Tag: INTUC

Total 6 Posts

‘മുടങ്ങി കിടക്കുന്ന നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ അടിയന്തിരമായി നല്‍കണം’; അരിക്കുളം ഐ.എന്‍.ടി.യു.സി

അരിക്കുളം: മാസങ്ങളായി മുടങ്ങി കിടക്കുന്ന നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ഐ.എന്‍.ടി.യു.സി അരി ക്കുളം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മഴക്കാലം ശക്തമായതോടെ എല്ലാ മേഖലയും സ്തഭിച്ചിരിക്കുകയാണ് തൊഴിലാളികള്‍ മരുന്നിന് പോലും പണം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ഈ അവസരത്തിലും സര്‍ക്കാര്‍പെന്‍ഷന്‍ നല്‍കാതെ മസ്റ്ററിംഗ് കൊണ്ട് വന്ന് ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നും യോഗം ആരോപിച്ചു. തൊഴിലാളിവിരുദ്ധ

മാവേലി സ്‌റ്റോറില്‍ സബ്‌സിഡി സാധനങ്ങളില്ല; കീഴരിയൂരില്‍ പ്രതിഷേധവുമായി ഐ.എന്‍.ടി.യു.സി

കീഴരിയൂര്‍: മാവേലി സ്‌റ്റോറില്‍ സബ്‌സിഡി സാധനങ്ങള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കീഴരിയൂര്‍ മണ്ഡലം ഐ.എന്‍.ടി.യു.സി സായാഹ്ന ധര്‍ണ്ണ നടത്തി. പരിപാടി ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി മോഹന്‍ദാസ് ഓണയില്‍ ഉദ്ഘാടനം ചെയ്തു. ടി.പി യൂസഫ് അധ്യക്ഷനായിരുന്നു. അജീഷ് മാസ്റ്റര്‍, ഇടത്തില്‍ ശിവന്‍, ചുക്കോത്ത് ബാലന്‍ നായര്‍, എം.എം.രമേശന്‍ മാസ്റ്റര്‍, ദാസന്‍.കെ.കെ, നാരായണന്‍.കെ.എം, ഇ.എം.മനോജ്, കെ.ദീപക് എന്നിവര്‍ സംസാരിച്ചു.

‘കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് തൊഴിലാളി വിരുദ്ധ ചങ്ങാത്ത മുതലാളിത്ത സർക്കാരുകൾ’; കൊയിലാണ്ടിയിൽ പ്രതിഷേധ ധർണ

കൊയിലാണ്ടി: ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനു മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. തൊഴിലാളി വിരുദ്ധ ചങ്ങാത്ത മുതലാളിത്ത സർക്കാരുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം ദുസ്സഹമാക്കുന്ന

‘കോൺ​ഗ്രസ് പ്രവർത്തകരെ സി.പിഎമ്മുകാർ കള്ളക്കേസിൽ കുടുക്കുന്നു’; നൊച്ചാട്ടെ പ്രവർത്തകർക്കായി സമാഹരിച്ച ഫണ്ട് കെെമാറി ഐഎൻടിയുസി അരിക്കുളം മണ്ഡലം കമ്മറ്റി

അരിക്കുളം: പ്രതിഷേധ പണം പയറ്റിൻ്റെ ഭാഗമായി ഐഎൻടിയുസി അരിക്കുളം മണ്ഡലം കമ്മറ്റി സമാഹരിച്ച ഫണ്ട് പ്രതിരോധ സദസ് വേദിയിൽ കെ.മുരളിധരൻ എം പി ഏറ്റുവാങ്ങി. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും വേട്ടയാടൽ രാഷ്ട്രീയത്തിനും എതിരെ നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അതിജീവനത്തിന്റെ പ്രതിരോധ തെരുവും കേസ് ഡിഫെൻസ് ഫണ്ട് ശേഖരണം -പ്രതിഷേധ പണം പയറ്റും സംഘടിപ്പിച്ചിരുന്നു. ഭാഗമായാണ്

‘തൊഴിലാളികളുടെ താൽപ്പര്യങ്ങൾ ഇടത് സർക്കാർ ബലി കഴിച്ചു, പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുത്തു’; കൊയിലാണ്ടിയിൽ ഐ.എൻ.ടി.യു.സിയുടെ സായാഹ്ന ധർണ്ണയും പന്തം കൊളുത്തി പ്രകടനവും

കൊയിലാണ്ടി: സംസ്ഥാന സർക്കാറിനെതിരെ കൊയിലാണ്ടിയിൽ സായാഹ്ന ധർണ്ണയും പന്തം കൊളുത്തി പ്രകടനവും നടത്തി ഐ.എൻ.ടി.യു.സി. രൂക്ഷമായ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും പിൻവാതിൽ നിയമനത്തിനും എതിരെയാണ് ഐ.എൻ.ടി.യു.സി കൊയിലാണ്ടി റീജ്യനൽ കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചത്. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി അഖിലേന്ത്യാ വർക്കിങ് കമ്മറ്റി അംഗം മനോജ്‌ എടാണി ഉദ്ഘാടനം ചെയ്തു. ഇടത് സർക്കാർ തൊഴിലാളികളുടെ

കൊയിലാണ്ടിയിലെ മത്സ്യ മാർക്കറ്റിലെ തൊഴിൽ പ്രശ്നം പരിഹരിക്കണമെന്ന് ഐ.എൻ.ടി.യു.സി

കൊയിലാണ്ടി: മത്സ്യമാർക്കറ്റിലെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുത്തി അനധികൃതമായി പൊതുനിരത്തിൽ മത്സ്യവിൽപ്പന നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി കൊയിലാണ്ടി മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് സുരേഷ് ബാബു മണമൽ അധ്യക്ഷനായി. ടി.കെ.നാരായണൻ, വി.ടി.സുരേന്ദ്രൻ, കെ.ഉണ്ണികൃഷ്ണൻ, ശിവാനന്ദൻ കുറുവങ്ങാട്, ശ്രീജു പയറ്റുവളപ്പിൽ, രൂപേഷ്, അബ്ദുള്ള, പുരുഷോത്തമൻ, ശരത്ചന്ദ്രൻ, ഇന്ദിര.കെ,കെ.രാജൻ, തങ്കമണി, നിഷ പയറ്റുവളപ്പിൽ, ദിലീപ്,