പ്രതിഭകള്‍ക്കായി കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐയുടെ ഓണ്‍ലൈന്‍ യൂത്ത് ഫെസ്റ്റ്


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ക്വിസ് മത്സരം പ്രസംഗം മത്സരം, വിപ്ലവഗനാലപന മത്സരം എന്നീ മത്സരയിനങ്ങളാണുള്ളത്. മാര്‍ച്ച് 12 ന് അട്ടവയലിലാണ് ബ്ലോക്ക് സമ്മേളനം.

ഓണ്‍ലൈന്‍ യൂത്ത് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://chat-forms.com/forms/1645969035175-7n7/?form എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. മാര്‍ച്ച് മൂന്നിന് രജിസ്‌ട്രേഷന്‍ അവസാനിക്കും.