Tag: Jackfruit Tree
കൊയിലാണ്ടിയിൽ പ്ലാവിന്റെ കൊമ്പൊടിഞ്ഞ് വൈദ്യുത ലൈനിനും കാറിനും മുകളിൽ വീണു
കൊയിലാണ്ടി: നഗരത്തിൽ പ്ലാവിന്റെ കൊമ്പൊടിഞ്ഞ് കാറിനും വൈദ്യുത ലൈനിനും മുകളിലേക്ക് വീണു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പനശാലയ്ക്കടുത്താണ് പ്ലാവിൻ കൊമ്പ് പൊട്ടി വീണത്. വൈദ്യുതലൈൻ പൊട്ടിയതിനാൽ പ്രദേശത്ത് വൈദ്യുതി ഇല്ല. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർ ഫോഴ്സ്
നാവിൽ കൊതിയൂറും രുചിയുള്ള വിഭവങ്ങൾ വാങ്ങാനായി കൊയിലാണ്ടിക്ക് വണ്ടി കയറാം; തലയെടുപ്പുള്ള ചക്ക ഉൽപ്പന്നങ്ങളുമായി കൊയിലാണ്ടിയിൽ ചക്ക മഹോത്സവം
കൊയിലാണ്ടി: കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. മറ്റ് പഴങ്ങളിൽ നിന്ന് വ്യത്യസ്തമായി നിരവധി ഉൽപ്പന്നങ്ങൾ ചക്കയിൽ നിന്ന് ഉണ്ടാക്കാൻ കഴിയും. ഇവയിൽ ഓരോന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഈ അവധിക്കാലത്ത് കൊയിലാണ്ടിക്കാർക്ക് ചക്ക കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ആസ്വദിക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ് ഇപ്പോൾ. കൊയിലാണ്ടി നഗരസഭ, കൃഷിഭവൻ, കൃഷിശ്രീ കാർഷികസംഘം എന്നിവരുടെ നേതൃത്വത്തിലുള്ള ചക്ക
അമ്പതടി ഉയരമുളള പ്ലാവില്‍ കയറി കുടുങ്ങി മുളിയങ്ങല്‍ സ്വദേശി റഹീസ്; യുവാവിനെ മരത്തോട് കയര്‍ കെട്ടി ബന്ധിച്ച് സുരക്ഷിതനാക്കി കെ.എസ്.ഇ.ബി ജീവനക്കാരന്, ഒടുക്കം താഴെയിറക്കി അഗ്നിരക്ഷാസേന- വീഡിയോ കാണാം
പേരാമ്പ്ര: അമ്പതടി ഉയരമുള്ള പ്ലാവില്‍ കൊമ്പ് കൊത്താനായി കയറിയ ഇറങ്ങാന്‍ കഴിയാതെ കുടുങ്ങിയ മുളിയങ്ങല്‍ സ്വദേശിയെ അഗ്നിരക്ഷാസേന അംഗങ്ങള്‍ താഴെയിറക്കി. പേരാമ്പ്ര കൈതക്കലില്‍ അബ്ദുള്ളയുടെ വീട്ടിലായിരുന്നു സംഭവം. മുളിയങ്ങല്‍ പനമ്പ്രേമ്മല്‍ ലക്ഷംവീട് കോളനിയില്‍ റഹീസിനെയാണ് കെ.എസ്.ഇ.ബി ജീവനക്കാരനും അയല്‍വാസിയും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. മരത്തില്‍ കയറി കൊമ്പുകൊത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അബ്ദുള്ളയുടെ
അമ്പതടി ഉയരമുള്ള പ്ലാവില്‍ കൊമ്പ് കൊത്താനായി കയറി, ദേഹാസ്വാസ്ഥ്യം തോന്നിയതോടെ ഇറങ്ങാന്‍ കഴിയാതെ കുടുങ്ങി; മുളിയങ്ങല്‍ സ്വദേശിക്ക് രക്ഷകരായത് അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി ജീവനക്കാരനും
പേരാമ്പ്ര: അമ്പതടി ഉയരമുള്ള പ്ലാവില്‍ കൊമ്പ് കൊത്താനായി കയറിയ മുളിയങ്ങല്‍ സ്വദേശി ഇറങ്ങാന്‍ കഴിയാതെ പ്ലാവില്‍ കുടുങ്ങിപ്പോയി. പേരാമ്പ്ര കൈതക്കലില്‍ അബ്ദുള്ളയുടെ വീട്ടിലെ പ്ലാവില്‍ കയറിയ മുളിയങ്ങള്‍ പനമ്പ്രേമ്മല്‍ ലക്ഷംവീട് കോളനിയിലെ റഹീസാണ് ഇറങ്ങാന്‍ പറ്റാതെ ബുദ്ധിമുട്ടിയത്. മരത്തില്‍ കയറി കൊമ്പുകൊത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അബ്ദുള്ളയുടെ അയല്‍വാസിയും കെ.എസ്.ഇ.ബി ജീവനക്കാരനുമായ സുനില്‍ കൈതയ്ക്കല്‍