Tag: job oppurtunity
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു വേണ്ടി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത – പ്ലസ് ടു /തത്തുല്ല്യം, ഡിസിഎ. കമ്പ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. വേതനം -പ്രതിദിനം 720 രൂപ. ഒരു വര്‍ഷത്തേക്കാണ് നിയമനം.
ഗവ. ദന്തല്‍ കോളേജില്‍ സെക്യൂരിറ്റി നിയമനം; വിമുക്തഭടന്മാര്ക്ക് അവസരം
കോഴിക്കോട് ഗവ. ദന്തല്‍ കോളേജില്‍ ആശുപത്രി വികസന സമിതിക്ക് കീഴില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. വിമുക്തഭടന്മാര്ക്ക് അപേക്ഷിക്കാം. 755 രൂപ ദിവസ വേദന അടിസ്ഥാനത്തില്‍ ആറുമാസത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ 55 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ ആയിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 12 ന് രാവിലെ 11 മണിക്ക് അസ്സല് രേഖകള്‍ സഹിതം എച്ച്.ഡി.സി
തൊഴിലന്വേഷിക്കുകയാണോ? ജില്ലയ്ക്ക് അകത്തും പുറത്തും 30ലധികം കമ്പനികള്‍ പങ്കെടുക്കുന്നു, ആയിരത്തോളം ഒഴിവുകള്‍; മാര്‍ച്ച് എട്ടിന് പേരാമ്പ്രയില്‍ തൊഴില്‍മേള
പേരാമ്പ്ര: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ജില്ലാ കുടുംബശ്രീ മിഷന്, വ്യവസായ വാണിജ്യ വകുപ്പ്, എന്നിവരുടെ സഹകരണത്തോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2025 മാര്‍ച്ച് 8 ശനി രാവിലെ 9:30 ഡിഗ്നിറ്റി കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, പേരാമ്പ്രയില്‍ വെച്ച് നടത്തുന്ന മേളയില്‍ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള 30ലധികം കമ്പനികള്‍ പങ്കെടുക്കുന്നു.
ഇസിജി ടെക്നീഷ്യന്-കം-ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം; അഭിമുഖം 23ന്
ഒളവണ്ണ: ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന ഇസിജി ടെക്നീഷ്യന്-കം-ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്റര്‍വ്യൂ ജനുവരി 23ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നടക്കും. യോഗ്യത: എസ്എസ്എല്‍സി അഥവാ തത്തുല്യം, ഇസിജിയിലും ഓഡിയോമെട്രിക് ടെക്നോളജിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ്. തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത,
കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്പ്മെന്റില്‍ താല്‍ക്കാലിക ഒഴിവ്; യോഗ്യതയും വിശദാംശങ്ങളും അറിയാം
കോഴിക്കോട്: സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്പ്മെന്റില്‍ (സി.ഡബ്യൂ.ആര്.ഡി.എം) കുടിയൊഴിക്കപ്പെട്ടവരുടെ (evictees) വിഭാഗത്തിന് സംവരണം ചെയ്ത സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് I തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: അംഗീകൃത സര്‍വ്വകലാശാല ബിരുദം, കെജിടിഇ ടെപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയര്‍/തത്തുല്യ യോഗ്യത, കെജിടിഇ ടൈപ്പ്റൈറ്റിംഗ് മലയാളം ലോവര്‍ തത്തുല്യം, കെജിടിഇ ഷോര്‍ട്ട്ഹാന്റ് ഇംഗ്ലീഷ് ലോവര്‍/തത്തുല്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. വയസ്
കോഴിക്കോട് ആകാശവാണിയില്‍ ഒഴിവുകള്‍; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: ആകാശവാണി കോഴിക്കോട് പ്രാദേശിക വാര്‍ത്താ വിഭാഗത്തില്‍ കാഷ്വല്‍ ന്യൂസ് എഡിറ്റര്‍, കാഷ്വല്‍ ന്യൂസ് റീഡര്‍-കം-ട്രാന്സ്ലേറ്റര് പാനലുകളില്‍ ഉള്‍പ്പെടുത്തുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോഴിക്കോടും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ആയിരിക്കണം. 21 നും 50 നും മദ്ധ്യേയാണ് പ്രായപരിധി. കോഴിക്കോട് നടക്കുന്ന എഴുത്തു പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും, അടിസ്ഥാനത്തില്‍ ആയിരിക്കും ഇരു പാനലുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ്. ന്യൂസ്
ജോലിയാണോ അന്വേഷിക്കുന്നത്? പന്തലായനി ബ്ലോക്ക് തല തൊഴില്‍മേള ഡിസംബര്‍ എട്ടിന്
കൊയിലാണ്ടി: കുടുംബശ്രീ ജില്ലാ മിഷന് കോഴിക്കോടും കൊയിലാണ്ടി നഗരസഭയും സംഘടിപ്പിക്കുന്ന പന്തലായനി ബ്ലോക്ക് തല തൊഴില്‍മേള ഡിസംബര്‍ എട്ട് ഞായറാഴ്ച നടക്കും. കോതമംഗലം ജി.എല്‍.പി സ്കൂളിലാണ് മേള നടക്കുന്നത്. ഉദ്യോഗസ്ഥികളുടെ രജിസ്ട്രേഷന് രാവിലെ ഒമ്പത് മണിമുതല്‍ ആരംഭിക്കും. തൊഴില്‍മേള പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിര്‍വഹിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയുടെ അഞ്ച് കോപ്പികള്‍ കൊണ്ടുവരണം. കൂടുതല്‍
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജ് ഹോസ്റ്റലില്‍ പാചക തൊഴിലാളികളെ നിയമിക്കുന്നു- വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വനിത ഹോസ്റ്റലിലേക്ക് വനിത പാചക തൊഴിലാളികളെ ആവശ്യമുണ്ട്. സമാനമായ തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. താമസിച്ചു ജോലിചെയ്യുന്നവര്‍ക്ക് മുന്‍ഗണന. ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. താല്പര്യമുള്ളവര് ഡിസംബര്‍ നാലിന് രാവിലെ 11 മണിക്ക് കോളേജില്‍ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0495-2383210.
മണിയൂര്‍ കോളേജ് ഓഫ് എഞ്ചിനിയറിങ് ഹോസ്റ്റലില്‍ പാചക തൊഴിലാളികളെ നിയമിക്കുന്നു; വിശദാംശങ്ങള്‍ അറിയാം
മണിയൂര്‍: മണിയൂര്‍ കോളേജ് ഓഫ് എഞ്ചിനിയറിങങ് ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ പാചക തൊഴിലാളികളെ നിയമിക്കുന്നു. 40നും 60നും മധ്യാപ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ പത്തുമണിക്കകം കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 0496-2536125, 9946485345. Summary: Maniyur College of Engineering Hostel
സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ കുക്ക് വരെ, ഐ.എസ്.ആര്.ഒയില്‍ 224ഓളം ഒഴിവുകള്‍; ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഫെബ്രുവരി 16 വരെ മാത്രം
ഐ.എസ്.ആർ.ഒയുടെ കീഴിൽ ബംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലേക്കും ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിലേക്കും ) വിവിധ തസ്തികകളിൽ ഇപ്പോള്‍ നിയമനത്തിന് അപേക്ഷിക്കാം. അസിസ്റ്റന്റ്/എൻജിനീയർ, സയന്റിസ്റ്റ്/എൻജിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, ടെക്നീഷ്യൻ, ഫയർമാൻ, കുക്ക്, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഹെവി വെഹിക്കിൾ ഡ്രൈവർ എന്നീ തസ്തികകളിലാണ് പ്രായത്തിന്റെയും വിദ്യാഭ്യാസ