Tag: gas

Total 4 Posts

വീണ്ടും ഇരുട്ടടി; വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ ഗ്രാമിന്റെ സിലിണ്ടറിന് 39 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ ഡൽഹിയി​ൽ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയർന്നു. ജൂലൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ കുറച്ചിരുന്നു. 30 രൂപയാണ് കുറച്ചത്. ജൂണിൽ 69.50 രൂപയും​ മെയ് മാസത്തിൽ 19 രൂപയും കുറച്ചിരുന്നു.

പാചകവാതക വിലവര്‍ധനവിനെതിരെ പ്രതിഷേധവുമായി കൊയിലാണ്ടിയിലെ കച്ചവടക്കാര്‍; പോസ്റ്റ് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ച് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കൊയിലാണ്ടി: പാചകവാതക വില വര്‍ധനവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കൊയിലാണ്ടി മാര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ധര്‍ണ്ണയും മാര്‍ച്ചും. കൊയിലാണ്ടി പോസ്റ്റ് ഓഫീസിലേക്കാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. ജില്ലാ വൈസ് ടി.പി.അബ്ദുല്‍ ഷഫീക് ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡന്റ് കെ.കെ.നിയാസ് അദ്ധ്യക്ഷത വഹിച്ചു. യു.എം.സി സംസ്ഥാന കമ്മിറ്റി അംഗം ഫൈസല്‍ കൂട്ടമനം കെ.എച്ച്.ആര്‍.എ സെക്രട്ടറി സാദിക്ക്, കെ.എം.എ ട്രഷറര്‍ കെ.ദിനേശന്‍,

കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും; ഗ്യാസ് വില വര്‍ധനവിനെതിരെ തെരുവിലിറങ്ങി ഹോട്ടല്‍ ജീവനക്കാര്‍

കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാര്‍ പാചക വാതകത്തിന് വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കൊയിലാണ്ടി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറിയും യൂനിറ്റ് സെക്രട്ടറിയുമായ സാദിഖ്.ടി.വി, യുണിറ്റ് പ്രസിഡണ്ട് ഗണേഷന്‍, സുല്‍ഫി, അജിഷ് സുല്‍ഫി ഒജിന്‍, പവിത്രന്‍, മുഹമ്മദലി, സുനില്‍, കാസിം, രവി, ഹംസ,

ഒരാഴ്ച മുമ്പ് ഗ്യാസ്‌ ബുക്ക് ചെയ്തപ്പോൾ 1061 രൂപയുടെ ക്യാഷ് മെമ്മോ, ഇന്ന് സിലിണ്ടർ വീട്ടിലെത്തിയപ്പോൾ ലഭിച്ചത് 1111 രൂപയുടെ ബില്ല്; ഗ്യാസ് വില വർദ്ധനവിനു പിന്നാലെ പകൽ കൊള്ളയുമായി കൊയിലാണ്ടിയിലെ ഗ്യാസ് ഏജൻസികൾ, ഉപഭോക്താക്കളുടെ പ്രതിഷേധം

കൊയിലാണ്ടി: പാചകവാതക വില വര്‍ധിച്ചതിനു പിന്നാലെ ദിവസങ്ങള്‍ മുമ്പേ ബുക്ക് ചെയ്തവര്‍ക്കും പുതിയ ബില്‍ അനുസരിച്ച് സിലിണ്ടര്‍ വിതരണം ചെയ്യുന്നതിനെതിരെ പ്രതിഷേധമുയരുന്നു. ഒരാഴ്ച മുമ്പേ ബുക്ക് ചെയ്ത് ബില്ല് ലഭിച്ചവര്‍ക്കും സിലിണ്ടര്‍ വിതരണം ചെയ്യുന്നത് പുതിയ ബില്ല് പ്രകാരമുള്ള തുകയിലാണ്. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. ഫെബ്രുവരി 23ന് ഗ്യാസ് ബുക്ക് ചെയ്തതാണ് മരളൂർ സ്വദേശിയായ മണി.