Tag: fire force koyilandy

Total 18 Posts

കൊയിലാണ്ടി പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ച് മടങ്ങുന്നതിനിടെ ബൈക്കിന് തീപിടിച്ചു; വന്‍ അപകടം ഒഴിവാക്കിയത് ജീവനക്കാരുടെ കൃത്യമായ ഇടപെടല്‍

കൊയിലാണ്ടി: പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ച് മടങ്ങവെ ബൈക്കിന് തീപിടിച്ചു. കൊയിലാണ്ടി മുരളി പെട്രോള്‍ പമ്പില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇന്ധനം നിറച്ച് ടാങ്ക് അടയ്ക്കുന്നതിനിടെയുണ്ടായ സ്പാര്‍ക്കാണ് തീ പീടുത്തത്തിന് ഇടയാക്കിയത്. പമ്പിലെ ജീവനക്കാര്‍ ഉടന്‍ തന്നെ തീയണയ്ക്കാനുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുകയും തീ കെടുത്തുകയും ചെയ്തതിനാല്‍ വലിയ അപകടം ഒഴിവായി. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍

പുക ഉയരുന്നത് കണ്ട് കാറിൽ നിന്ന് ഇറങ്ങിയോടി, പിന്നാലെ തീ​ഗോളമായി കാർ; ചേമഞ്ചരിയിൽ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

കൊയിലാണ്ടി: ചേമeഞ്ചരിയിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ദേശീയപാതയിൽ ചേമഞ്ചേരി പഴയ രജിസ്ട്രാർ ഓഫീസിനു സമീപം ഇന്നലെ രാത്രിമായിരുന്നു സംഭവം. ആളപായമില്ല. കണ്ണൂർ സ്വദേശി ടി.പി. റാഷിദിൻ്റെ ഉടമസ്ഥതയിലുള്ള KLO4. AD. 3797 നമ്പർ കാറാണ് തീ പിടിച്ചത്. കാറിൽ ഡ്രൈവറടക്കം മൂന്നു പേരാണുണ്ടായിരുന്നത്. കണ്ണൂരിൽ നിന്നു കോഴിക്കോടെക്ക് പോവുകയായിരുന്നു കാർ. കാറിൽ നിന്നും പുക

ആപത്ഘട്ടങ്ങളില്‍ മനോവീര്യത്തോടെ പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാം; സന്നദ്ധം പരിശീലന പരിപാടയുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്

പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ ‘സന്നദ്ധം ‘ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രകൃതി ദുരന്തങ്ങളില്‍ പതറാതെ കൃത്യമായ ഏകോപനത്തോടെയും ആപത്ഘട്ടങ്ങളില്‍ മറ്റുള്ളവരുമായി സഹകരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ മനോവീര്യത്തോടെ പ്രവര്‍ത്തിക്കുന്നതിനായി നടത്തിയ പരിശീലന പരിപാടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മനോജ് കുമാര്‍ ഉദ്ഘാടനം

പതിനഞ്ച് മീറ്റർ ആഴമുള്ള കിണറ്റിൽ വീണു; മുചുകുന്ന് സ്വദേശിയെ രക്ഷപെടുത്തിയത് ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ, കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേനയ്ക്ക് കയ്യടി

കൊയിലാണ്ടി: കിണറ്റിൽ വീണ മുചുകുന്ന് സ്വദേശിക്ക് രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന. നടുവിലേരിയിൽ നാരായണന്റെ മകൻ ബാബുവാണ് കിണറ്റിൽ വീണത്. മൂടാടി പഞ്ചായത്തിലെ ഏഴാം വാർഡിൽ താഴെ നടുവിലേരി നാരായണിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിൽ ആണ് വീണത്. ഏകദേശം 15 മീറ്റർ ആഴവും രണ്ട് മീറ്റർ വെള്ളവും ഉള്ള കിണറ്റിലാണ് വീണത്. ഇന്ന് വൈകുന്നേരം 3 മണിയോടെയാണ്

പൂക്കളം, വിഭവസമൃദ്ധമായ സദ്യ, കലാ-കായിക പരിപാടികൾ, കുടുംബസംഗമം…; ഓണാഘോഷത്തിന് തിരി കൊളുത്തി കൊയിലാണ്ടിയിലെ ഫയർ ഫോഴ്സ്

കൊയിലാണ്ടി: വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ച് കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ജീവനക്കാർ. ആഘോഷത്തിന്റെ ഭാഗമായി ഫയർ സ്റ്റേഷനിൽ ഓണപ്പൂക്കളം, ഓണസദ്യ, കുടുംബസംഗമം, വിവിധ കലാ-കായികപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. കൂടാതെ കൊയിലാണ്ടിയിലെ പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച ഗാനമേള, മാജിക് ഷോ, മിമിക്രി തുടങ്ങിയവയും നടത്തി. സേനാംഗങ്ങൾക്ക് പുറമെ ജില്ലാ ഫയർ ഓഫീസർ, റീജനൽ ഫയർ ഓഫീസർ, കൊയിലാണ്ടി

തീ പിടിച്ചത് പുലർച്ചെ അഞ്ചേമുക്കാലോടെ; കാട്ടിലപ്പീടികയിലെ ബേക്കറിയിൽ തീ പിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

എലത്തൂർ: കാട്ടിലപ്പീടികയിലെ ബേക്കറിയിൽ തീ പിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് ബേക്കറിയിലെ അപ്പക്കൂടിന് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. കാട്ടിലപ്പീടികയിലെ കൈരളി ബേക്കറിയുടെ അപ്പക്കൂടിനാണു തീപിടിച്ചത്. ആളപായമില്ല. വിവരം ലഭിച്ച ഉടനെ തന്നെ കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.

മുചുകുന്ന് കോളേജ് കോമ്പൗണ്ടിലെ മരം പൊട്ടി റോഡിലേക്ക് വീണു; മുറിച്ചു മാറ്റി കൊയിലാണ്ടി ഫയർ ഫോഴ്സ്

കൊയിലാണ്ടി: കോളേജ് കോമ്പൗണ്ടിൽ നിന്ന് മരം മുറിഞ്ഞു റോഡിലേക്ക് വീണു. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി. മുചുകുന്നു കോളേജ് കോമ്പൗണ്ടിലെ അക്വേഷ്യ മരം ആണ് മുറിഞ്ഞ് റോഡിലേക്ക് ചാഞ്ഞു വീണത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൂടി കൊയിലാണ്ടി അഗ്നിശമന സേനയെ വിവരം അറിയിക്കുകയും ഉടനെ തന്നെ അവരെത്തി പ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു.

പരിഭ്രാന്തി പരത്തി രാത്രിയിൽ ചേലിയയിലെ വീട്ടിൽ പാചകവാതക ചോർച്ച; രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന

കൊയിലാണ്ടി: ചേലിയയിൽ വീട്ടുകാരെ പരിഭ്രാന്തരാക്കി പാചക വാതക ചോർച്ച. ചേലിയ കുളത്തിൽ വേണുഗോപാലിന്റെ വീട്ടിലെ എൽ.പി.ജി ഗ്യാസ് ആണ് ഇന്നലെ രാത്രി പത്തരയോടെ ലീക്കായത്. ഉടനെ തന്നെ കൊയിലാണ്ടി അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു. ലീക്കായ സിലിണ്ടർ മുറിയിൽ നിന്നും സുരക്ഷിതമായി പുറത്തു വെയ്ക്കുകയും