Tag: Football

Total 41 Posts

പന്തുരുളുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്നെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു; സന്തോഷ് ട്രോഫി സെമി പോരാട്ടത്തിനായി കേരളം ഒരുങ്ങി

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരത്തിനായി പയ്യനാട് സ്റ്റേഡിയം ഒരുങ്ങി. എട്ടരയ്ക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ആതിഥേയരായ കേരളം അയല്‍ക്കാരായ കര്‍ണ്ണാടകയെയാണ് നേരിടുക. ആവേശം അലതല്ലുന്ന സെമി ഫൈനല്‍ കാണാനായി പയ്യനാട്ടേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ഉള്ളപ്പോള്‍ തന്നെ സ്‌റ്റേഡിയം നിറഞ്ഞിരുന്നു. നോമ്പ് തുറക്കാനുള്ള വിഭവങ്ങളുമായാണ് ഭൂരിഭാഗം പേരും എത്തിയത്