Tag: #DYFI
ഡി.വൈ.എഫ്.ഐ നേതാവിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത കൊയിലാണ്ടി എസ്.ഐയ്ക്ക് സ്ഥലം മാറ്റം
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയെ വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്ത കൊയിലാണ്ടി എസ്.ഐയ്ക്ക് സ്ഥലംമാറ്റം. എസ്.ഐ ജിതേഷിനെയാണ് സ്ഥലംമാറ്റിയത്. കോടഞ്ചേരി സ്‌റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്. അത്തോളി എസ്.ഐ ആയിരുന്ന രാജേഷിനെയാണ് പകരം കൊയിലാണ്ടിയിലേക്ക് മാറ്റിയിരിക്കുന്നത്. അപകടകരമായി ബസ് ഓടിച്ചതിന് ബസ് ഡ്രൈവറെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തിലായിരുന്നു ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍.വിജീഷിനെ അറസ്റ്റു ചെയ്തത്.
”വേണ്ടാ ലഹരിയും ഹിംസയും”; മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ വെങ്ങളം മേഖല കമ്മിറ്റിയുടെ ജാഗ്രതാ പരേഡ്
ചേമഞ്ചേരി: ലഹരിയ്‌ക്കെതിരെ ജാഗ്രതാ പരേഡുമായി ഡി.വൈ.എഫ്.ഐ വെങ്ങളം മേഖല കമ്മിറ്റി. വേണ്ടാ ലഹരിയും ഹിംസയും എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജാഗ്രതാ പരേഡ് നടത്തിയത്. വെങ്ങളത്ത് നിന്ന് ആരംഭിച്ച പരേഡ് കാട്ടിലപ്പീടികയില്‍ അവസാനിച്ചു. പരേഡ് ഡി.വൈ.ഫെ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷ്, അഖില്‍ ഷാജ്, എന്‍.പി.അനീഷ്, കെ.അജ്‌നഫ്, അജ്ഞുഷ
ബസ് ഡ്രൈവറെ മർദ്ദിച്ച കേസ്; ജയിൽ മോചിതരായ ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് കൊയിലാണ്ടിയിൽ സ്വീകരണം
കൊയിലാണ്ടി: ബസ് ഡ്രൈവറെ മര്‍ദിച്ചുവെന്ന കേസില്‍ അറസ്റ്റിലായ കൊയിലാണ്ടിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍ ബിജീഷ്, മേഖലാ കമ്മിറ്റി അംഗങ്ങളായ അജ്മല്‍, സായൂജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും പുറത്തിറങ്ങിയ മൂവര്‍ക്കും കൊയിലാണ്ടി ടൗണില്‍ വൈകുന്നേരം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൊയിലാണ്ടി ബസ്
ഡി.വൈ.എഫ്.ഐ നേതാവിനെ കള്ളക്കേസില്‍ കുടുക്കി, പൊലീസ് സ്വീകരിച്ച സമീപനം അപമാനകരം; ബസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന കേസില്‍ പൊലീസ് നടപടിയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം
കൊയിലാണ്ടി: ബസ് ഡ്രൈവറെ മര്‍ദിച്ചുവെന്ന കേസില്‍ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍ ബിജീഷിനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ബ്ലോക്ക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകുന്നേരം ടൗണില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. ബൈക്ക് യാത്രക്കാരനുനേരെ അപകടകരമായ രീതിയില്‍ ബസ് ഓടിച്ച കേസില്‍ കൊയിലാണ്ടി പൊലീസിന്റെ നിലപാട്
”നാടിന്റെ കലാസംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം” കോവിഡ് കവര്‍ന്ന മുചുകുന്നിലെ ശ്രീരാഗിന്റെ ഓര്‍മ്മ പുതുക്കി ഡി.വൈ.എഫ്.ഐ
മുചുകുന്ന്: കോവിഡ് കവര്‍ന്ന മുചുകുന്നിലെ കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ സാബൂട്ടന്‍ എന്നറിയപ്പെടുന്ന ശ്രീരാഗിന്റെ ഓര്‍മ്മപുതുക്കി ഡി.വൈ.എഫ്.ഐ. ശ്രീരാഗിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച സ്മാരക സ്തൂപം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു ഉദ്ഘാടനം ചെയ്തു. 2021ലെ കോവിഡ് കാലത്താണ് ശ്രീരാഗ് മരണപ്പെടുന്നത്. ഡി.വൈ.എഫ്.ഐ മുചുകുന്ന് കോളേജ് യൂണിറ്റ് സെക്രട്ടറിയും നാടിലെ കലാസാംസ്‌കാരിക രംഗത്ത് സജീവമായി ഇടപെട്ടിരുന്ന വ്യക്തിത്വവുമായിരുന്നു. അനുസ്മരണ പരിപാടിയില്‍
പന്തലായനിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവം; ജാതിയധിക്ഷേപം നടത്തി ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: പന്തലായനിയിൽ വീട്ടിൽ കയറി അതിക്രമം നടത്തിയ സംഭവത്തിന് രാഷ്ട്രീയ നിറം നൽകാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് ഡി.വൈ.എഫ്.ഐ. പന്തലായനി സ്ഥിരതാമസമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനും, അമ്മക്കും നേര നിരന്തരം ജാതിയധിക്ഷേപം നടത്തുന്ന ഉണ്ണികൃഷ്ണൻ എന്നയാൾ അന്നേ ദിവസം അവരുടെ വീട്ടിൽ കയറി ജാതിയാധിക്ഷേപം നടത്തുകയും വീടാക്രമിക്കുകയും ചെയ്തതാണ് സംഘർഷത്തിന് തുടക്കമായതെന്ന് ഡി.വൈ.എഫ്.ഐ പറയുന്നു. തുടർന്ന് ഉണ്ണികൃഷ്ണൻ്റെ
”പയ്യോളി അങ്ങാടി സപ്ലൈകോയില്‍ നടക്കുന്ന ക്രമക്കേടെന്ന പരാതിയില്‍ മാനേജറെയും സ്റ്റാഫുകളെയും സസ്‌പെന്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണം”; പ്രതിഷേധ മാര്‍ച്ചുമായി ഡി.വൈ.എഫ്.ഐ
തുറയൂര്‍: പയ്യോളി അങ്ങാടി സപ്ലൈകോയില്‍ നടക്കുന്ന ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കഴിഞ്ഞദിവസം സപ്ലൈകോ മാനേജരുടെ നേതൃത്വത്തില്‍ സപ്ലൈകോയില്‍ നിന്ന് അരി കടത്തുന്നത് നാട്ടുകാര്‍ പിടികൂടിയിരുന്നു. മാനേജറെയും മറ്റ് സ്റ്റാഫുകളെയും സസ്‌പെന്‍ഡ് ചെയ്ത് സപ്ലൈകോയിലെ മുഴുവന്‍ സ്റ്റോക്കും പരിശോധിച്ചു നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ
നെല്ല്യാടിയിലെ ലഹരി മാഫിയ അക്രമവുമായി ബന്ധപ്പെട്ട് സംഘടനയ്‌ക്കെതിരെ വസ്തുതാവിരുദ്ധ പ്രചരണം; ഡി.വൈ.എഫ്.ഐ കൊടക്കാട്ടുമുറി യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കി
കൊല്ലം: നെല്ല്യാടിയില്‍ ലഹരി മാഫിയ അക്രമവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയ്‌ക്കെതിരെ വസ്തുതാവിരുദ്ധ പ്രചരണം നടത്തിയ ഡി.വൈ.എഫ്.ഐ കൊടക്കാട്ടുമുറി യൂണിറ്റ് സെക്രട്ടറിയെ പി.പി.അഭിലാഷിനെ പുറത്താക്കി. ഡി.വൈ.എഫ്.ഐയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയതായും ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരായി ശക്തമായി പ്രതിരോധം സൃഷ്ടിച്ച് മുന്നോട്ടുപോകുമെന്നും ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. Also Read: ലഹരി ക്വട്ടേഷന്‍ മാഫിയയ്‌ക്കെതിരെ
ലഹരി ക്വട്ടേഷന്‍ മാഫിയയ്‌ക്കെതിരെ പ്രതിഷേധം; കൊല്ലം നെല്ല്യാടിയില്‍ ഡി.വൈ.എഫ്.ഐയുടെ ജനകീയ പ്രതിരോധ സദസ്സ്
കൊയിലാണ്ടി: കൊല്ലം നെല്ല്യാടി ഡി.വൈ.എഫ്.ഐ കൊല്ലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി ക്വട്ടേഷന്‍ മാഫിയക്കെതിരെ ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. ശനിയാഴ്ച നെല്ല്യാടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ കഞ്ചാവ് സംഘഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചത്. പരിപാടി ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സി.പി.എം കൊല്ലം ലോക്കല്‍ സെക്രട്ടറി
നന്തിയില്‍ ക്രമസമാധാനത്തിന് ഭീഷണിയായ ലഹരിമാഫിയകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ നടപടി സ്വീകരിക്കുക; അധികൃതര്‍ക്ക് പരാതിയുമായി ഡി.വൈ.എഫ്.ഐ
നന്തി: നന്തി ടൗണില്‍ ദേശീയപാത 66-ന്റെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ ഡി.വൈ.എഫ്.ഐ നന്തി മേഖല കമ്മിറ്റി. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍, എക്‌സൈസ് സ്റ്റേഷന്‍ തുടങ്ങിയ വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ലഹരി മാഫിയകളും സാമൂഹ്യ വിരുദ്ധരും നാടിന്റെ ക്രമസമാധാനത്തിനും സൈ്വര്യ