Tag: #DYFI
കാറും ബൈക്കും നല്‍കിയവര്‍, സമ്പാദ്യ കുടുക്കള്‍ നല്‍കിയ കുഞ്ഞുങ്ങള്‍, ജനങ്ങള്‍ വിജയിപ്പിച്ച പലതരം ചലഞ്ചുകള്‍; വയനാടിനായി ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി സമാഹരിച്ചത് പതിമൂന്ന് ലക്ഷം രൂപ
പയ്യോളി: റീബില്‍ഡ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ചലഞ്ചുകളിലൂടെ സമാഹരിച്ച തുക കൈമാറി. പതിമൂന്ന് ലക്ഷം രൂപയാണ് രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്‍ സമാഹരിച്ചത്. തുക ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജുവിന് കൈമാറി. ബിരിയാണി ചലഞ്ച്, ന്യൂസ് പേപ്പര്‍ ചലഞ്ച്, കോക്കനട്ട് ചലഞ്ച്, ആക്രിസാധനങ്ങള്‍ ശേഖരിക്കല്‍ തുടങ്ങിയവയിലൂടെയാണ് പ്രധാനമായും പണം സമാഹരിച്ചത്. അതിജീവനത്തിന്റെ
”എനിക്ക് സങ്കടായിട്ടാണ്, ആടെ എന്നെപ്പോലത്തെ കൊറേ കുട്ട്യോളുണ്ടല്ലോ” വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സ്വര്‍ണക്കമ്മല്‍ നല്‍കിയ വിയ്യൂരിലെ ആറാം ക്ലാസുകാരി ഏയ്ഞ്ചല്‍ പറയുന്നു
കൊയിലാണ്ടി: ”എനിക്ക് സങ്കാടിയിട്ടാണ്, ആടെ എന്നെപ്പോലത്തെ കൊറേ കുട്ട്യോളുണ്ടല്ലോ” വയനാട്ടിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സ്വര്‍ണക്കമ്മല്‍ ഊരി നല്‍കിയ വിയ്യൂര്‍ സ്വദേശിനായ ആറാം ക്ലാസുകാരി ഏയ്ഞ്ചലിന്റെ വാക്കുകളാണിത്. ഇന്നലെയാണ് തന്റെ സ്വര്‍ണ്ണക്കമ്മല്‍ ഏയ്ഞ്ചല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. കൊല്ലം യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഏയ്ഞ്ചല്‍. വിയ്യൂര്‍ കുരിയിടത്തില്‍ ഷാജി, ഷിജിത ദമ്പതികളുടെ
പൊറോട്ടയടിച്ചും സ്‌പെഷ്യല്‍ ചിക്കന്‍ കറി തയ്യാറാക്കി എസ്.കെ.സജീഷ്, കട്ടയ്ക്ക് ഒപ്പം നിന്ന് മറ്റ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും; വയനാടിനുവേണ്ടി പേരാമ്പ്രയില്‍ അതിജീവനത്തിന്റെ ചായക്കട
പേരാമ്പ്ര: വയനാട്ടിലെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഫണ്ട് സമാഹരണത്തിനായി പേരാമ്പ്രയില്‍ അതിജീവനത്തിന്റെ ചായക്കടയുമായി ഡി.വൈ.എഫ്.ഐ. ഇവിടെ പാചകക്കാരനായും പൊറോട്ടയടിക്കാനാരനായുമൊക്കെ മുന്‍നിരയില്‍ നിന്നതാകട്ടെ ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന ട്രഷറര്‍ എസ്.കെ.സജീഷും. പേരാമ്പ്രയിലെ പ്രശസ്തമായ കോരന്‍സ് ഹോട്ടല്‍ ഉടമയുടെ കൊച്ചുമകന്‍ കൂടിയാണ് എസ്.കെ.സജീഷ്. പാചകത്തോട് താല്‍പര്യമുള്ളതുകൊണ്ടുതന്നെ പൊറോട്ടയടിയും ചിക്കന്‍കറിയുണ്ടാക്കലുമെല്ലാം സ്വയം ഏറ്റെടുക്കുകയായിരുന്നു. സഹായത്തിനായി പേരാമ്പ്രയിലെ എല്ലാ ഡി.വൈ.എഫ്.ഐ
വിറ്റത് ആയിരത്തിലേറെ കിലോ മീനുകള്‍; വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഫിഷ് ചലഞ്ച് വന്‍വിജയം
പേരാമ്പ്ര: വയനാട്ടിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐയുടെ സ്‌നേഹവീടൊരുക്കാന്‍ ഫിഷ് ചലഞ്ച് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മിറ്റി ഫിഷ് ചലഞ്ചിന് വന്‍ സ്വീകരണമാണ് പ്രദേശവാസികള്‍ക്കിടയില്‍ നിന്നും ലഭിച്ചത്. എല്ലാ യൂണിറ്റുകളിലും വീടുകള്‍ കയറി മുന്‍കൂട്ടി ഓര്‍ഡറുകള്‍ സ്വീകരിച്ചിരുന്നു. ആയിരത്തിലേറെ കിലോ മീനാണ് ഫിഷ് ചലഞ്ചിന്റെ ഭാഗമായി വിറ്റത്. നാട് ഒരുമിച്ചാല്‍ ഏതു പ്രതിസന്ധിയെയും നമുക്ക്
തുറയൂരില്‍ വീടിന്റെ മതില്‍ റോഡില്‍ ഇടിഞ്ഞുവീണു; ഗതാഗതം പുനസ്ഥാപിക്കാന്‍ ഇടപെട്ട് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്
തുറയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ചിറക്കരയില്‍ വീടിന്റെ മതില്‍ റോഡില്‍ ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ചിറക്കര റോഡിലേക്കാണ് മതില്‍ തകര്‍ന്നുവീണത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഉച്ചയോടെ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കല്ലും മണ്ണും റോഡില്‍ നിന്ന് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐയുടെ ‘ഫൈറ്റ് ഇൻ സ്ട്രീറ്റ്’; കൊല്ലത്ത് വിപുലമായ പരിപാടികള്‍
കൊയിലാണ്ടി: തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ആഗസ്ത് 15ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ബ്ലോക്ക് തലത്തിൽ ‘ഫൈറ്റ് ഇൻ സ്ട്രീറ്റ്’ സംഘടിപ്പിക്കുന്നു. കൊല്ലത്ത് വച്ച് നടക്കുന്ന കൊയിലാണ്ടി ബ്ലോക്ക് പരിപാടി വിജയിപ്പിക്കാൻ സ്വാഗത സംഘ രൂപീകരണ യോഗം ഇല്ലത്ത് താഴെ ചേർന്നു. ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ് ഉദ്ഘാനം ചെയ്തു. കെ.കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. എൻ.കെ ഭാസ്കരൻ,
സ്വകാര്യ ടെലികോം കമ്പനികളുടെ അന്യായമായ നിരക്ക് വര്‍ധനവിനെതിരെ കൊയിലാണ്ടിയില്‍ യുവജന പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: സ്വകാര്യ ടെലികോം കമ്പനികളുടെ അന്യായമായ നിരക്ക് വര്‍ദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ്, പ്രസിഡന്റ് കെ.കെ.സതീഷ് ബാബു, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി.ബിജോയ്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ഫര്‍ഹാന്‍ ഫൈസല്‍,
എലത്തൂരില്‍ ബസ് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ നിസ്വാര്‍ത്ഥമായി ഇടപെട്ട ബസ് ഡ്രൈവര്‍ രഞ്ജിത്തിനും എസ്.ഐ റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ അതുല്‍രാജിനും നമ്പ്രത്തുകരയിലെ ഡി.വൈ.എഫ്.ഐയുടെ ആദരം
കൊയിലാണ്ടി: എലത്തൂരില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടപ്പോള്‍ സമയോജിതമായ ഇടപെടലിലൂടെ യാത്രക്കാരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരന് ഡി.വൈ.എഫ്.ഐയുടെ ആദരം. അപകടത്തില്‍ പെട്ട ബസില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കാനും അടിയന്തര സഹായം ലഭ്യമാക്കാനും ഇടപെട്ട സ്വകാര്‌യ ബസ് ഡ്രൈവറായ നമ്പ്രത്തുകര തത്തംവള്ളി പൊയില്‍ സ്വദേശിയായ രഞ്ജിത്തിനെയാണ് ഡി.വൈ.എഫ്.ഐ നമ്പ്രത്തുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചത്. എസ്.ഐ റാങ്ക്
കുടിവെള്ളത്തിനായി പെെപ്പിട്ടതിനെ തുടർന്ന് പൊട്ടിപ്പൊളിഞ്ഞ് റോഡ്; ഗതാഗത യോഗ്യമാക്കണമെന്ന് ഡിവെെഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി
കീഴരിയൂർ: ജൽ ജീവൻ മിഷന്റെ പെെപ്പിടൽ കാരണം പൊട്ടിപ്പൊളിഞ്ഞ കൊല്ലം-നെല്യാടി-മേപ്പയ്യൂർ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ഡിവെെഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി. അധികാരികൾ അടിയന്തിരമായി പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കൊല്ലം-നെല്യാടി-മേപ്പയ്യൂർ റോഡിലെ കീഴരിയൂർ സെന്ററിൽ നിലനിന്ന വെള്ളക്കെട്ട് ചാല് കീറി ഡിവെെഎഫ്ഐയുടെ നേതൃത്വത്തിൽ ഒഴിവാക്കി. തുടർന്ന് ക്വാറി വെയ്സ്റ്റടിച്ച് നികത്തി റോഡ്
ഇവിടെ പേനയും പെന്‍സിലുമെല്ലാം തയ്യാർ; കാരയാട് മേഖലയിലെ സ്‌കൂളുകള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ
കാരയാട്: ഡി.വൈ.എഫ്.ഐ കാരയാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാരയാട് മേഖലയില്‍ പഠനോല്‍സവത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ പഠനോപകരണം വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സതീഷ് ബാബു പഠനോപകരണം സ്‌കൂളിലെ പ്രധാനാധ്യാപകനു നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കാരയാട് മേഖല സെക്രട്ടറി സുബോധ്, ജിജീഷ്.ടി, അര്‍ജുന്‍ രാഗ്, അതുല്‍, അര്‍ജുന്‍.എ.എസ് എന്നിവര്‍ പങ്കെടുത്തു.