Tag: Keezhariyur
മന്‍മോഹന്‍ സിങ്ങിന്റെ ഓര്‍മ്മകളില്‍ കീഴരിയൂര്‍; അനുശോചനം രേഖപ്പെടുത്തി സര്‍വ്വകക്ഷി യോഗം
കീഴരിയൂര്‍: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ.മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ കീഴരിയൂരില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍ അധ്യക്ഷത വഹിച്ചു. എം.എം രമേശന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.എം രവീന്ദ്രന്‍ (ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍), ഇടത്തില്‍ ശിവന്‍, കെ.ടി രാഘവന്‍, ടി.യു.സൈനുദ്ദീന്‍ ,ടി.
‘നിരവധി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ കേരളത്തിന്റെ വികസന നായകന്‍”; ലീഡര്‍ കെ.കരുണാകരന്റെ ചരമദിനം ആചരിച്ച് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
കീഴരിയൂര്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലീഡര്‍ കെ.കരുണാകരന്റെ ചരമദിനം കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. നിരവധി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ കേരളത്തിന്റെ വികസന നായകനായിരുന്നു അദ്ദേഹമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുമ്പില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി
പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ആഹ്വാനം; പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍ കീഴരിയൂര്‍ സി.എച്ച് സൗധത്തില്‍
കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്ത് പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍ കീഴരിയൂര്‍ സി.എച്ച്.സൗധത്തില്‍ നടന്നു. പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഈ മാസം 26 ന് പേരാമ്പ്രയില്‍ വെച്ച് നടക്കുന്ന പേരാമ്പ്രമണ്ഡലം പ്രവാസി സംഗമം വിജയിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു. നൗഷാദ് കുന്നുമ്മല്‍ അധ്യക്ഷനായിരുന്നു. പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് മമ്മു ചേറ മ്പറ്റ ഉദ്ഘാടനം ചെയ്തു.
”വെറും രണ്ടുശതമാനം പെന്‍ഷന്‍ കുടിശ്ശിക നല്‍കി പിണറായി സര്‍ക്കാര്‍ പെന്‍ഷന്‍കാരെയും ജീവനക്കാരെയും വഞ്ചിച്ചു”; പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കീഴരിയൂര്‍ പഞ്ചായത്ത് സമ്മേളനത്തില്‍ വി.പി.ഭാസ്‌കരന്‍
കീഴരിയൂര്‍: വെറും രണ്ടു ശതമാനം പെന്‍ഷന്‍ കുടിശ്ശിക മാത്രം നല്‍കി 39 ശതമാനം കുടിശ്ശിക ബാക്കിയാക്കി പിണറായി സര്‍ക്കാര്‍ കേരളത്തിലെ പെന്‍ഷന്‍കാരെയും ജീവനക്കാരെയുംവഞ്ചിച്ചിരിക്കുകയാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി വി.പി.ഭാസ്‌കരന്‍ പറഞ്ഞു. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കീഴരിയൂര്‍ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് കെ.സി.ഗോപാലന്‍ മുഖ്യ പ്രഭാഷണം നടത്തി. അഞ്ച് വര്‍ഷം മുന്‍പ്
ഇന്ദിരാഗാന്ധി സ്മൃതി സദസ്സുമായി കീഴരിയൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കീഴരിയൂര്‍: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40ാമത് രക്തസാക്ഷി ദിനത്തില്‍ കീഴരിയൂരില്‍ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. പരിപാടി ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധി ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ ഫാസിസ്റ്റ് വിരുദ്ധ
കീഴരിയൂര്‍ കല്ലങ്കിയില്‍ കുറ്റിക്കാടുകളില്‍ നിന്നും കണ്ടെടുത്തത് 240 ലിറ്റര്‍ വാഷ്; പരിശോധന നടത്തിയത് കൊയിലാണ്ടിയില്‍ നിന്നുള്ള എക്‌സൈസ് സംഘം
കൊയിലാണ്ടി: കീഴരിയൂരില്‍ നിന്നും വന്‍തോതില്‍ വാഷ് പിടിച്ചെടുത്തു. കുറ്റിക്കാടുകളില്‍ ഒളിപ്പിച്ച നിലയിലാണ് 240ലിറ്റര്‍ വാഷ് കണ്ടെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എക്‌സൈസ് റെയ്ഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ ഐസക്കും പാര്‍ട്ടിയുമാണ് കല്ലങ്കി മേഖലയില്‍ പരിശോധന നടത്തിയത്. ഉടമസ്ഥനില്ലാത്ത നിലയില്‍ കാടുകള്‍ക്കുള്ളില്‍ കന്നാസുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്.
കൃത്യനിര്‍വഹണത്തിനിടയില്‍ വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ സ്മരണപുതുക്കി പൊലീസ്; കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് സ്മൃതി ദിനം കീഴരിയൂര്‍ പൊലീസ് ക്യാമ്പില്‍
കൊയിലാണ്ടി: ഡ്യൂട്ടിക്കിടയില്‍ വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ സ്മരണക്കായി കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സ്മൃതി ദിനം ആചരിച്ചു. കീഴരിയൂര്‍ പോലീസ് ക്യാമ്പില്‍ വെച്ച് നടന്ന പരേഡില്‍ ജില്ലാ പോലീസ് മേധാവി നിധിന്‍രാജ് ഐ.പി.എസ് പുഷ്പചക്രം അര്‍പ്പിച്ചു. കാക്കൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സജു എബ്രഹാം പരേഡ് നയിച്ചു. ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിലെ ഡി.വൈ.എസ്.പിമാര്‍,
കീഴരിയൂർ ഹെല്‍ത്ത് സെന്ററില്‍ നിന്നും വിതരണം ചെയ്തതില്‍ വീണ്ടും പൂപ്പല്‍പിടിച്ച ഗുളിക; പരാതിയുമായി മധ്യവയസ്ക
കീഴരിയൂര്‍: കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും വീണ്ടും പൂപ്പല്‍പ്പിടിച്ച ഗുളിക ലഭിച്ചതായി കീഴരിയൂര്‍ സ്വദേശിനിയുടെ പരാതി. തറോല്‍മുക്കിലെ സൗദയ്ക്കാണ് പൂപ്പല്‍പിടിച്ച ഗുളിക ലഭിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ ഹെല്‍ത്ത് സെന്ററില്‍ നിന്നും ലഭിച്ച ഗുളിക വീട്ടിലെത്തി കഴിക്കാനായി പൊളിച്ചുനോക്കിയപ്പോള്‍ പൂപ്പല്‍പോലുള്ള വസ്തു ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഗുളികയുമായി ഹെല്‍ത്ത് സെന്ററിലെത്തി പരാതി നല്‍കി. പാരസെറ്റമോള്‍
കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ കൂടുതല്‍ സൗകര്യത്തില്‍; നവീകരിച്ച യോഗാ ഹാള്‍ തുറന്നു
കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്റവെല്‍നെസ് സെന്റര്‍ യോഗാ ഹാള്‍ നവീകരിച്ചു. നവീകരിച്ച യോഗാ ഹാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിര്‍മ്മലടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍ അധ്യക്ഷം വഹിച്ചു. മുഖ്യാതിഥി ഡോ: അനീന ത്യാഗരാജ് ഡി.പി.എം ചടങ്ങില്‍ പങ്കെടുത്തു. ബ്ബോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു, ഗ്രാമ പഞ്ചായത്ത്
250 ഓളം പേര്‍ക്ക് പരിചരണം, ഹോം കെയര്‍, ഫുഡ് കിറ്റ് വിതരണം.. സാന്ത്വന പരിചരണ രംഗത്ത് ഇനിയും ചെയ്യാനേറെ, കീഴരിയൂരിലെ കൈന്‍ഡ് ഫൗണ്ടേഷകീഴിലുള്ള പാലിയേറ്റീവ് കെയര്‍ ഇനി പുതിയ കെട്ടിടത്തില്‍
കീഴരിയൂര്‍: മാറാവ്യാധികള്‍ പിടിപെട്ട് ദുരിതമനുഭവിക്കുന്ന ഇരുന്നൂറ്റി അമ്പതോളം പേര്‍ക്ക് പരിചരണം നല്‍കി വരുന്ന കീഴരിയൂര്‍ കൈന്‍ഡ് ഫൗണ്ടേഷന്റെ കീഴിലുള്ള പാലിയേറ്റീവ് കെയറിന് പുതിയ കെട്ടിടം ഒരുങ്ങി. കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടികളുടെ ഭാഗമായി കീഴരിയൂര്‍ സെന്ററില്‍ നിന്നാരംഭിച്ച വിളംബര ജാഥ ശാന്തി വയലില്‍ സമാപിച്ചു. കൈന്റ് രക്ഷാധികാരി കേളോത്ത് മമ്മു ഫ്‌ലാഗ് ഓഫ് ചെയ്തു പാലിയേറ്റീവ് കെയറിനു