Tag: google pay
വീണ്ടും അക്കൗണ്ട് ഫ്രീസിങ്: ഭക്ഷണം കഴിച്ച ശേഷം ജയ്പൂര്‍ സ്വദേശി ഗൂഗിള്‍ പേ വഴി പണം അയച്ചു, പിന്നാലെ അക്കൗണ്ട് മരവിപ്പിച്ചു; ദുരിതത്തിലായി താമരശ്ശേരി ചുങ്കത്തെ തട്ടുകട ഉടമ
താമരശ്ശേരി: ഭക്ഷണം കഴിച്ച ശേഷം ഗൂഗിള്‍ പേ വഴി പണം അയച്ചതിന് പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. താമരശ്ശേരി ചുങ്കത്തെ ദുബായ് തട്ടുകട ഉടമയുടെ അക്കൗണ്ടാണ് ബാങ്ക് മരവിപ്പിച്ചത്. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി 263 രൂപ യു.പി.ഐ മുഖേനെ ട്രാന്‍സ്ഫര്‍ ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിച്ചത്. ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മല്‍ സാജിറിനാണ് ദുരനുഭവം ഉണ്ടായത്.
സ്വപ്നം കണ്ട് പറക്കേണ്ടുന്ന പ്രായത്തിൽ രക്താര്‍ബുദത്തെ തുടർന്ന് തുടർച്ചയായി കീമോ; എന്നിട്ടും മാറ്റമില്ലാത്തതിനാൽ അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍, കുരുന്നിന്റെ ജീവിതത്തിന്റെ അടുത്ത പടിക്ക് വേണ്ടത് 50 ലക്ഷം രൂപ; ഇത് നമ്മൾ വിചാരിച്ചാൽ രക്ഷപെടുത്താവുന്ന ചെങ്ങോട്ടുകാവിലെ പന്ത്രണ്ടുകാരി മീരാ കൃഷ്ണയുടെ കഥ
കൊയിലാണ്ടി: മീരാ കൃഷ്ണ, തന്റെ പ്രായത്തിലുള്ള മറ്റെല്ലാ കുട്ടികളെയും പോലെ സ്‌കൂളില്‍ പോകുകയും കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയും പഠിക്കുകയുമെല്ലാം ചെയ്ത് ബാല്യം ആസ്വദിക്കേണ്ടിയിരുന്ന കൊച്ചു പെണ്‍കുട്ടി. എന്നാല്‍ രക്താബുര്‍ദം സ്ഥിരീകരിച്ചതോടെ അവളുടെ ജീവിതം കീഴ്‌മേല്‍ മറിയുകയായിരുന്നു. ചെങ്ങോട്ടുകാവ് മേലൂര്‍ കട്ടയാട്ട് വീട്ടില്‍ ബബീഷിന്റെയും അമിതയുടെയും മകളാണ് പന്ത്രണ്ടുകാരിയായ മീരാ കൃഷ്ണ. ഈ വര്‍ഷം ഓഗസ്റ്റ് ഒമ്പതിനാണ് മീരയ്ക്ക്
ഗൂഗിൾ പേ, ഫോൺപേ ഉൾപ്പെടെയുള്ള യു.പി.ഐ പണമിടപാട് സേവനങ്ങൾക്ക് ചാർജ് ഈടാക്കുമോ? വ്യക്തത വരുത്തി കേന്ദ്രധനമന്ത്രാലയം; ഉപഭോക്താക്കൾക്ക് ആശ്വാസം
ന്യൂഡൽഹി: ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യു.പി.ഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കാൻ സാധ്യത എന്ന് ഡിജിറ്റൽ ഇടപാടുകാർക്ക് ഷോക്ക് നൽകിയ വാർത്തകൾ തളളി കേന്ദ്രസർക്കാർ. യു.പി.ഐ സേവനങ്ങൾ സൗജന്യം തന്നെ എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ചാർജ് ഈടാക്കാനുള്ള ആലോചന പരിഗണയിലില്ല എന്നും ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കി. യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ്