Tag: Girl

Total 3 Posts

കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ഇരുപതുകാരിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കിനിടെ മുറിച്ചുമാറ്റി; സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയുടെ നീണ്ട മുടി അജ്ഞാതന്‍ മുറിച്ച് മാറ്റി. കണ്ണൂര്‍ ജില്ലയിലെ ആണൂരിലാണ് സംഭവം. കരിവെള്ളൂര്‍ സ്വദേശിനിയും ബിരുദ വിദ്യാര്‍ത്ഥിനിയുമായ ഇരുപതുകാരിക്കാണ് ദുരനുഭവമുണ്ടായത്. ഓഡിറ്റോറിയത്തിലെ തിരക്കിനിടെയാണ് മുടി മുറിച്ചത്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ആണൂരിലെ ഓഡിറ്റോറിയത്തില്‍ നിന്ന് കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് 20 സെന്റിമീറ്ററിലധികം മുടി മുറിച്ചുമാറ്റപ്പെട്ടെന്ന് മനസ്സിലായത്. മകളുടെ മുടി നഷ്ടപ്പെട്ടതിലുള്ള

നാദാപുരത്ത് സുഹൃത്തായ യുവാവ് പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

നാദാപുരം: നാദാപുരത്ത് പെണ്‍കുട്ടിയെ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പേരോട് സ്വദേശിനിക്കാണ് വെട്ടേറ്റത്. നാദാപുരം എം.ഇ.ടി കോളജിലെ ബിരുദ വിദ്യാര്‍ഥിനിയെയാണ് ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ സുഹൃത്ത് മൊകേരി സ്വദേശി റഫ്‌നാസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ നാദാപുരം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റഫ്‌നാസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഫറോക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ തീവണ്ടി തട്ടി മരിച്ചത് ബഹുമുഖ പ്രതിഭയായ പെണ്‍കുട്ടി; അകാലത്തില്‍ പൊലിഞ്ഞ നഫാത്തിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്

കോഴിക്കോട്: ഫറോക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ തീവണ്ടി തട്ടി പുഴയില്‍ വീണ് മരിച്ചത് മിടുക്കിയായ പെണ്‍കുട്ടി. ഫാറുഖ് കോളേജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നഫാത്ത് ഫത്താഹ് ആണ് ഇന്നലെ കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ തട്ടി പുഴയില്‍ വീണ് മരിച്ചത്. പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്നു നഫാത്ത് എന്ന് അധ്യാപകര്‍ പറയുന്നു. പ്രസംഗം, പ്രശ്‌നോത്തരി, റോബോട്ടിക്‌സ് എന്നിവയായിരുന്നു