Tag: kANAL
വാക്ക് പാഴ്വാക്കായി, വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി കൃഷി നിലങ്ങൾ; ഇരിങ്ങൽ ബ്രാഞ്ച് മെയിൻ കനാൽ തുറക്കാത്തതോടെ ദുരിതത്തിലായി കൊയിലാണ്ടി മേഖലയിലെ കർഷകർ
കൊയിലാണ്ടി: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാൽ ക്രോസിംങ് അണ്ടർ പാസ് നിർമാണം പൂർത്തിയാകാത്തതോടെ ദുരിതത്തിലായി കൊയിലാണ്ടി മേഖലയിലെ കർഷകർ. നന്തി ചെങ്ങോട്ടുകാവ് ബൈപാസ് കടന്നുപോകുന്ന ഭാഗത്തെ കനാൽ നിർമ്മാണമാണ് ഉറപ്പ് നൽകിയ സമയം കഴിഞ്ഞിട്ടും പൂർത്തിയാവാതെ അനിശ്ചിതത്വിൽ തുടരുന്നത്. വെള്ളം ലഭിക്കാതായതോടെ വിളകളും ഉണങ്ങി തുടങ്ങി. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കർഷകർ. ഫെബ്രുവരി
കടുത്ത വേനലിന് ആശ്വാസം; കുറ്റ്യാടി ജലസേചനപദ്ധതി കനാല്‍ തുറന്നു, ആദ്യം വെള്ളമെത്തുക കൊയിലാണ്ടി ഭാഗത്ത്
പേരാമ്പ്ര: കടുത്ത വേനലിന് ആശ്വാസമായി കുറ്റ്യാടി ജലസേചനപദ്ധതിയിലെ കനാലിലേക്ക് പെരുവണ്ണാമൂഴി ഡാമില്‍നിന്നുള്ള ജലവിതരണം തുടങ്ങി. പദ്ധതി നിര്‍മ്മാണ ഘട്ടത്തില്‍ ജീവന് പൊലിഞ്ഞവരെ അനുസ്മരിച്ചു പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കനാല്‍ തുറന്നത്. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ യു കെ ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് അണക്കെട്ടിനുള്ളിലെ ലിവര്‍ തിരിച്ച് ഷട്ടര്‍
കനാല്‍ തുറന്നിട്ടും ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായിട്ട മണ്ണ് നീക്കം ചെയ്തില്ല; വെള്ളം കിട്ടുമോയെന്ന ആശങ്കയില്‍ കര്‍ഷകര്‍
കൊയിലാണ്ടി: കനാല്‍ തുറന്നിട്ടും വെള്ളം ലഭിക്കുമോ എന്ന ആശങ്കയില്‍ കൊയിലാണ്ടി മേഖലയിലെ കര്‍ഷകരും നാട്ടുകാരും. നന്തി- ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗാമായി കനാലിലിട്ട മണ്ണ് നീക്കം ചെയ്യാത്തതാണ് ആശങ്കയ്ക്ക് കാരണം. ബൈപ്പാസ് നിര്‍മ്മാണത്തിനായുള്ള ഗതാഗത സൗകര്യത്തിനായി കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാലുകളിലും മറ്റ് ജലസ്രോതസ്സുകളിലും ചില ഭാഗങ്ങളില്‍ മണ്ണിട്ട് മൂടിയിരുന്നു. എന്നാല്‍ അണക്കെട്ട് തുറന്നിട്ടും