Tag: Gafoor Moodadi
ആ ക്യാമറ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞു; ഗഫൂർ മൂടാടിക്ക് യാത്ര നൽകി നാട്; മരണം സംഭവിച്ചത് മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയപ്പോൾ
കൊയിലാണ്ടി: ഇനി ആ കണ്ണുകൾ തുറക്കില്ല, കുവൈറ്റിന്റെ ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ. കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂറിന്റെ വിയോഗത്തിൽ ഇനിയും വിശ്വസിക്കാനാവാതെ നാടും കുവൈത്തിലെ മലയാളി കൂട്ടായ്മയും. ഇന്ന് വൈകുന്നേരം നാല് മണിക്ക് കൊല്ലം പാറപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മകളുടെ വിവാഹത്തിനായി ജൂൺ ഇരുപത്തിരണ്ടിനാണ് ഗഫൂർ നാട്ടിലെത്തിയത്. എന്നാൽ നാട്ടിലെത്തി പത്തു ദിവസത്തിനുള്ളിൽ
‘നഷ്ടപ്പെട്ടത് കുവൈറ്റ് ഇന്ത്യന്‍ സമൂഹത്തിലെ പ്രിയപ്പെട്ട അംഗത്തെ’; ഫോട്ടോഗ്രാഫര്‍ ഗഫൂര്‍ മൂടാടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍
കൊയിലാണ്ടി: അന്തരിച്ച ഫോട്ടോഗ്രാഫര്‍ ഗഫൂര്‍ മൂടാടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. ഗഫൂര്‍ മൂടാടിയുടെ മരണത്തില്‍ താന്‍ അതിയായി ദുഃഖിക്കുന്നുവെന്നും കുവൈറ്റ് ഇന്ത്യന്‍ സമൂഹത്തിലെ പ്രിയപ്പെട്ട അംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ഗഫൂര്‍ മൂടാടിയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. ദുഃഖം നിറഞ്ഞ ഈ സമയത്ത് തന്റെ പ്രാര്‍ത്ഥന