Tag: Department of Education

Total 1 Posts

ക്ലാസുകളിൽ തളച്ചിടരുത്, കുട്ടികള്‍ ആഘോഷിക്കട്ടെ; വേനലവധി ക്ലാസുകള്‍ കര്‍ശനമായി നിരോധിച്ച് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: കേരളത്തില്‍ വേനലവധി ക്ലാസുകള്‍ക്ക് കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകള്‍ക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് ലംഘിച്ച് ഏതെങ്കിലും സ്ഥാപനം ക്ലാസ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് അതികഠിനമായ ചൂട് കാലാവസ്ഥയാണ് കുറച്ചുനാളുകളായി ഉള്ളത്.