Tag: Gold rate
കൈവിട്ട് സ്വര്‍ണവില; ഇന്നും വൻ വർധനവ്, ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: താഴേക്കിറങ്ങാതെ കേരളത്തിൽ സ്വർണ വില കുതിക്കുന്നു. ഇന്ന് പവന് 640 രൂപ വർധിച്ചു. ഇതോടെ ഒരു പവന് 64,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 80 രൂപ കൂടി 8,060 രൂപയാണ് ഒരു ഗ്രാമിൻറെ വില. സ്വർണ വില 64,480 രൂപയിലെത്തിയതോടെ പത്ത് ശതമാനം പണിക്കൂലിയിൽ ഒരു പവൻ വാങ്ങാൻ 70000 രൂപയ്ക്ക് മുകളിൽ ചെലവാക്കണം.
പവന് അറുപതിനായിരത്തിലേക്ക്; സ്വർണ വില റെക്കോഡ് കുതിപ്പിൽ, ഇന്നും വില കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് പവന് 480 രൂപ കൂടി. ഒരു പവന് 59,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അറുപതിനായിരത്തിലെത്താൻ 400 രൂപയുടെ വ്യത്യാസം മാത്രമേയുള്ളൂ. റെക്കോർഡ് കുതിപ്പിലാണ് സ്വർണ വില. ഒരു ഗ്രാമിന് അറുപത് രൂപാ വർധിച്ചു. 7450 രൂപയായി. മൂന്നാഴ്ചക്കിടെ 3,280 രൂപയാണ് കൂടിയത്. രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ
ന്റെ പൊന്നേ! വീണ്ടും കുതിച്ച് സ്വർണവില; നെഞ്ചിടിപ്പോടെ ആഭരണ പ്രേമികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. സ്വർണം റെക്കോഡ് കുറിക്കുമോയെന്ന ആശങ്കയിലാണ് സ്വർണാഭരണ പ്രേമികളും വ്യാപാരികളും. പവന് ഇന്ന് 80 രൂപയാണ് കൂടിയത്. ഒരു പവന് 58,720 രൂപയായി. ഒരു ഗ്രാമിന് 10 രൂപാ കൂടി 7340 രൂപയുമായി. തുടർച്ചയായ വർധനയ്ക്ക് ശേഷം ഇന്നലെ സ്വർണ വില കുറഞ്ഞിരുന്നു. ഇന്നലെ 58640 രൂപയിലായിരുന്നു വ്യാപാരം നടന്നത്.
ആഭരണ പ്രേമികളുടെ നെഞ്ചിടിപ്പുയര്‍ത്തി സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു; ഇന്ന് വര്‍ധിച്ചത് 200 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. 200 രൂപയാണ് പവന്‍ വര്‍ധിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെ 200 രൂപ വര്‍ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്. ഗ്രാമിന് 7,150 രൂപയാണ്. നോമ്പ് കാലത്തിനു പിന്നാലെ വിവാഹ- ഉത്സവ സീസണുകള്‍ എത്തുന്നതാണ് വില കൂടാനുള്ള ഒരു കാരണം.
ചെറിയൊരു ആശ്വാസം; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,800 രൂപയാണ്. മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നിരുന്നു. 480 രൂപയാണ് ഇന്നലെ ഒറ്റ ദിവസംകൊണ്ട് വർധിച്ചത്. വെള്ളിയുടെ വിലയും ഇന്നലെ ഉയർന്നിരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്. ഡിസംബര്‍ ആദ്യവാരത്തില്‍ ഒരു പവൻ
സ്വര്‍ണ്ണം വാങ്ങാന്‍ പറ്റിയ സമയം ഇതാണ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി സ്വര്‍ണ്ണവില
കൊച്ചി: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവില. ഒരു ?ഗ്രാം സ്വര്‍ണത്തിന് 65 രൂപ കുറഞ്ഞ് 7,070 രൂപയായിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 56560രൂപയാണ് ഇന്നത്തെ വില. 57080രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഡിസംബര്‍ 11, 12 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ സ്വര്‍ണവില രേഖപ്പെടുത്തിയത്. 58,280 രൂപയായിരുന്നു
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്; പവന് 1080രൂപ കുറഞ്ഞു
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. പവന് 1,080 രൂപ ഇടിഞ്ഞ് 56,680 രൂപയിലും, ഗ്രാമിന് 135 രൂപ കുറഞ്ഞ് 7,085 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്. മാസത്തെ ഏറ്റവും താഴന്ന നിലവാരമാണിത്. അടുത്തിടെ സ്വര്‍നണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവും ഇതുതന്നെ. ആഗോള വിപണിയികളിലെ വിലയിടിവാണ് ഇതിനു കാരണം. ഇന്നലെ ഗ്രാമിന് 7,220 രൂപയും,
സ്വര്‍ണ്ണവിലയില്‍ ഇടിവ്; പവന് കുറഞ്ഞത് 1320 രൂപ
കോഴിക്കോട്: സ്വര്‍ണ്ണവിലയില്‍ ഇടിവ്. വലിയ വര്‍ദ്ധനവ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സ്വര്‍ണ്ണവിലയില്‍ ഒറ്റയടിക്ക് 1,320 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പവന് 1320 രൂപയുടേയും ഗ്രാമിന് 165 രൂപയുടേയും ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്‍വില 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 140 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി
തൊട്ടാല്‍ പൊള്ളും! റെക്കോഡ് കുതിപ്പില്‍ സ്വര്‍ണം; ഇന്നും വില കൂടി
തിരുവനന്തപുരം: സ്വർണ വില ഇന്നും കുതിച്ചുയർന്നു. ഗ്രാമിന് 80 രൂപ കൂടി ഒരു ഗ്രാം സ്വർണത്തിന് 7,240 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപ വർധിച്ചു. 57,920 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കേരള ചരിത്രത്തിലെ ഉയർന്ന വിലയാണിത്. രാജ്യാന്തര വിപണിയിൽ സ്വർണ വില വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് മടങ്ങിയെത്തിയതാണ് കേരളത്തിലും വിലയെ സ്വാധീനിച്ചത്.
സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍; പവന് ഇന്നും 160 രൂപ വര്‍ധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. സര്‍വ്വകാല റെക്കോര്‍ഡിലെക്കാണ് വില ഉയരുന്നത്. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണ വില ഇന്നും ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 55,840 രൂപയാണ് വില. ഗ്രാമിന് 6980 രൂപയുമായി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത്