Tag: girl missing

Total 3 Posts

ഒരേ നമ്പറില്‍ നിന്ന് ഇരുവര്‍ക്കും കോള്‍; മലപ്പുറത്ത് കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനികളുടെ അവസാന ടവര്‍ ലൊക്കേഷൻ കോഴിക്കോട്

മലപ്പുറം: താനൂരില്‍നിന്ന് കാണാതായ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികള്‍ക്കായി കോഴിക്കോട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പെണ്‍കുട്ടികളുടെ മൊബൈല്‍ഫോണ്‍ അവസാനമായി ഓണ്‍ ആയതെന്നാണ് പോലീസ് പറയുന്നത്. അവസാന ടവര്‍ ലൊക്കേഷന്‍ കോഴിക്കോടായിരുന്നു. ഇതോടെയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നിവരെ

ചെങ്ങോട്ടുകാവില്‍ നിന്നും കാണാതായ പതിനേഴുകാരിയെ കണ്ടെത്തി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നിന്നും കാണാതായ 17കാരിയായ പെണ്‍കുട്ടിയെ കണ്ണൂരില്‍ നിന്നും കണ്ടെത്തി. ആറോതിയില്‍ ജയചന്ദ്രന്റെ മകളെ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ കുട്ടിയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ അവിടേക്ക് പോകുകയും കുട്ടിയെ തിരികെയെത്തിക്കുകയുമായിരുന്നെന്ന് വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.  

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവം; തിക്കോടി സ്വദേശിക്കെതിരെ പരാതി; അന്വേഷണം ഊർജിതമാക്കി അത്തോളി പോലീസ്

തിക്കോടി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ തിക്കോടി സ്വദേശിക്കെതിരെ പരാതി. ഏപ്രിൽ ഇരുപത്തയൊൻപതാം തിയതിയാണ് പെൺകുട്ടിയെ കാണാതാകുന്നത്. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. പിന്നീട് പിതാവ് അത്തോളി പോലീസിൽ പരാതി നൽകുകയായിരുന്നു. തിക്കോടി സ്വദേശിയായ സനൽ എന്ന ആളുടെ കൂടെ പോകാനിടയുണ്ടെന്ന് സംശയിക്കുന്നതായി പിതാവ്