Tag: Kappa
കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പാറേക്കാട്ടില്‍ ബഷീറിന്റെ മകന് റംഷാദിനെയാണ് കാപ്പചുമത്തിയത്. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയാണ് റംഷാദ്. പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും സ്റ്റേഷന് ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുമാണ്. കരുതല്‍ തടങ്കല്‍ നിയമപ്രകാരം കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസ് ഐ.പി.എസിന്റെ
പന്തിരിക്കര സ്വദേശിയുടെ തലയില്‍ ബിയര്‍കുപ്പികൊണ്ട് അടിച്ചതടക്കം നിരവധി കേസുകളില്‍ പ്രതി; യുവാവിനെ കാപ്പാ നിയമപ്രകാരം നാടുകടത്തി
പെരുവണ്ണാമുഴി: പന്തിരിക്കര സ്വദേശിയായ വെള്ളച്ചാലിൽ ഷിഗിലിനെ(35) ജില്ലയിൽനിന്ന് കാപ്പാ നിയമപ്രകാരം നാടുകടത്തി. നിരന്തരം അടിപിടിക്കേസുകളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ പെരുവണ്ണാമുഴി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺദാസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയിഞ്ച് ഡി.ഐ.ജി.യുടേതാണ് ഉത്തരവ്. ആറുമാസത്തേക്ക് കോഴിക്കോട് റവന്യു ജില്ലയിൽ പ്രവേശിക്കാൻപാടില്ല എന്നതാണ് ഉത്തരവ്. പന്തിരിക്കര സ്വദേശിയുടെ തല ബിയർകുപ്പികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചതാണ് ഷിഗിലിന്റെപേരിലുള്ള അവസാനത്തെ കേസ്.
കവര്‍ച്ച, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതി; കോഴിക്കോട് സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി
കോഴിക്കോട്: നിരവധി കേസുകളില്‍ പ്രതിയായ കോഴിക്കോട് പെരുവയല്‍ സ്വദേശിയായ മധ്യവയസ്കനെ കാപ്പ ചുമത്തി നാടുകടത്തി. പൂവാട്ടുപറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് (42)നെയാണ് നാടുകടത്തിയത്. റവന്യൂ ജില്ലയിലെ കോഴിക്കോട് താലൂക്ക് പെരുവയല്‍ വില്ലേജില്‍പ്പെട്ടതും കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് പരിധിയിലെ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ബഷീര്‍ (42) കിണറുള്ളകണ്ടി പൂവാട്ടുപറമ്പ്, കോഴിക്കോട് ജില്ല എന്നയാളെ
വീടിന് തീവെപ്പും കവര്‍ച്ചയും അടക്കം നിരവധി കേസുകളില്‍ പ്രതി; ഉള്ള്യേരി സ്വദേശിയായ യുവാവിനെ കാപ്പചുമത്തി നാടുകടത്തി
അത്തോളി: തീവെപ്പും കവര്‍ച്ചയും ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ഉള്ള്യേരി തെരുവത്ത് കടവ് പുതുവയല്‍ ഫായിസിനെയാണ് (29) നാട്ടുകടത്തിയത്. ഇതുപ്രകാരം ഒരു വര്‍ഷത്തേക്ക് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല. അത്തോളി പൊലീസ് സ്റ്റേഷനില്‍ മാത്രമായി ആറോളം കേസില്‍ പ്രതിയാണ് ഇയാള്‍. തെരുവത്ത് കടവില്‍ നിരന്തരം സാമൂഹിക വിരുദ്ധധ പ്രവര്‍ത്തനം നടത്തിയതിനെത്തുടര്‍ന്നാണ്