Tag: Gold Chain
കൊല്ലം സ്വദേശിനിയുടെ സ്വര്‍ണ്ണമാല യാത്രയ്ക്കിടെ നഷ്ടമായതായി പരാതി
കൊല്ലം: കൊല്ലം നെല്ല്യാടി സ്വദേശിനിയുടെ രണ്ടുപവന്‍ തൂക്കംവരുന്ന സ്വര്‍ണമാല നഷ്ടമായതായി പരാതി. ഇല്ലത്തുതാഴെ നിന്ന് ഓട്ടോയില്‍ കൊല്ലത്തേക്കും ഇവിടെ നിന്നും കൊയിലാണ്ടി വടകര റൂട്ടിലോടുന്ന പോപ്പിയെന്ന ബസില്‍ പതിനേഴാം മൈല്സിലേക്കും സഞ്ചരിച്ചിരുന്നു. ഇവിടെ നിന്നും മന്ദമംഗലം സ്വാമിയാര്‍കാവ് ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. യാത്രയ്ക്കിടെയാണ് മാല നഷ്ടമായത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8078431145
‘അവരുടെ സന്തോഷമല്ലേ വലിയ കാര്യം’; വീണ് കിട്ടിയ സ്വര്‍ണ്ണമാല തിരികെയേല്‍പ്പിച്ച ചുമട്ടുതൊഴിലാളി കൃഷ്ണേട്ടന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു; സന്തോഷം പ്രകടിപ്പിച്ച് ശോഭിക ടെക്സ്റ്റൈല്സും
കൊയിലാണ്ടി: ‘സ്വര്‍ണ്ണമാല നഷ്ടപ്പെട്ടവരുടെ വിഷമം വലുതായിരിക്കും. അപ്പൊ അതേ ആലോചിച്ചുള്ളൂ..’ കൃഷ്ണേട്ടന് പറയുകയാണ്. കൊയിലാണ്ടിയില്‍ നിന്ന് വീണു കിട്ടിയ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുറുവങ്ങാട് സ്വദേശിയായ ചെറിയവരണക്കൊടി കൃഷ്ണന്. ‘ഇന്നലെ പണിക്ക് പോയിരുന്നില്ല. മറ്റൊരു ആവശ്യത്തിനായാണ് കൊയിലാണ്ടി പോയത്. ശോഭികേന്റെ മുന്നില്‍ കൂടെ പോകുമ്പോഴാണ് റോഡിന്റെ സൈഡില്‍ മാല കിടക്കുന്നത് കണ്ടത്.
കൊയിലാണ്ടി ടൗണില്‍ നിന്ന് വീണു കിട്ടിയ സ്വര്‍ണ്ണം ഉടമസ്ഥന് തിരികെ നല്കി; സത്യസന്ധതയുടെ നല്ല മാതൃകയായി കുറുവങ്ങാട് സ്വദേശിയായ ചുമട്ടു തൊഴിലാളി കൃഷ്ണന്
കൊയിലാണ്ടി: വീണു കിട്ടിയ സ്വര്‍ണ്ണം ഉടമസ്ഥന് തിരികെ നല്കി ചുമട്ടുതൊഴിലാളിയുടെ നല്ല മാതൃക. കൊയിലാണ്ടി ശോഭിക ടെക്സ്റ്റൈല്‍സിന് മുന്നില്‍ വച്ച് വീണുകിട്ടിയ സ്വര്‍ണ്ണമാലയാണ് കുറുവങ്ങാട് സ്വദേശിയും കൊയിലാണ്ടിയിലെ ചുമട്ടുതൊഴിലാളിയുമായ കൃഷ്ണന് തിരികെ ഏല്‍പ്പിച്ചത്. ഇന്നലെ രാവിലെയാണ് കൃഷ്ണന് സ്വര്‍ണ്ണം വീണുകിട്ടിയത്. അവധി ദിവസമായ ഇന്നലെ മറ്റൊരു ആവശ്യത്തിനായാണ് അദ്ദേഹം കൊയിലാണ്ടിയിലെത്തിയത്. ശോഭിക ടെക്സ്റ്റൈല്‍സിന് മുന്നിലൂടെ നടന്ന്