Tag: Kanjilassery
നഷ്ടപ്പെട്ടത് ഒരു ഭണ്ഡാരത്തില്‍ നിന്നുള്ള പണവും പുതിയ മൊബൈല്‍ ഫോണും; മോഷണം നടന്ന കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി
ചേമഞ്ചേരി: കഴിഞ്ഞദിവസം മോഷണം നടന്ന ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഫിംഗര്‍ പ്രിന്റ് എക്‌സ്‌പേര്‍ട്ട് രഞ്ജിത്ത്, എസ്.ഐമാരായ ദിലീഫ് മഠത്തില്‍, എന്‍.കെ.മണി, സിവില്‍ പോലീസ് ഓഫീസര്‍ ഗംഗേഷ് എന്നിവരാണ് പരിശോധനക്ക് എത്തിയത്. ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലും കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിലുമാണ് പരിശോധന നടത്തിയത്. ക്ഷേത്രത്തിലെ ഒരു ഭണ്ഡാരത്തില്‍ നിന്നുള്ള
ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള കുടമാറ്റം, 25ലധികം നര്‍ത്തകികള്‍ അവതരിപ്പിക്കുന്ന വിവിധ നൃത്തരൂപങ്ങള്‍; കാഞ്ഞിലശ്ശേരി ക്ഷേത്ര ശിവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ക്ഷേത്ര ശിവരാത്രി മഹോത്സവം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കുടമാറ്റം ഉള്‍പ്പെടെ ഒട്ടേറെ പുതുമകളോടെയാണ് ഇത്തവണത്തെ ആഘോഷം. മലക്കെഴുന്നെള്ളിപ്പു ദിവസം മാര്‍ച്ച് 7 ന് 111 വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന ആലിന്‍ കീഴ് മേളം, ലാക്ഷണിക സൗന്ദര്യം ഒത്തിണങ്ങുന്ന ഗജവീരന്മാരുടെ അകമ്പടിയില്‍ നടക്കുന്ന കുടമാറ്റം എന്നിവ ഭക്തര്‍ക്ക് മനോഹരമായ കാഴ്ച സമ്മാനിക്കും. ശിവരാത്രി മഹോത്സവ വേളയില്‍
‘വിദ്യാഭ്യാസ, രാഷ്ട്രീയ, സാഹിത്യ മേഖലകളില്‍ ഒരേ പോലെ തിളങ്ങിയ ഉജ്ജ്വല വ്യക്തിത്വം’;ജോസഫ് മുണ്ടശ്ശേരി ആദര സദസ്സ് സംഘടിപ്പിച്ച് കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥശാല
കാഞ്ഞിലശ്ശേരി: കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥശാല ജോസഫ് മുണ്ടശ്ശേരി ആദര സദസ്സ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം ഹാളില്‍ നടന്ന പരിപാടിയില്‍ കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ അനുസ്മരണ ഭാഷണം നടത്തി. വിദ്യാഭ്യാസ, രാഷ്ട്രീയ, സാഹിത്യ മേഖലകളില്‍ ഒരേ പോലെ തിളങ്ങിയ ഉജ്ജ്വല വ്യക്തിത്വമായിരുന്നു മുണ്ടശ്ശേരി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം തുടങ്ങി വച്ച പരിഷ്‌കരണ പരിപാടികള്‍ എക്കാലവും
കടുത്ത വേനലിൽ കിളികൾക്ക് ദാഹജലമേകി കുരുന്നുകൾ; കാഞ്ഞിലശ്ശേരി ബോധി ബാലവേദിയിലെ കൂട്ടുകാർ വിവിധ ഇടങ്ങളിൽ കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചു
ചേമഞ്ചേരി: കടുത്ത വേനലിൽ കിളികൾക്ക് കുടിനീരേകി കുരുന്നുകൾ. കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ബാലവേദി പ്രവർത്തകരായ കുട്ടികളാണ് പക്ഷികൾക്ക് ദാഹജലമേകാനായി വിവിധ ഇടങ്ങളിൽ കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചത്. പത്ത് കേന്ദ്രങ്ങളിലാണ് കുട്ടികൾ ഇത്തരം കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചത്. ഇവയുടെ സംരക്ഷണം ,ആവശ്യമായ തുടർപ്രവർത്തനങ്ങളും ബാലവേദി പ്രവർത്തകർ ഏറ്റെടുത്തു. ബോധി ബാലവേദി യൂണിറ്റ് ഭാരവാഹികളായ ദേവാംഗ്, അയന എന്നിവരുടെ
വിതച്ചത് കൊയ്ത് കുടുംബശ്രീക്കാര്‍; നാടിന്‍റെ ആഘോഷമായി കാഞ്ഞിലശ്ശേരിയിലെ കൊയ്ത്തുല്‍സവം
ചേമഞ്ചേരി: ചേമഞ്ചേരിയിലെ മൂന്നാം വാര്‍ഡിലുള്‍പ്പെട്ട കാഞ്ഞിലശ്ശേരി പ്രദേശത്ത് കൊയ്ത്തുത്സവം നടന്നു. മഹാശിവക്ഷേത്രത്തിന് മുൻവശത്തുള്ള രണ്ടരയേക്കര്‍ വയലിൽ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് നെല്‍കൃഷി ഇറക്കിയത്. ഒഡീഷാ വിത്തിനമാണ് കൃഷി ചെയ്തത്. നെല്ലുകൊയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കൊയ്തെടുത്ത നെല്ല് അരിയാക്കിയശേഷം വിപണിയിലേക്കത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നാഫ് കാച്ചിയില്‍ കൊയിലാണ്ടി