Tag: Funeral
കണ്ണീരോടെ വിട…; വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വെങ്ങളം സ്വദേശിയായ യുവാവിന്റെ മൃതദേഹം ഖബറടക്കി
ചേമഞ്ചേരി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ച വെങ്ങളം സ്വദേശിയായ മേലേത്താനി കുനി മുഹമ്മദ് അദിനാന്റെ മൃതദേഹം ഖബറടക്കി. വെങ്ങളം മഹല്ല് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷം ചീനിച്ചേരി പള്ളി ഖബര്‍സ്ഥാനില്‍ വൈകീട്ട് നാല് മണിയോടെയാണ് ഖബറടക്കം നടത്തിയത്. പത്ത് ദിവസം മുമ്പ് ചെട്ടിക്കുളത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് അദിനാന് പരിക്കേറ്റത്. അദിനാന്‍ സഞ്ചരിച്ച ബൈക്ക്
പതിനഞ്ച് വര്‍ഷം അന്നം തന്ന മണ്ണില്‍ ഒടുവിൽ അന്ത്യവിശ്രമം; കാപ്പാട് കാച്ചിലോടി അബൂബക്കര്‍ സിദ്ദിഖിന്റെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി
കൊയിലാണ്ടി: കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ അന്തരിച്ച കാപ്പാട് സ്വദേശിയുടെ മൃതദേഹം റിയാദില്‍ ഖബറടക്കി. ജുമാഅത്ത് പള്ളിക്ക് സമീപം കാച്ചിലോടി അബൂബക്കര്‍ സിദ്ദിഖിന്റെ മൃതദേഹമാണ് സൗദി തലസ്ഥാനമായ റിയാദില്‍ ഖബറടക്കിയത്. നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ വൈകുമെന്നതിനാലാണ് മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കാന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി മഗ്‌രിബ് നിസ്‌കാരത്തിന് ശേഷമായിരുന്നു ഖബറടക്കം. ശനിയാഴ്ച വൈകീട്ടാണ് അബൂബക്കര്‍
നാട്ടില്‍ നിറഞ്ഞു നിന്ന പൊതുപ്രവര്‍ത്തകന്‍, കലാകാരന്‍; പ്രിയപ്പെട്ടവന്റെ വിയോഗം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ് കുരുന്നുകള്‍; ഒള്ളൂരില്‍ തെങ്ങില്‍ നിന്ന് വീണു മരിച്ച കള്ളുചെത്ത് തൊഴിലാളി രാജുവിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്
ഉള്ളിയേരി: കള്ളുചെത്തുന്നതിനിടെ തെങ്ങില്‍ നിന്ന് വീണു മരിച്ച ഒള്ളൂർ പുതിയേടത്ത് മീത്തല്‍ രാജുവിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. ജന്മനാടാകെ കണ്ണുനീരോടെയാണ് രാജുവിനെ യാത്രയാക്കിയത്. ഇന്നലെ രാവിലെയാണ് വീടിനടുത്തുള്ള തെങ്ങില്‍ നിന്ന് കള്ളു ചെത്തുന്നതിനിടെ മുപ്പത്തെട്ടുകാരനായ രാജു വീണത്. സജീവ പൊതുപ്രവര്‍ത്തകനായ രാജുവിനെ നാട്ടില്‍ ഓരോരുത്തര്‍ക്കും സുപരിചിതമാണ്. സി.പി.എം ഒള്ളൂര്‍ സ്റ്റോപ്പ് ബ്രാഞ്ച് അംഗവമായ രാജു സി.ഐ.ടി.യു
അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത് നൂറുകണക്കിന് ആളുകള്‍; മുസ്ലിം ലീഗ് നേതാവ് ഇ.സി.ഷിഹാബിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്
ഉള്ളിയേരി: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഉള്ളിയേരിയിലെ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇ.സി.ഷിഹാബിന്റെ മൃതദേഹം ഖബറടക്കി. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് ഖബറടക്കം നടന്നത്. തെരുവത്ത് കടവിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം അദ്ദേഹത്തിന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ കുടുംബത്തെ കാണിച്ച ശേഷമാണ് പള്ളിയിലേക്ക് കൊണ്ടുപോയത്. തെരുവത്ത് കടവ് പള്ളിയിലും കിഴുക്കോട് ജുമാഅത്ത്