്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍