Tag: drishyam style
Total 1 Posts
ജില്ലയിലെ മാല പിടിച്ചു പറി കേസ്; മോഷണം ദിവസം വീട്ടിലുണ്ടായിരുന്നെന്ന് തെളിയിക്കാൻ ദൃശ്യം സ്റ്റൈൽ പ്ലാൻ; ഒടുവിൽ നാൽപതിലധികം സിസിടിവി ദൃശ്യങ്ങളുൾപ്പെടെ അയ്യായിരം മെഗാബൈറ്റിലധികം ഡിജിറ്റൽ ഡാറ്റ പരിശോധിച്ച് ബേപ്പൂർ സ്വദേശി ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടി പോലീസ്
കോഴിക്കോട്: പോലീസിനെ ചുറ്റിച്ച നഗരത്തിലെ മാല പിടിച്ചു പറി സംഘം പിടിയിൽ. തെളിവുകൾ വളച്ചൊടിക്കാൻ നീണ്ട പ്ലാനിങ്ങുകളുണ്ടായിരുന്നെങ്കിലും കൃത്യമായ അന്വേഷണത്തിലൂടെ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ബേപ്പൂർ നടുവട്ടം സ്വദേശിയായ സൽമാൻ ഫാരിസ് വട്ടക്കിണർ സ്വദേശിയായ മാൻ എന്നറിയപ്പെടുന്ന മൻഹ മുഹമ്മദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. എരഞ്ഞിപ്പാലത്തും ചെമ്മലത്തൂരും വെച്ചാണ് പ്രതികൾ ഭീഷണിപ്പെടുത്തി മാല പിടിച്ചു പറിച്ചത്.