Tag: Flower Farming
തിരുവോണത്തെ വരവേൽക്കാൻ സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കൾ; മുചുകുന്ന് പുനത്തിൽ പറമ്പിൽ നടത്തിയ പൂ കൃഷി വിളവെടുത്തു
കൊയിലാണ്ടി: ഓണത്തോട് അനുബന്ധിച്ച് മുചുകുന്ന് പുനത്തിൽ പറമ്പിൽ നടത്തിയ പൂകൃഷി വിളവെടുത്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പൂവിളി പൂകൃഷി നടത്തിയത്. പത്താം വാർഡിലെ വർണം ഗ്രൂപ്പാണ് മുചുകുന്ന് കോട്ട-കോവിലകം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള പുനത്തിൽ പറമ്പിൽ പൂകൃഷി നടത്തിയത്. പത്താം വാർഡ് മെമ്പർ എം.പി.അഖില,
ഓണത്തിന് സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കൾ കൊണ്ട് കളമൊരുക്കാൻ മൂടാടിക്കാർ; പൂവിളി പദ്ധതിയുമായ് മൂടാടി ഗ്രാമപഞ്ചായത്ത്
കൊയിലാണ്ടി: ഓണത്തിനു പൂവിന്റെ ലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമായ് പൂവിളി പദ്ധതിയുമായ് മൂടാടി ഗ്രാമപഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധയിലുൾപ്പെടുത്തി പഞ്ചായത്ത് നടപ്പാക്കുന്ന ‘പൂവിളി’പുഷ്പ കൃഷി പദ്ധതിക്കാണ് തുടക്കമായത്. പത്താം വാർഡിൽ മുചുകുന്ന് കോട്ട കോവിലകം ക്ഷേത്ര ദേവസ്വത്തിൻ്റെ കൈവശമുള്ള പുനത്തിൽ പറമ്പിലാണ് പുഷ്പ കൃഷി ആരംഭിച്ചത്.വർണ്ണം വനിതാ ഗ്രൂപ്പിൻ്റ നേത്യത്വത്തിലാണ് കൃഷി. വർഷങ്ങളായി തരിശായി കിടക്കുന്ന ഭൂമി