Tag: Eid al-Fitr
ചെറിയ പെരുന്നാളിനെ വരവേറ്റ് കൊയിലാണ്ടി; ഈദ് നമസ്കാരങ്ങള്‍ പൂര്‍ത്തിയായി, ഇനി സൗഹൃദം പുതുക്കലും പെരുന്നാള്‍ ഒത്തുകൂടലുകളും
കൊയിലാണ്ടി: വ്രതശുദ്ധിയുടെ നാളുകള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. കൊയിലാണ്ടിയിലെ വിവിധ പള്ളികളില്‍ രാവിലെ തന്നെ പെരുന്നാള്‍ നമ്സ്കാരത്തിനായി നൂറുകണക്കിനു പേര് എത്തിയിരുന്നു. പുതുവസ്ത്രങ്ങളണിഞ്ഞും സൗഹൃദങ്ങള്‍ പുതുക്കിയും പഴയ ഈദ് ഓര്‍മ്മകള്‍ പങ്കുവെച്ചും ഒരു ഒത്തുചേരല്‍ കൂടിയായി മാറി നമസ്കാര വേദികള്‍. രാവിലെ ഏഴരയോടെയാണ് കൊയിലാണ്ടിയിലെ വിവിധ പള്ളികളില്‍ ഈദ് നമസ്കാരം
കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഈദ് ഗാഹ് രാവിലെ ഏഴുമണിക്ക്; പ്രദേശത്തെ വിവിധ പള്ളികളിലെ പെരുന്നാല്‍ നമസ്കാര സമയം അറിയാം
കൊയിലാണ്ടി: ഇര്‍ശാദുല്‍ മുസ്ലിമീന് സംഘം, ഇസ്ലാഹി ചാരിറ്റബിള്‍ ട്രെസ്റ്റ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഈദുല്‍ ഫിത് ര്‍ ദിനത്തില്‍ കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ഈദ് ഗാഹ് സംഘടിപ്പിക്കുന്നു. രാവിലെ ഏഴ് മണിക്ക് നടക്കുന്ന ഈദ് ഗാഹിന് നൂറുദ്ധീന്‍ ഫാറൂഖി നേതൃത്വം നല്‍കും. കൊയിലാണ്ടിയിലെ വിവിധ പള്ളികളിലെ ചെറിയ പെരുന്നാള്‍ നമസ്കാര സമയം: സിദ്ദിഖ് പള്ളി- 7:00 am
പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നും വിശ്വാസികള്‍ക്ക് കാരുണ്യവും സ്നേഹവും വിനയവും മാനുഷിക മൂല്യങ്ങളും നിലനിര്‍ത്താനാവട്ടെ-വി.പി. ഇബ്രാഹിം കുട്ടി
വി.പി. ഇബ്രാഹിം കുട്ടി (കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവ്) മനസ്സിലും ശരീരത്തിലും ദുഷിച്ച ചിന്തകളും മലിനമായ അവസ്ഥയും ക്രൂരതയും, പകയും വിദ്വേഷവും നാള്‍ക്ക് നാള് വര്‍ധിക്കുമ്പോള്‍ സ്നേഹത്തിന്റെയും, സഹനത്തിന്റെയും സമാധാനത്തിന്റെയും, മഹിത സന്ദേശങ്ങള്‍ പകര്‍ന്ന് നല്കിയ റംസാന് വിട പറഞ്ഞു. ശവ്വാല്‍ മാസപ്പിറവിയോട് കൂടി നാടും നഗരവും പെരുന്നാള്‍ ആഘോഷതിരക്കില്‍ മുഴുകുമ്പോള്‍ സ്നേഹ ബന്ധങ്ങള്‍ ശിഥിലമാകുന്ന
മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച
കൊയിലാണ്ടി: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച. എവിടെയും മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് മറ്റന്നാള്‍ പെരുന്നാളായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ തീരുമാനിച്ചത്. റമദാനിലെ 30 ദിവസത്തെ നോമ്പിന് ശേഷമാണ് വിശ്വാസികള്‍ ഈദുല്‍ഫിത്തര്‍ ആഘോഷിക്കാനൊരുങ്ങുന്നത്. കോവിഡിനെ തുടര്‍ന്ന് നിറം മങ്ങിയ കഴിഞ്ഞ വര്‍ഷങ്ങളിലെ പെരുന്നാളുകളുടെ കുറവ് തീര്‍ത്താണ് ഇത്തവണ വിശ്വാസികള്‍ പെരുന്നാളാഘോഷിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അതേസമയം