Tag: Jaundice
മഞ്ഞപ്പിത്തം; ചങ്ങരോത്ത് പഞ്ചായത്തില്‍ അതീവ ജാഗ്രത, പത്തുദിവസം ആഘോഷപരിപാടികള്‍ക്ക് വിലക്ക്; പാലേരിയില്‍ കടകളില്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ എല്ലാ പൊതു ആഘോഷപരിപാടികളും പത്തു ദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനം. പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ ഇന്നലെ പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് തീരുമാനമായത്. മാത്രമല്ല മഞ്ഞപ്പിത്തം തടയാൻ വാർഡുതലത്തിൽ ആർ.ആർ.ടി. യോഗം ചേർന്ന് ആവശ്യമായ
കരളിന്റെ പ്രവര്‍ത്തനത്തില്‍ അപാകത, രക്തപരിശോധനയിലും പ്രശ്‌നങ്ങള്‍; എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: എലത്തൂര്‍ തീവണ്ടി ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരളിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രക്ത പരിശോധന നടത്തിയപ്പോള്‍ ഉണ്ടായ സംശയങ്ങളെ തുടര്‍ന്നാണ് പ്രതിയെ വീണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഷാരുഖിന്റെ ദേഹത്തുള്ള പരുക്കുകളുടെ സ്വഭാവവും പഴക്കവും ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു.