Tag: #DYFI

Total 98 Posts

‘സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ആർ.എസ്.എസ് ഗൂഢാലോചന’; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐയുടെ വമ്പൻ പന്തം കൊളുത്തി പ്രകടനം (വീഡിയോ കാണാം)

കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ആർ.എസ്.എസ്സിന്റെ ഗൂഢാലോചനയാണെന്ന് ഡി.വൈ.എഫ്.ഐ. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും ഗൂഢാലോചന സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്.ആർ.ഡി.എസ് ആർ.എസ്.എസ്സിന്റെ സ്ഥാപനമാണ്. മുൻ പൂഞ്ഞാർ എം.എൽ.എ

‘കൈകോര്‍ക്കാം ജീവന്റെ കൂട് കാക്കാം’; പച്ചപ്പുകാത്തുവെക്കാന്‍ അരിക്കുളം ഡി.വൈ.എഫ്.ഐയുടെ പരിസ്ഥിതി സംരക്ഷയാത്ര

വൃക്ഷത്തൈ വിതരണവും, വൃക്ഷതൈ നടലും, ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി. വനമിത്ര പുരസ്‌കാരം ലഭിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.രാഘവനെ പരിപാടിയില്‍ ആദരിക്കുകയും ചെയ്തു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു രാഘവേട്ടന് മേഖലാ കമ്മിറ്റിയുടെഉപഹാരം നല്‍കി. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് ട്രഷറര്‍ അനുഷ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ദിനൂപ് സി.കെ എന്നിവര്‍ പരിപാടിയില്‍

ഹലാൽ ബീഫ് വിൽക്കുന്നോടാ എന്നാക്രോശിച്ച്‌ പേരാമ്പ്രയിൽ ജീവനക്കാരെ ആക്രമിച്ചു; ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്‌.ഐ

പേരാമ്പ്ര: പേരാമ്പ്ര ബാദുഷ സൂപ്പർമാർക്കറ്റിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ജീവനക്കാരെ മർദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഉടനടി നടപടിയെടുക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്‌.ഐ. ജീവനക്കാരെ ആക്രമിച്ച കുറ്റക്കാരായ ആർഎസ്‌എസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രസ്താവനയിലൂടെയാണ് ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടത്. സൂപ്പർമാർക്കറ്റിൽ രണ്ടു പേരടങ്ങുന്ന സംഘമെത്തി ഹലാൽ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോൾ ഹലാൽ

സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ബൂട്ടണിഞ്ഞ തിരുവമ്പാടി സ്വദേശി നൗഫലിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ

തിരുവമ്പാടി: ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ താരവും തിരുവമ്പാടി സ്വദേശിയുമായ പി.എന്‍.നൗഫലിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ. തിരുവമ്പാടിയില്‍ നടന്ന അനുമോദന ചടങ്ങില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫാണ് ഇക്കാര്യം അറിയിച്ചത്. ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മ്മിച്ചു നല്‍കുക. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു

വിദ്വേഷ പ്രസംഗം: കൊയിലാണ്ടിയിലും മൂടാടിയിലും പി.സി.ജോർജ്ജിന്റെ കോലം കത്തിച്ച് ഡി.വൈ.എഫ്.ഐ

  കൊയിലാണ്ടി: തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു സമ്മേളത്തിൽ പി.സി.ജോർജ്ജ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കൊയിലാണ്ടിയിലും മൂടാടിയിലും ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് മൂടാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്.   പി.സി ജോർജ്ജിന്റെ കോലം കത്തിച്ച് നടത്തിയ പ്രതിഷേധ പരിപാടി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി ബബീഷ് ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ പതാകജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന നഗരിയിലുയര്‍ത്താനുള്ള പതാകയുമായി കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തില്‍ നിന്നാരംഭിച്ച ജാഥക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്കി. കൊയിലാണ്ടി ടൗണില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ടി.കെ.ചന്ദ്രന്‍ ജാഥാ ലീഡര്‍ എസ്.കെ. സജീഷിനെ മാലയിട്ട് സ്വീകരിച്ചു. [ad1] കെ.കെ.സതീഷ് ബാബു അധ്യക്ഷത വഹിച്ചു. എസ്.കെ.സജിഷ്, പി.ബി.അനൂപ്, വി.വസീഫ്, പി.സി.ഷൈജു, എല്‍.ജി.ലിജീഷ്, ടി.കെ.സുമേഷ്, എന്‍.ബിജീഷ്, അജീഷ്, ബി.പി.ബബീഷ്

പ്രതിഭകള്‍ക്കായി കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐയുടെ ഓണ്‍ലൈന്‍ യൂത്ത് ഫെസ്റ്റ്

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ക്വിസ് മത്സരം പ്രസംഗം മത്സരം, വിപ്ലവഗനാലപന മത്സരം എന്നീ മത്സരയിനങ്ങളാണുള്ളത്. മാര്‍ച്ച് 12 ന് അട്ടവയലിലാണ് ബ്ലോക്ക് സമ്മേളനം. ഓണ്‍ലൈന്‍ യൂത്ത് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://chat-forms.com/forms/1645969035175-7n7/?form എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. മാര്‍ച്ച് മൂന്നിന് രജിസ്‌ട്രേഷന്‍ അവസാനിക്കും.  

ചക്കിട്ടപാറയിൽ യുവാവ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിൽ യുവാവിന് പുതുജീവൻ

പേരാമ്പ്ര: കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് പുതുജീവന്‍. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലാണ് യുവാവിന് രക്ഷയായത്. ഇന്ന് വൈകീട്ട് നാല് മണിക്ക് ചക്കിട്ടപാറയിലാണ് സംഭവം. ചെമ്പ്ര സ്വദേശിയായ മുപ്പതുവയസ്സുകാരനാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവമറിച്ച് അവിടെയെത്തിയ യുവാക്കള്‍ മല്‍പ്പിടിത്തത്തിലൂടെ യുവാവിനെ കീഴ്‌പ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.  ഞരമ്പ് മുറിച്ചതിനെ തുടര്‍ന്ന് ധാരാളം രക്തം