Tag: Health

Total 72 Posts

ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ? എങ്കില്‍ ഇതാവാം നിങ്ങളുടെ അമിതവണ്ണത്തിന് കാരണം

നമ്മള്‍ കഴിക്കുന്ന ആഹാരങ്ങളാണ് നമ്മുടെ ആരോഗ്യത്തെ നിലനിര്‍ത്തുന്നത്. അതേ പോലെ ചില ആഹാരങ്ങള്‍ ആരോഗ്യത്തെ ഇല്ലാതാക്കുകയും ചെയ്യും. അമിതമായ വണ്ണത്തിനും ശരീരഭാരം കൂടാനുമൊക്കെ ഇടയാക്കുന്ന ഏഴ് ഭക്ഷണസാധനങ്ങള്‍ പരിചയപ്പെടാം. സോഡ: ക്ഷീണം തോന്നുമ്പോഴെല്ലാം സോഡ കുടിക്കുന്ന പതിവുണ്ടോ? എന്നാല്‍ അത് അത്ര നല്ലതല്ല. സോഡയില്‍ ശരീരഭാരം കൂടാനിടയാക്കുന്ന കൃത്രിമ മധുരവും കലോറിയും അധികമുണ്ട്. ഐസ്‌ക്രീം: ഐസ്‌ക്രീം

ഹിജാമ – രക്തം ഊറ്റുന്ന അജ്ഞത; ഹിജാമ ചികിത്സയിലെ അശാസ്ത്രീയത ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു

ഹിജാമ ചികിത്സ എന്ന പരിപാടി ഇപ്പോള്‍ നാട്ടിന്‍ പുറങ്ങളില്‍ പോലും പ്രചാരം നേടുകയാണ്. പലരും അറിവില്ലായ്മ കൊണ്ട് ഇത് ചെയ്യാറുണ്ടെങ്കിലും ഇത് പൂര്‍ണമായും അശാസ്ത്രീയമായ ചികിത്സാ രീതിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. യാതൊരു ഫലസിദ്ധിയുമില്ലെന്ന് മാത്രമല്ല, ഇത്തരം ചികിത്സകള്‍ പലപ്പോഴും അപകടകരവുമാണെന്ന് അവര്‍ പറയുന്നു. ഹിജാമയെക്കുറിച്ച് ഇന്‍ഫോക്ലിനിക്ക് എന്ന ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മ എഴുതിയ കുറിപ്പ് വായിക്കൂ…

കരളിന്റെ ആരോഗ്യം നിലനിര്‍ത്താം; ഈ ആഹാര സാധനങ്ങളോട് നോ പറയൂ

കരളിന്റെ ആരോഗ്യം മനുഷ്യരെ സംബന്ധിച്ച് പ്രധാനമാണ്. പ്രത്യേകിച്ച് ഫാറ്റിലിവര്‍ രോഗബാധിതര്‍. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ കരളിന്റെ ആരോഗ്യത്തെ ബാധിക്കും. കളരിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ചില ഭക്ഷണങ്ങളെ നമ്മുടെ ആഹാരക്രമത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതുണ്ട്. അവ ഏതെന്ന് നോക്കാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍: ഫ്രൈസ്, ചിപ്സ് തുടങ്ങിയ വറുത്ത ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ

പ്രമേഹത്തെ നിയന്ത്രിക്കാം; അറിയാം ​ഗ്രീൻ ആപ്പിളിന്റെ ​ഗുണങ്ങൾ

​ഗ്രീൻ ആപ്പിളിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആപ്പിളിലെ സംയുക്തങ്ങൾ പ്രമേഹ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്. പച്ച ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനവ്യവസ്ഥയെ ആരോ​ഗ്യകരമാക്കുന്നു . കൂടാതെ, പച്ച ആപ്പിളിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിജനെ നന്നായി ആഗിരണം

വയറു കുറയ്ക്കണോ? അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും ഈ പാനീയങ്ങള്‍

അടിവയറ്റിലെ കൊഴുപ്പും കുടവയറും മിക്കയാളുകളെയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് ആദ്യം ചെയ്യേണ്ടത് ആഹാരത്തില്‍ നിന്ന് കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയ വസ്തുക്കള്‍ ഒഴിവാക്കുകയെന്നതാണ്. അതായത് ചോറ് തിന്നുന്നത് പരമാവധി ഒഴിവാക്കണം. അതുപോലെ കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഗുണം ചെയ്യും. ഇതിന് പുറമേ ഈ പാനീയങ്ങളും കൊഴുപ്പ് കുറയ്ക്കാന്‍ നിങ്ങളെ

ഇടയ്ക്കിടെ വയറ് വേദന വരാറുണ്ടോ? പ്രശ്‌നം ഇതാകാം

പൊതുവായി ആളുകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് വയറുവേദന. പ്രായഭേദമന്യേ മിക്കവര്‍ക്കും ഇടയ്‌ക്കെങ്കിലും വയറുവേദനയുണ്ടാവാറുണ്ട്. കഴിച്ച ഭക്ഷണത്തിന്റെയോ ഫുഡ് പോയിസണോ വയറിലെ മറ്റ് പ്രശ്‌നങ്ങളോ ഗ്യാസോ എല്ലാം ഇതിന് കാരണമാകാറുണ്ട്. എന്നാല്‍ ഇടയ്ക്കിടെ വയറുവേദന ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. ഇടയ്ക്കിടെ വയറുവേദന വരാന്‍ കാരണം ഇതാകാം: ഗ്യാസ്‌ട്രോഎന്റൈറ്റിസ്: വയറ്റിലെ ഇന്‍ഫ്‌ളുവന്‍സ അല്ലെങ്കില്‍ ഗ്യാസ്‌ട്രോഎന്റൈറ്റിസ് വളരെ സാധാരണമാണ്. ആമാശയത്തിലെയും കുടലിലെയും

കുട്ടികളുടെ നല്ല ആരോ​ഗ്യത്തിന് എന്തൊക്കെ നൽകാം എന്ന് അന്വേഷിക്കുന്ന രക്ഷിതാക്കളോട്; ഓർമ്മശക്തിയും പ്രതിരോധ ശേഷിയും വർധിപ്പിക്കാൻ എബിസി ജ്യൂസ് കുടിക്കുന്നത് ശീലമാക്കാം

കുട്ടികളുടെ നല്ല ആരോ​ഗ്യത്തിന് എന്തൊക്കെ നൽകാം എന്ന് അന്വേഷിക്കുകയാണ്‌ രക്ഷിതാക്കൾ. കുട്ടിയുടെ ഓർമ്മശക്തി വർധിപ്പിക്കാനും, പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്ന ഒരു ജ്യൂസ് ഉണ്ട്. എബിസി ജ്യൂസ്. ഈ പാനീയം പോഷക​ഗുണങ്ങൾ‌ നിറഞ്ഞതാണ്. ഓർമ്മശക്തി വർധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ഈ ​ജ്യൂസ് കുടിയ്ക്കുന്നതിലൂടെ സാധിക്കും. കാരറ്റ്, ബീറ്റ്റൂട്ട്, ആപ്പിൾ എന്നിവ ഒന്നിച്ചുചേർത്ത് തയ്യാറാക്കുന്ന ജ്യൂസാണിത്. നിറവും

വീട് വൃത്തിയാക്കാന്‍ മടിയാണോ? ആ മടി അത്ര നല്ലതതിനല്ലെന്ന് പഠനം, നിങ്ങളെ പിടികൂടാന്‍ പോകുന്നത് ഗുരുതര രോഗം

വീട് വൃത്തിയാക്കാന്‍ മടിപിടിച്ചിരിക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷം പേരും. ഇന്ന് കരുതും നാളെയാവട്ടെയെന്ന്, നാളെ അടുത്തദിവസമാകട്ടെയെന്നും. അങ്ങനെ നീണ്ടുനീണ്ട് പോകും. എന്നാല്‍ ഈ മടി അത്ര നല്ലതിനല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. വീടിനുള്ളിലെ പൊടിപടലങ്ങളില്‍ ധാരാളം രോഗാണുക്കള്‍ ഒളിഞ്ഞിരിപ്പുണ്ട്. കൂടാതെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത പൂപ്പല്‍, ബാക്ടീരിയ, മൈക്രോ ടോക്‌സിനുകള്‍ തുടങ്ങിയവയും വീട്ടിനുള്ളിലുണ്ടാകും. വൃത്തിയാക്കാതെയിരുന്നാല്‍ പൊടിപടലങ്ങളുടെ തോത്

കൂര്‍ക്കംവലികാരണം എല്ലാവരുടെ മുന്നിലും അപഹാസ്യരായോ? ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ

കൂര്‍ക്കം വലി നിരവധിയാളുകളെ അലട്ടുന്ന പ്രശ്‌നമാണ്. അത് അവരിലും അവര്‍ക്ക് ചുറ്റുമുള്ളവരിലും ഉണ്ടാക്കുന്ന അപകര്‍ഷതാ ബോധം വലുതാണ്. നിരവധി കാരണങ്ങള്‍ കൊണ്ടാണ് കൂര്‍ക്കംവലി ഉണ്ടാകുന്നത്. അമിതക്ഷീണംകൊണ്ടും അമിതഭാരത്തെ തുടര്‍ന്നുമെല്ലാം കൂര്‍ക്കംവലി വരാം. ഇതിന് പുറമേ മൂക്കില്‍ ദശയുണ്ടാകുക, മൂക്കിന്റെ പാലം വളഞ്ഞിരിക്കുക, തൈറോയ്ഡ് അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും കൂര്‍ക്കംവലി ഉണ്ടാകാം. പലപ്പോഴും കൂര്‍ക്കംവലി ശരീരഭാരവുമായി

ആര്‍ത്തവ സമയത്തെ വേദന എങ്ങനെ അകറ്റുമെന്ന ചിന്തയിലാണോ? ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ

ആര്‍ത്തവസമയം വലിയ അസ്വസ്ഥതകളുണ്ടാകാറുണ്ട്. വയറുവേദന, ഛര്‍ദ്ദി, നടുവേദന ഇങ്ങനെ പല പ്രശ്‌നങ്ങളുണ്ടാവാം. ആര്‍ത്തവ വേദന പ്രധാനമായും പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്ന ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുമ്പോഴാണ് ഉണ്ടാകുന്നത്. ഈ ഹോര്‍മോണുകള്‍ ഗര്‍ഭപാത്രം ചുരുങ്ങുന്നതിന് കാരണമാകുന്നു. ഉയര്‍ന്ന അളവിലുള്ള പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ശക്തമായ സങ്കോചങ്ങളിലേക്ക് നയിച്ചേക്കാം. ഇത് കഠിനമായ ആര്‍ത്തവ വേദനയ്ക്ക് കാരണമാകും. കൂടാതെ, ഈ സങ്കോചങ്ങളില്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നത് അസ്വസ്ഥത